എല്ലാവരും എഴുതി തള്ളിയ ടീം. ചാരത്തില്‍ നിന്നും അവര്‍ ഉയര്‍ത്തെഴുന്നേല്‍റ്റു

2021 ഐസിസി ടി20 ലോകകപ്പില്‍ ന്യൂസിലന്‍റിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ തങ്ങളുടെ പ്രഥമ ടി20 കിരീടം സ്വന്തമാക്കി. മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സിന്റെ വിജയലക്ഷ്യം 18.5 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസ്‌ട്രേലിയ മറികടന്നു.

ടൂര്‍ണമെന്‍റിനു മുന്നോടിയായി എല്ലാവരും എഴുതി തള്ളിയ ടീമായിരുന്നു ആരോണ്‍ ഫിഞ്ച് നയിച്ച ഓസ്ട്രേലിയ. മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ദരും ഓസ്ട്രേലിയയെ എഴുതി തള്ളി. കാരണങ്ങള്‍ ഉണ്ട്. അവസാനം കളിച്ച അഞ്ച് ടി20 പരമ്പരയും പരാജയപ്പെട്ട ഒരു ടീം എങ്ങനെ ലോകകപ്പില്‍ തിളങ്ങും.

ഗ്രൂപ്പ് സ്റ്റേജ് കടക്കില്ലാ എന്ന് പലരും വിധിയെഴുതി. ഇംഗ്ലണ്ടിനെതിരെ 2-1, ഇന്ത്യക്കെതിരെ 2-1, ന്യൂസിലന്‍റിനെതിരെ 3-2, വെസ്റ്റ് ഇന്‍ഡീസിനെതിരെ 4-1, ബംഗ്ലാദേശിനെതിരെ 4-1 എന്നിങ്ങനെ പരമ്പരകളില്‍ തോല്‍വി നേരിട്ടാണ് ഓസ്ട്രേലിയ കളിക്കാന്‍ എത്തിയത്. അതിനോടൊപ്പം ഓസ്ട്രേലിയയെ വലക്കുന്ന ഒരു പ്രധാന പ്രശ്നമുണ്ടാര്‍ന്നു.

David Warner

ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്‍റെ ഫോം. 8 മത്സരങ്ങളില്‍ നിന്നും 159 റണ്‍സ് നേടിയ വാര്‍ണറെ ടീമില്‍ നിന്നും ഹൈദരബാദ് പുറത്താക്കി. എന്നാല്‍ ദേശിയ ജേഴ്സി അണിഞ്ഞതോടെ ഡേവിഡ് വാര്‍ണര്‍ പഴയ ഫോമിലെത്തി. 7 മത്സരങ്ങളില്‍ 289 റണ്‍സുമായി ടൂര്‍ണമെന്‍റിലെ മികച്ച രണ്ടാമത്തെ റണ്‍ വേട്ടക്കാരനും മാന്‍ ഓഫ് ദ സീരിസുമായാണ് വാര്‍ണര്‍ മടങ്ങുന്നത്.

എഴുതി തള്ളിയവരെകൊണ്ട് കയ്യടിപ്പിച്ചാണ് ഓസ്ട്രേലിയ കപ്പുമായി മടങ്ങുന്നത്.