ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാമത്തെ സീസണിൽ എല്ലാവരെയും വളരെ അധികം ഞെട്ടിച്ചത് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ മികച്ച പ്രകടനമാണ്. കഴിഞ്ഞ ഐപിൽ സീസണിൽ മോശം പ്രകടനത്തിന്റെ പേരിൽ രൂക്ഷമായ വിമർശനം കേട്ട ചെന്നൈ ടീം ഐപിൽ ചരിത്രത്തിൽ ആദ്യമായി പ്ലേഓഫ് പോലും കാണാതെ പുറത്തായിരുന്നു. കൂടാതെ ഈ സീസണിന് മുൻപായി ടീം സെലക്ഷൻ പേരിലും ചെന്നൈ സൂപ്പർ കിങ്‌സിനും എതിരെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ എല്ലാ വിമർശനങ്ങൾക്കും മറുപടി തുടർ ജയങ്ങളിൽ കൂടി ഇപ്പോൾ നൽകുന്ന ചെന്നൈ ഐപിൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്.
ഹൈദരാബാദ് ടീമിനെതിരെ ഒരിക്കൽ കൂടി ബാറ്റിങ്ങിൽ ഋതുരാജ് ഗെയ്ഗ്വാദ് :ഫാഫ് ഡ്യൂപസ്സിസ് സഖ്യം മികവിലേക്ക് ഉയർന്നതും ഒപ്പം അവർ സൃഷ്ടിച്ച റെക്കോർഡുകളുമാണ് എല്ലാ ക്രിക്കറ്റ് ആരാധകരും പ്രശംസിക്കുന്നത്. ഹൈദരാബാദ് ഉയർത്തിയ 134 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് കളിക്കാനിറങ്ങിയ ചെന്നൈക്കായി 10 ഓവറിൽ 75 റൺസ് അടിച്ചെടുത്താണ് ഓപ്പണിങ് ജോഡി പിരിഞ്ഞത്. ഋതുരാജ് ഗെയ്ക്ഗ്വാദ് 45 റൺസ് നേടിയപ്പോൾ ഫാഫ് 36 പന്തിൽ 41 റൺസ് അടിച്ചാണ് പുറത്തായത്. സീസണിൽ ഒരിക്കൽ കൂടി അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട് ഉയർത്തിയ സഖ്യം ചെന്നൈ ടീമിനായി ഒരു ഐപിൽ സീസണിൽ ഏറ്റവും അധികം പാർട്ണർഷിപ്പ് റൺസ് കൂട്ടുകെട്ട് ഉയർത്തിയ സഖ്യമായി മാറി.
2021ലെ ഐപിൽ സീസണിൽ 591 റൺസ് റൺസാണ് ഇതുവരെ ഗെയ്ക്ഗ്വാദ് :ഫാഫ് ഡൂപ്ലസ്സിസ് സഖ്യം അടിച്ചെടുത്തത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഈ സീസണില്‍ നേടിയ 40% അധികം റൺസും പിറന്നത് ഈ ഓപ്പണര്‍മാരുടെ ബാറ്റില്‍ നിന്നാണ്. പലപ്പോഴും ധോണി, റെയ്ന എന്നിവർ മോശം ഫോമിൽ തുടരുമ്പോൾ ഇവർ ഇരുവരുമാണ് ചെന്നൈ ടീമിന്റെ പ്രധാന കരുത്ത്. സ്ഥിരതയാർന്ന ബാറ്റിങ് വീണ്ടും തുടരുന്ന ഗെയ്ക്ഗ്വാദ് സീസണിൽ ഇതുവരെ 362 റൺസ് നേടിയപ്പോൾ ഫാഫ് ഡൂപ്ലസ്സിസ് സീസണിൽ 394 റൺസ് നേടി കഴിഞ്ഞു.
Most Partnership runs in a season for CSK in IPL
591 – Gaikwad & Faf Du Plessis (2021)
587 – M Hussey & S Raina (2013)
540 – M Hussey & M Vijay (2013)
513 – B McCullum & D Smith (2014)