ക്രിക്കറ്റ് പ്രേമികൾ എല്ലാവരും ഐസിസി ടി :20 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. രൂക്ഷ കോവിഡ് വ്യാപന സാഹചര്യത്തിൽ പോലും ക്രിക്കറ്റ് ആവേശം നിറയുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിൽ ഏത് ടീമാണ് കിരീടം നെടുകയെന്നത് പ്രവചനങ്ങൾക്ക് അതീതമാണ്. നിലവിലെ ചാമ്പ്യൻമാർ എല്ലാം 2 ഗ്രൂപ്പുകളിലായി കളിക്കുമ്പോൾ ബംഗ്ലാദേശ്, അഫ്‌ഘാനിസ്ഥാൻ ടീമുകൾ കറുത്ത കുതിരകളാകുമോ എന്നതാണ് നിർണായകം. എന്നാൽ ടി :20 ലോകകപ്പ് മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ ബിസിസിഐ ആരംഭിച്ച് കഴിഞ്ഞു.ഏറെ ആകാംക്ഷയോടെ തന്നെ ആരംഭിക്കുന്ന ഐപിഎല്ലിന്റെ പതിനാലാം സീസണിലെ മത്സരങ്ങൾ പൂർത്തിയായ ശേഷമാണ് ടി :20 ലോകകപ്പ്.ടീമുകളെല്ലാം തന്നെ ടി :20 ലോകകപ്പിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചു കഴിഞ്ഞു
എന്നാൽ ക്രിക്കറ്റ് ലോകത്തെയും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെയും ഞെട്ടിച്ചാണ് ടി :20 ലോകകപ്പ് മത്സരങ്ങൾക്കുള്ള 18 അംഗ സ്‌ക്വാഡിനെ ബിസിസിഐയും സെലക്ഷൻ കമ്മിറ്റിയും പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി നയിക്കുന്ന ടീമിലെ ഏറ്റവും വലിയ സർപ്രൈസ് അശ്വിനായിരുന്നു എങ്കിലും മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയെ ടീം മെന്റർ റോളിലേക്ക് നിയമിച്ചത് വൻ ചർച്ചയായി മാറിയിരുന്നു. കൂടാതെ ഈ തീരുമാനം പുത്തൻ ചില വിവാദങ്ങൾക്കും കൂടി തുടക്കം കുറിച്ചു.
അതേസമയം ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റനായ ധോണിക്ക് പിന്തുണയുമായി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരവും നിലവിൽ ചെന്നൈ സൂപ്പർ കിംഗ്സ് സ്റ്റാർ ബാറ്റ്‌സ്മാനുമായ സുരേഷ് റെയ്ന.ഇന്ത്യൻ സ്‌ക്വാഡിനൊപ്പം മൂന്ന് പ്രധാന ഐസിസി കിരീടങ്ങൾ നേടിയ ധോണിയുടെ പ്രാധാന്യം എത്രത്തോളം പ്രധാനമാണ് എന്ന് വിശദമാക്കുകയാണ് ഇപ്പോൾ റെയ്ന. ഐപിഎല്ലിൽ ഒരേ ടീമിൽ കളിക്കുന്ന ഇരുവരും തമ്മിൽ മികച്ച ഫ്രണ്ട്ഷിപ്പ് കൂടി കാണുവാനായി സാധിക്കും. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15ന് ഇരുവരും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു.
“നായകൻ വിരാട് കോഹ്ലിക്കും രോഹിത് ശർമ്മക്കുമൊപ്പം എംഎസ് ധോണി ഉപദേഷ്ടാവായിരിന്നുണ്ട് എന്ന് എല്ലാം പറയുന്നത് തന്നെ വലിയ ഒരു കാര്യം തന്നെയാണ്.ഇത് ടീമിന് ഒരു ബോണസ് കൂടിയാണ്.ഐസിസി ട്രോഫികൾ എല്ലാം എങ്ങനെ നേടണമെന്ന് എംഎസിന് നല്ലത് പോലെ അറിയാം.ധോണി കരിയറിൽ
വർഷങ്ങളോളം വിരാടിനൊപ്പം കളിച്ചു. ഒപ്പം രോഹിതിനെ സൂക്ഷ്മമായി നോക്കി. എംഎസ് ഇന്ത്യക്കായി നിരവധി വലിയ ടൂർണമെന്റുകൾ നേടിയിട്ടുണ്ട്. ഈ നീക്കം വളരെ മികച്ചതാണ് “സുരേഷ് റെയ്ന അഭിപ്രായം വിശദമാക്കി