ഫിനിഷിങ്ങ് സിക്സുമായി മഹേന്ദ്ര സിങ്ങ് ധോണി. ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേയോഫില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഹൈദരബാദ് – ചെന്നൈ പോരാട്ടത്തില്‍ അവസാന ഓവറില്‍ വിജയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേയോഫില്‍ കടന്നു. സണ്‍റൈസേഴ്സ് ഹൈദരബാദ് ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കി നില്‍ക്കേ ചെന്നൈ സൂപ്പര്‍ കിംഗ്സ് 4 വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടിയെടുത്തു.

കഴിഞ്ഞ വര്‍ഷം പ്ലേയോഫ് കാണാതെയാണ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് പുറത്തായത്. എന്നാല്‍ ഈ സീസണില്‍ അതിശക്തമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേയോഫില്‍ കടന്നത്. 11 മത്സരങ്ങളില്‍ 9 ലും വിജയം നേടിയാണ് ചെന്നൈ പ്ലേയോഫിലേക്ക് യോഗ്യത നേടിയത്.

മത്സരത്തില്‍ ധോണിയുടെ സിക്സിലൂടെയാണ് മത്സരം ഫിനിഷ് ചെയ്തത്. 16ാം ഓവറില്‍ ഫാഫ് ഡൂപ്ലസി പുറത്തായപ്പോഴാണ് ധോണി ബാറ്റ് ചെയ്യാനെത്തിയത്. അവസാന ഓവറിലേക്ക് കളി നീണ്ടുപോയത് റണ്‍സ് വിട്ടുകൊടുക്കാതിരിക്കാന്‍ കെയിന്‍ വില്യംസണ്‍ തന്ത്രങ്ങള്‍ മെഞ്ഞഞു.

എന്നാല്‍ അവസാന ഓവറിലെ നാലാം പന്ത് മനോഹരമായ സിക്സ് നേടിയാണ് മത്സരം ഫിനിഷ് ചെയ്തത്. 11 പന്തില്‍ ഓരോ വീതം ബൗണ്ടറിയും സിക്സും അടക്കം 14 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. ഈ സീസണില്‍ ഇതുവരെ 66 റണ്‍സാണ് ധോണിയുടെ നേട്ടം.