ടി20 ക്രിക്കറ്റിലെ ഓരോ റണ്ണുകളും വിലപ്പെട്ടതാണ്. മത്സരത്തില്‍ ഓരോ ഫീല്‍ഡിങ്ങ് ശ്രമങ്ങളും മത്സരഫലത്തെ സ്വാധീനിക്കുന്നതാണ്. ഇപ്പോഴിതാ തകര്‍പ്പന്‍ റിലേ ക്യാച്ചുമായി ജോസ് ബട്ട്ലര്‍ – റിയാന്‍ പരാഗ് സംഖ്യം തകര്‍പ്പന്‍ ക്യാച്ച് നേടിയിരിക്കുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ ക്രുണാല്‍ പാണ്ട്യയെ പുറത്താക്കാനാണ് രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ ചേര്‍ന്ന് സൂപ്പര്‍ ക്യാച്ച് നേടിയത്.
29 ന് 3 എന്ന നിലയില്‍ തകര്‍ന്ന ലക്നൗനെ, കരകയറ്റിയത് നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ക്രുണാല്‍ പാണ്ട്യ – ദീപക്ക് ഹൂഡ സംഖ്യമാണ്. ഇരുവരും ചേര്‍ന്ന് 65 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തി.
14ാം ഓവറില്‍ ആദ്യ പന്തില്‍ രവിചന്ദ്ര അശ്വിനെ സിക്സിനു പറത്താന്‍ ക്രുണാല്‍ പാണ്ട്യ ശ്രമം നടത്തി. ലോങ്ങ് ഓണില്‍ നിന്നും ഓടിയെത്തിയ ജോസ് ബട്ട്ലര്‍ ക്യാച്ച് നേടിയെങ്കിലും, ബോഡി ബാലന്‍സ് നഷ്ടമാവുന്നതിനു മുന്‍പേ ജോസ് ബട്ട്ലര്‍ എറിഞ്ഞു കൊടുത്തു. ലോങ്ങ് ഓഫില്‍ നിന്നും ഓടിയെത്തിയ റിയാന്‍ പരാഗ് അനായാസം ക്യാച്ച് നേടി.
പന്ത് പിടിക്കാന്‍ റിയാന്‍ പരാഗിന്‍റെ റണ്ണും ശ്രേദ്ദേയമായി. 23 പന്തില്‍ 25 റണ്ണാണ് ക്രുണാല്‍ നേടിയത്. ഈ സീസണില്‍ നേരത്തെ ശിവം മാവിയും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് സമാന രീതിയില്‍ ക്യാച്ച് നേടിയിരുന്നു.