ക്രിക്കറ്റ് ആരാധകരുടെ എല്ലാം പ്രധാന ചർച്ചയിപ്പോൾ ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ഇന്ത്യ :ന്യൂസിലാൻഡ് പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനെ കുറിച്ചാണ്. കരുത്തരായ രണ്ട് ടീമുകൾ ഫൈനലിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ കിരീടം ആരാകും ഉയർത്തുമെന്നത് പ്രവചനാതീതമാണ്. ഫൈനലിനെ ഇന്ത്യൻ ബാറ്റ്സ്മാന്മാരും കിവീസ് ബൗളർമാരും തമ്മിലുള്ള കടുത്ത പോരാട്ടമെന്നാണ് ആരാധകർ ഇതിനകം വിശേഷിപ്പിക്കുന്നത്.ഇംഗ്ലണ്ടിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ഇന്ത്യൻ ടീം എപ്രകാരം കളിക്കുമെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യൻ ടീമിലെ പ്രധാന ബാറ്റ്സ്മാനും ഒപ്പം സ്റ്റാർ ഓപ്പണറുമായ രോഹിത് ശർമ ഇംഗ്ലണ്ടിൽ കിവീസ് ബൗളിംഗ് നിരക്ക് എതിരെ വെല്ലുവിളി നേരിടുമെന്നാണ് പല ക്രിക്കറ്റ് നിരീക്ഷകരുടെയും അഭിപ്രായം. ആദ്യമായിട്ടാണ് രോഹിത് ടെസ്റ്റിൽ ഇംഗ്ലണ്ടിൽ ഓപ്പണർ റോളിൽ എത്തുന്നത് സൗത്തീ,ട്രെന്റ് ബോൾട്ട്,വാഗ്നർ അടക്കം കിവീസ് ബൗളിംഗ് നിര കോഹ്ലിക്കും, രോഹിത്തിനും വെല്ലുവിളി സൃഷ്ടിക്കും എന്ന മുൻ ന്യൂസിലാൻഡ് താരം സ്കോട് സ്റ്റൈറിസിന്റെ വാക്കുകൾ വളരെയേറെ ചർച്ചയായി മാറിയിരുന്നു.ഇപ്പോൾ ഈ പ്രശ്നം നേരിടാൻ രോഹിത്തിന് വളരെ ഉപദേശങ്ങൾ സമ്മാനിക്കുകയാണ് മുൻ ഇന്ത്യൻ താരം വി. വി. എസ്. ലക്ഷ്മൺ
ഓപ്പണർ റോളിൽ എത്തിയ ശേഷം ടെസ്റ്റ് ഫോർമാറ്റിൽ മികച്ച റെക്കോർഡുള്ള രോഹിത് ശർമ ഉറപ്പായും ഫൈനലിൽ ഫോം കണ്ടെത്തുമെന്നാണ് ലക്ഷ്മൺ അഭിപ്രായപെടുന്നത് “രോഹിത് തുടക്ക ഓവറുകളിൽ വളരെ ശ്രദ്ധ പുലർത്തണം. വലംകയ്യൻ ബാറ്റ്‌സ്മാന്മാർക്ക് എതിരെ എന്നും പന്ത് അകത്തേക്ക് ചെയ്യിക്കുന്ന ബോൾട് ഫൈനലിൽ രോഹിത്തിന് ഒരു വെല്ലുവിളിയാണ്. പക്ഷേ ശ്രദ്ധയയോടെ കളിച്ചാൽ അവന് ഇന്ത്യൻ ടീമിന്റെ മാച്ച് വിന്നറായി വരുവാൻ സാധിക്കും.ഓഫ് സ്റ്റമ്പ് എവിടെയാണെന്ന ബോധ്യം അവന് ബാറ്റിങ്ങിൽ എപ്പോഴും ഉണ്ടാകണം “മുൻ ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി.