വിക്കറ്റ് ത്യാഗം ചെയ്യാന്‍ അശ്വിന്‍റെ ശ്രമം. പക്ഷേ സംഭവിച്ചത് ഇങ്ങനെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ ടോസ് ഭാഗ്യം സഞ്ചുവിനൊപ്പം നിന്നപ്പോള്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലക്നൗ സൂപ്പര്‍ ജയന്‍റസിനെതിരെ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്.

തുടക്കത്തിലേ ജോസ് ബട്ട്ലറെ നഷ്ടമായെങ്കിലും യശ്വസി ജയ്സ്വാള്‍, സഞ്ചു സാംസണ്‍, ദേവ്ദത്ത് പഠിക്കല്‍ എന്നിവരുടെ പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഹെറ്റ്മയറുടെ അഭാവത്തില്‍ ഫിനിഷിങ്ങ് ജോലി ചെയ്യേണ്ടിയിരുന്നത് പരാഗും ജിമ്മി നീഷവുമായിരുന്നു. എന്നാല്‍ ഇരുവരേയും 18ാം ഓവറില്‍ തന്നെ നഷ്ടമായി.

neesham run ou

രവി ബിഷ്ണോയിയെ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച പരാഗ്, സ്റ്റോണിസിന്‍റെ കയ്യില്‍ ഒതുങ്ങി. അതേ സമയം റണ്ണൗട്ടിലൂടെയാണി ജിമ്മി നീഷാം പുറത്തായത്. ഓവറിലെ നാലാമത്തെ പന്തില്‍ ഇല്ലാത്ത റണ്ണിനായി ജിമ്മി നിഷാം ഓടി. അതേ സമയം മറുവശത്ത് അശ്വിന്‍ നോക്കി നിന്നതേയുള്ളു. കെല്‍ രാഹുല്‍ ഉടനെ നോണ്‍ സ്ട്രൈക്ക് എന്‍ഡിലേക്ക് പന്ത് എറിഞ്ഞു കൊടുത്തു.

രവിചന്ദ്ര അശ്വിന്‍ തന്‍റെ വിക്കറ്റ് ത്യാഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും, റണ്ണിനിടെ ജിമ്മി നീഷാം ക്രോസ് ചെയ്തിരുന്നില്ലാ. അതിനാല്‍ ജിമ്മി നീഷാമിനു ഔട്ടാകേണ്ടി വന്നു.