ധോണിക്കായി നിയമം ഒന്നും മാറ്റില്ലാ. പതിവ് രീതി തന്നെ ബിസിസിഐ തുടരും

ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസികൾ ലോകമെമ്പാടും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയാണ്. അടുത്തിടെ ആരംഭിക്കുന്ന സൗത്താഫ്രിക്കന്‍ ക്രിക്കറ്റ് ലീഗില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളാണ് ആറ് ടീമിനെയും സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കൻ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) ജോഹന്നാസ്ബർഗ് ഫ്രാഞ്ചൈസി സ്വന്തമാക്കിയിരുന്നു. ലീഗില്‍ മെന്‍ററായി ധോണി എത്തുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. പക്ഷേ എംഎസ് ധോണി ഉൾപ്പെടെയുള്ള ഇന്ത്യൻ കളിക്കാർക്ക് ലീഗിന്റെ ഭാഗമാകാൻ കഴിയില്ല.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് വിദേശ ലീഗുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് കളിക്കാരെ വിലക്കിയട്ടുണ്ട്. കളിക്കാർ അങ്ങനെ ചെയ്യണമെങ്കിൽ, അവർ ബിസിസിഐയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കണം. ഒരു കളിക്കാരന്റെ വിരമിക്കലിന് ശേഷം മാത്രമേ ഇത്തരമൊരു സാഹചര്യം സാധ്യമാകൂ. എന്നാൽ, വിരമിച്ച ശേഷവും എംഎസ് ധോണിക്ക് ലീഗിൽ പങ്കെടുക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?

MOEEN ALI AND DHONI

അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്ത് ധോണി വിരമിച്ചെങ്കിലും, പക്ഷേ അദ്ദേഹം ഇപ്പോഴും ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലെ സജീവ അംഗമാണ്. വിദേശ ലീഗില്‍ ധോണിക്ക് ഭാഗമാകണമെങ്കില്‍ ഐപിഎല്ലില്‍ നിന്നും വിരമിക്കണം. ഇന്ത്യന്‍ എക്സ്പ്രസില്‍ ബിസിസിഐ ഒഫീഷ്യല്‍ വിശിദീകരിച്ചു

dhoni 2019

“ആഭ്യന്തര കളിക്കാർ ഉൾപ്പെടെ ഒരു ഇന്ത്യൻ കളിക്കാരനും മത്സരത്തിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതുവരെ മറ്റേതെങ്കിലും ലീഗിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്. ഏതെങ്കിലും കളിക്കാരൻ വരാനിരിക്കുന്ന ഈ ലീഗുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ബിസിസിഐയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുമ്പോൾ മാത്രമേ അദ്ദേഹത്തിന് അത് ചെയ്യാൻ കഴിയൂ. ധോണിയെക്കുറിച്ച് പ്രത്യേകം ചോദിച്ചപ്പോൾ, ഉദ്യോഗസ്ഥൻ പറഞ്ഞു: “അപ്പോൾ അദ്ദേഹത്തിന് സിഎസ്‌കെക്ക് വേണ്ടി ഐപിഎൽ കളിക്കാൻ കഴിയില്ല. അദ്ദേഹം ആദ്യം ഇവിടെ നിന്ന് വിരമിക്കണം.” ബിസിസിഐ ഉദ്യോഗ്സ്ഥന്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കൻ ലീഗിൽ ആകെ 6 ഐപിഎൽ ഫ്രാഞ്ചൈസികൾ ടീമുകളെ വാങ്ങിയിട്ടുണ്ട്. മുംബൈ, ലഖ്‌നൗ, ഹൈദരാബാദ്, ചെന്നൈ, രാജസ്ഥാൻ, ഡൽഹി ഫ്രാഞ്ചൈസികളാണ് വാങ്ങിയട്ടുള്ളത്.

Previous articleഇത് താരങ്ങളുടെ മനോവീര്യത്തെ ബാധിക്കും. സെലക്ഷന്‍ കമ്മിറ്റിയെ വിമര്‍ശിച്ച് മുന്‍ താരം
Next articleവിരാട് കോഹ്ലിയേപ്പോലെ മോശം ഫോം ഇവര്‍ക്ക് ഉണ്ടാകില്ലാ ! കാരണം പറഞ്ഞ് മുന്‍ പാക്ക് താരം