കോഹ്ലിയുടെ മനസ്സിലെ പ്ലാൻ ഇങ്ങനെ :ഏകദിനത്തിൽ മറ്റൊരു സൂപ്പർ നായകൻ

ക്രിക്കറ്റ് ആരാധകരെയെല്ലാം വളരെ ഏറെ ഞെട്ടിച്ചാണ് ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലി ടി :20 ക്യാപ്റ്റൻസി കൂടി ഒഴിയുന്ന കാര്യം സോഷ്യൽ മീഡിയയിലെ പോസ്റ്റിൽ കൂടി അറിയിച്ചത്.ടി :20 ക്രിക്കറ്റ് ഫോർമാറ്റിൽ നിന്നും വരാനിരിക്കുന്ന ലോകകപ്പിന് ശേഷം നായകസ്ഥാനം ഒഴിയും എന്നും വിശദമാക്കിയ കോഹ്ലി ആരാകും അടുത്ത ടി :20 ക്യാപ്റ്റൻ എന്നുള്ള കാര്യം ബിസിസിഐയാകും തീരുമാനിക്കുക എന്നും വിശദമാക്കി. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ടി :20 ക്യാപ്റ്റനായി ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ എത്തും. എന്നാൽ ടി :20 ഫോർമാറ്റിൽ ഉപനായകനായി റിഷാബ് പന്ത്,ശ്രേയസ് അയ്യർ, ലോകേഷ് രാഹുൽ എന്നിവരിൽ ആരെലും എത്തുമെന്നാണ് സൂചന. ഹെഡ് കോച്ച് രവി ശാസ്ത്രിക്കും ബിസിസിഐക്കും ഒപ്പം വിശദമായ പല ചർച്ചകൾ നടത്തിയാണ് ക്യാപ്റ്റൻസി താൻ ഒഴിയുന്നത് എന്നും പറഞ്ഞ വിരാട് ഒരു കളിക്കാരനായി ഇന്ത്യൻ ടി:20 ക്രിക്കറ്റ് ടീമിൽ തുടരുമെന്നും കോഹ്ലി പോസ്റ്റിൽ കുറിച്ചു.

ഇപ്പോൾ ചില പ്രമുഖ ദേശീയ മാധ്യങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻസി റോളുകളുടെ കാര്യത്തിൽ ഏതാനും ചില മാറ്റങ്ങൾക്ക് ബിസിസിഐയും ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയും തയ്യാറെടുക്കുക ആണ്. കോഹ്ലി കൂടി ഇക്കാര്യത്തിൽ ചില നിർദ്ദേശങ്ങൾ മുൻപോട്ട് വെച്ചിട്ടുണ്ട് എന്നാണ് സൂചന. തന്റെ ജോലിഭാരം കൂടി പരിഗണിച്ചാണ് ടി :20 നായകസ്ഥാനം ഒഴിയുന്നത് എന്ന് കോഹ്ലി പറയുന്നുണ്ട് എങ്കിലും ഭാവി കൂടി പരിഗണിച്ചാണ് താരം ഈ തീരുമാനത്തിൽ എത്തിയത് എന്നും ചില ഉന്നത ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞ കോഹ്ലി ഏകദിന ഫോർമാറ്റിൽ 2023 ലോകകപ്പ് വരെ നായകനായി തുടരുവാൻ ആഗ്രഹം അറിയിച്ചിട്ടുണ്ട് എന്നും സൂചനകളുണ്ട്. കൂടാതെ ഏകദിന ഫോർമാറ്റിൽ പുതിയ ഒരു നായകനെ വളർത്തികൊണ്ടുവരാൻ കോഹ്ലി ആഗ്രഹിക്കുന്നുണ്ട് എന്നും ചില റിപ്പോർട്ടുകളുണ്ട്.നിലവിൽ ഏകദിന ഫോർമാറ്റിൽ ഉപനായകനായി തുടരുന്ന രോഹിത് ശർമ്മക്ക്‌ പകരം ലോകേഷ് രാഹുലിന് ആ സ്ഥാനം നൽകാനാണ് ആലോചനകൾ നടക്കുന്നത്.കൂടാതെ ടി :20 ക്രിക്കറ്റിൽ റിഷാബ് പന്തിനെ വൈസ് ക്യാപ്റ്റൻ റോളിൽ കൊണ്ടുവരാനും ചില പ്ലാനുകൾ നടക്കുന്നുണ്ട്.ഇതോടെ രണ്ട് ഫോർമാറ്റിലും വളരെ കാലത്തേക്ക് ഒരു നായകനെ അവരോധിക്കാനാണ് കോഹ്ലി ഉദ്ദേശിക്കുന്നത്