അവർക്ക് ഫൈനലിൽ മുൻ‌തൂക്കമുണ്ട് :സച്ചിന്റെ പ്രവചനം ഇന്ത്യക്ക് വലിയ തിരിച്ചടിയോ

ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം വളരെ പ്രധാനപെട്ട പോരാട്ടമാണ് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ വരാനിരിക്കുന്ന ഇന്ത്യ :ന്യൂസിലാൻഡ് മത്സരം. കരുത്തരായ രണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ ആരാകും കിരീടം ഉയർത്തുകയെന്നത് എല്ലാവിധ പ്രവാചനങ്ങൾക്കും അപ്പുറമാണ്. ടീം ഇന്ത്യ ഇതിനകം ഇൻട്രാ സ്‌ക്വാഡ് തല പരിശീലനം പൂർത്തിയാക്കി കഴിഞ്ഞു. കെയ്ൻ വില്യംസൺ നയിക്കുന്ന കിവീസ് ടീമിപ്പോൾ ഇംഗ്ലണ്ടിനെതിരെ 2 മത്സരം ടെസ്റ്റ് പരമ്പര ജയിച്ചതിന്റെ ഇരട്ടി ആവേശത്തിലാണ്. ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ഫൈനലിൽ ഇരു ടീമുകളും തങ്ങളുടെ മുഴുവൻ ആയുധങ്ങലും പ്രഥമ ടെസ്റ്റ് ലോകകപ്പ് നേടുവാൻ ഉറപ്പായും പുറത്തെടുക്കുമെന്നത് തീർച്ച.

അതേസമയം ഫൈനലിൽ ആരാകും ജയം നേടുകയെന്നതിൽ തന്റെ പ്രവചനം വിശദമാക്കുകയാണ് ഇതിഹാസ ക്രിക്കറ്റ്‌ താരം സച്ചിൻ. ഫൈനലിൽ ന്യൂസിലാൻഡ് ടീമിന് വളരെ വ്യക്തമായ ഒരു മുൻ‌തൂക്കം നമുക്ക് നൽകുവാൻ കഴിയുമെന്നാണ് സച്ചിന്റെ അഭിപ്രായം. ഫൈനലിന് മുൻപേ ഇംഗ്ലണ്ടിൽ എത്തി ഒരു ടെസ്റ്റ് പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസം അവരിൽ ഏറെ കാണമെന്നും സച്ചിൻ തുറന്ന് പറഞ്ഞു.അതുപോലെ ഫൈനലിന് തൊട്ട് അരികെ ഇപ്രകാരം ഒരു പരമ്പര കിവീസ് ടീം കളിച്ചതിൽ സച്ചിൻ സംശയവും തുറന്ന് പറഞ്ഞു.

“കിവീസ് ടീമിന് ഒരു മുൻ‌തൂക്കം നമുക്ക് നൽകാൻ കഴിയും. അവർ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി ഏകദേശം ആ ടെസ്റ്റ് പരമ്പര കളിച്ച് പൊരുത്തപ്പെട്ട് കഴിഞ്ഞിട്ടുണ്ട്.ഇന്ത്യൻ ടീം പക്ഷേ ഏറെ ചാമ്പ്യൻ താരങ്ങളാൽ സമ്പന്നമാണ്. ഇൻട്രാ സ്‌ക്വാഡ് മത്സരങ്ങൾ മാത്രമാണ് ഇന്ത്യൻ ടീമിപ്പോൾ പരിശീലനത്തിനായി ഉപയോഗിക്കുന്നത്. സാഹചര്യങ്ങൾ ഏറെ മനസ്സിലാക്കാൻ കിവീസ് ടീമിനെ ഇംഗ്ലണ്ട് ടീമിന് എതിരായ പരമ്പര വിജയം വളരെ ഏറെ സഹായമായിട്ടുണ്ട്. എപ്രകാരമാണ് ഫൈനലിന് മുൻപായി ഇങ്ങനെ ഒരു പരമ്പര വന്നത് ഒരുവേള ടെസ്റ്റ് ലോകകപ്പ് ഫൈനലിന് മുൻപായി തീരുമാനിച്ചത് ആയിരിക്കാം ഈ പരമ്പര “സച്ചിൻ തന്റെ അഭിപ്രായം വിശദമാക്കി.