ബാബര്‍ അസമിനെ ഒഴിവാക്കി. ടൂര്‍ണമെന്‍റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഡേവിഡ് വാര്‍ണര്‍

2021 ഐസിസി ടി20 ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെയാണ്. 7 മത്സരങ്ങളില്‍ 289 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്. ന്യൂസിലന്‍റിനെതിരെയുള്ള ഫൈനലില്‍ 38 പന്തില്‍ 4 ഫോറും 3 സിക്സും അടക്കം 53 റണ്‍സ് നേടിയിരുന്നു. ടൂര്‍ണമെന്‍റില്‍ 3 അര്‍ദ്ധസെഞ്ചുറികളാണ് വാര്‍ണര്‍ നേടിയത്. ടൂര്‍ണമെന്‍റിലെ രണ്ടാമത്തെ ഏറ്റവും കൂടുതല്‍ റണ്‍ നേടിയിരിക്കുന്നത് വാര്‍ണറാണ്.

David Warner

അവസാന രണ്ട് ടൂര്‍ണമെന്‍റുകളിലും (2014, 2016) ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയായിരുന്നു ടൂര്‍ണമെന്റിലെ മികച്ച താരം. ഇത് രണ്ടാം തവണെയാണ് ടൂര്‍ണമെന്‍റ് വിജയിക്കുന്ന ടീമില്‍ നിന്നും ഒരു താരം, ടൂര്‍ണമെന്‍റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. 2010 ല്‍ കെവിന്‍ പീറ്റേഴ്സണിന്‍റെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റാവുമ്പോള്‍ കപ്പ് നേടിയത് ഇംഗ്ലണ്ടായിരുന്നു.

6 മത്സരങ്ങളില്‍ 303 റണ്‍സ് നേടിയ ബാബര്‍ അസം, 8 മത്സരങ്ങളില്‍ 16 വിക്കറ്റ് നേടിയ ഹസരങ്ക, 7 മത്സരങ്ങളില്‍ 13 വിക്കറ്റ് വീതം നേടിയ ആദം സാംപ, ട്രെന്‍റ് ബോള്‍ട്ട് എന്നിവരെ മറികടന്നാണ് ഡേവിഡ് വാര്‍ണര്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ് പുരസ്കാരം നേടിയത്.

Player of the Tournament in T20 WCs

  • Shahid Afridi (2007)
  • Tillakaratne Dilshan (2009)
  • Kevin Pietersen (2010)
  • Shane Watson (2012)
  • Virat Kohli (2014)
  • Virat Kohli (2016)
  • David Warner (2021)
Previous articleഎല്ലാവരും എഴുതി തള്ളിയ ടീം. ചാരത്തില്‍ നിന്നും അവര്‍ ഉയര്‍ത്തെഴുന്നേല്‍റ്റു
Next articleഐപിഎല്ലിൽ ഫ്ലോപ്പ് ലോകകപ്പിൽ ഹീറോ :ഇത് വാർണറുടെ പ്രതികാരം