ജഡേജയുടെ ബാറ്റിങ് മികവിൽ ഞാൻ തൃപ്തനല്ല : ചോദ്യവുമായി സഞ്ജയ്‌ മഞ്ജരേക്കർ

327782 1

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാമത്തെ സീസൺ മത്സരങ്ങൾ ആവേശപൂർവ്വം പുരോഗമിക്കുമ്പോൾ ടീമുകൾ എല്ലാം ജയം മാത്രമാണ് ലക്ഷ്യമിടുന്നത് എല്ലാ ടീമുകൾക്കും പ്ലേഓഫ്‌ പ്രതീക്ഷകൾ സജീവമാണ് എങ്കിലും മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ഈ സീസണിലെ മികച്ച പ്രകടനമാണ് ഇപ്പോൾ എല്ലാവരും വളരെ ചർച്ചയാക്കി മാറ്റുന്നത്.അതേസമയം നേരത്തെ 2020ലെ ഐപിൽ സീസണിൽ പ്ലേഓഫ്‌ യോഗ്യത നേടാതെ പുറത്തായ ചെന്നൈ ടീമിന് ഈ സീസണിലെ തിരിച്ച് വരവ് അഭിമാനനേട്ടമാണ്. കൂടാതെ ടീം നായകൻ ധോണിയുടെ ക്യാപ്റ്റൻസി മികവും ക്രിക്കറ്റ്‌ ലോകത്ത് നിന്നും വളരെ അധികം കയ്യടികൾ നേടാറുണ്ട്. ധോണി ഈ സീസണിന് ശേഷം ഐപിഎല്ലിലെ തന്റെ കരിയർ അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിൽ പോലും ഏറ്റവും അധികം ആരാധകരും അടുത്ത ചെന്നൈ ടീം നായകനായി അവരോധിക്കുന്ന താരമാണ് രവീന്ദ്ര ജഡേജ

പതിവ് പോലെ ഈ സീസണിൽ ബാറ്റ്‌ കൊണ്ടും ബൗൾ കൊണ്ടും അസാധ്യമായ പ്രകടനം പുറത്തെടുക്കുന്ന ജഡേജക്ക് എതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ജരേക്കർ.ഐപിഎൽ സീസണിലെ ജഡേജയുടെ പ്രകടനം കൂടി ചൂണ്ടികാട്ടിയാണ് സഞ്ജയ്‌ മഞ്ജരേക്കർ അഭിപ്രായം. ജഡേജ ഈ ഒരു ഐപിൽ സീസണിൽ 11 മത്സരങ്ങളിൽ നിന്നും 179 റുണ്ട് റൺസും ഒപ്പം 8 വിക്കറ്റും വീഴ്ത്തി കഴിഞ്ഞു. കൂടാതെ ഈ സീസണിൽ ബാറ്റ്‌ കൊണ്ട് ചില അത്ഭുത പ്രകടനങ്ങൾ താരം ഇതിനകം കാഴ്ചവെച്ച് കഴിഞ്ഞു. ജഡേജ കൊൽക്കത്തക്ക് എതിരായ കളിയിൽ 8 പന്തിൽ നിന്നും 2 സിക്സും 2 ഫോറും അടക്കം 22 റൺസ് നേടിയാണ് ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന് ത്രില്ലിംഗ് ജയം നേടികൊടുത്തത്.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

അതേസമയം ജഡേജയുടെ ബാറ്റിങ് മികവിൽ സംശയം ഉന്നയിക്കുകയാണ് മുൻ താരം സഞ്ജയ്‌ മഞ്ജരേക്കർ.”ഞാൻ ഇപ്പോഴും രവീന്ദ്ര ജഡേജയുടെ ബാറ്റിങ് പൊസിഷനെ കുറിച്ചും ചില സംശയം ഉന്നയിക്കാൻ ആഗ്രഹിക്കുന്നുണ്ട്.ഞാൻ ഇപ്പോയും രവീന്ദ്ര ജഡേജയുടെ ബാറ്റിങ് മികവിൽ അത്ര പ്രശംസകൾ നൽകില്ല. പ്രത്യേകിച്ചും ജഡേജക്ക് ചെന്നൈ ടീം നൽകിയിരിക്കുന്ന റോൾ എന്തെന്ന് കാര്യത്തിൽ എനിക്ക് ഇപ്പോയും വളരെ അധികം സംശയമുണ്ട് “അദ്ദേഹം തന്റെ നിരീക്ഷണം വിശദമാക്കി.നേരത്തെ താൻ ചെന്നൈ സൂപ്പർ കിങ്‌സ് നായകനായി എത്തുവാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് ജഡേജ പറഞ്ഞത് വൈറലായി മാറി കഴിഞ്ഞിരുന്നു.

Scroll to Top