ഫൈനലിനുള്ള എന്റെ പ്ലെയിങ് ഇലവൻ ഇതാണ് :വിമർശനം ഏറ്റുവാങ്ങി മഞ്ജരേക്കർ

IMG 20210613 121637

ക്രിക്കറ്റ്‌ പ്രേമികളുടെ കാത്തിരിപ്പിന് ഇനി മണിക്കൂറുകളുടെ ആയുസ്സ് മാത്രം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ജൂൺ പതിനെട്ടിന് തുടക്കം കുറിക്കുമ്പോൾ പ്രഥമ ടെസ്റ്റ് ലോകകപ്പ് ചാമ്പ്യനെ നമുക്ക് അറിയാം. വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീമാണോ കെയ്ൻ വില്യംസൺ നായകനായ ന്യൂസിലാൻഡ് ടീമാണോ പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടത്തിൽ മുത്തമിടുകയെന്ന അകാംക്ഷക്കിടയിൽ ക്രിക്കറ്റ് ലോകത്തിപ്പോൾ വളരെയേറെ ചർച്ചയായി മാറുന്നത് മുൻ ഇന്ത്യൻ ടീം താരവും ക്രിക്കറ്റ്‌ നിരീക്ഷകനുമായ സഞ്ജയ്‌ മഞ്ജരേക്കർ ഇന്ന് പ്രഖ്യാപിച്ച ഫൈനലിനുള്ള ഇന്ത്യൻ അന്തിമ പ്ലെയിങ് ഇലവനാണ്. ഫൈനലിൽ തന്റെ ഇഷ്ട ടീം ഇതെന്നാണ് സഞ്ജയ്‌ ഇപ്പോൾ സോഷ്യൽ മീഡിയ പോസ്റ്റിൽ അഭിപ്രായപെടുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യൻ മാനേജ്മെന്റ് ഫൈനൽ മത്സരത്തിനുള്ള ഇന്ത്യൻ 15 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു.മായങ്ക് അഗാർവാൾ, അക്ഷർ പട്ടേൽ എന്നിവർ ടീമിൽ സ്ഥാനം നേടിയില്ല.ഈ 15 അംഗ ടീമിൽ നിന്നാണ് അന്തിമ പ്ലെയിങ് ഇലവനെ തീരുമാനിക്കുക. എന്നാൽ ഇപ്പോൾ സഞ്ജയ്‌ മഞ്ജരേക്കർ തന്റെ ടീമിൽ മൂന്ന് ഫാസ്റ്റ് ബൗളരെമാരെയും ഒരു സ്പിന്നറെയും ഉൾപെടുത്തിയപ്പോൾ സ്റ്റാർ ഓൾറൗണ്ടർ ജഡേജ പ്ലെയിങ് ഇലവനിൽ സ്ഥാനം നേടിയില്ല.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

ഇഷാന്ത് ശർമ, രവീന്ദ്ര ജഡേജ എന്നിവരെ ഒഴിവാക്കിയുള്ള മഞ്ജരേക്കറുടെ ടീമിനെ ആരാധകർ ഇതിനകം ചർച്ചയാക്കി കഴിഞ്ഞു.രോഹിത്:ഗിൽ സഖ്യം ഓപ്പണിങ് സ്ഥാനത്ത് എത്തുമ്പോൾ പൂജാര, കോഹ്ലി, രഹാനെ എന്നിവർ മധ്യനിരയിൽ എത്തും. റിഷാബ് പന്തിനെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി തിരഞ്ഞെടുത്ത സഞ്ജയ്‌ ഹനുമാ വിഹരിക്കാണ്‌ ഏഴാം നമ്പർ പൊസിഷൻ നൽകുന്നത്.ഇംഗ്ലണ്ടിലെ കാലാവസ്ഥയിൽ നാലാം പേസറെ വേണ്ട എന്നാണ് മഞ്ജരേക്കറുടെ അഭിപ്രായം. ഇംഗ്ലണ്ടിൽ സ്വിങ്ങ് ബൗളിംഗിന് എതിരെ ഹനുമാ വിഹാരി അത്യാവശ്യമെന്നും മുൻ ഇന്ത്യൻ താരമായ സഞ്ജയ്‌ വിശദീകരണം നൽകുന്നു.

Scroll to Top