റിലേ ക്യാച്ചുമായി കമ്മിന്‍സ് – മാവി. ഫിനിഷറായി എത്തിയ പരാഗ് ഫിനിഷായി

Shivam mavi and pat cummins relay catch scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിരവധി തകര്‍പ്പന്‍ ക്യാച്ചുകള്‍ക്ക് സാക്ഷ്യം വഹിക്കാറുണ്ട്. ഈ സീസണും വിത്യസ്തമല്ലാ. ഇതിനോടകം തന്നെ നിരവധി വിസ്മയ ക്യാച്ചുകള്‍ പിറന്നു കഴിഞ്ഞു. താക്കൂര്‍, റായുഡു, ത്രിപാഠി, വീരാട് കോഹ്ലി എന്നിവരുടെ തകര്‍പ്പന്‍ ക്യാച്ച് കണ്ട ഈ സീസണില്‍ ഇതാ കമ്മിന്‍സും – ശിവം മാവിയും നേടിയ റിലേ ക്യാച്ചും എത്തി.

ജോസ് ബട്ട്ലര്‍ പുറത്തായ ശേഷം ഫിനിഷ് ചെയ്യാന്‍ രാജസ്ഥാന്‍ ഇറക്കിയത് പരാഗിനെയാണ്. ആദ്യ പന്തില്‍ തന്നെ ഫോറടിച്ചാണ് യുവതാരം തുടങ്ങിയത്. എന്നാല്‍ 18ാം ഓവറിലെ സുനില്‍ നരൈന്‍റെ ആദ്യ പന്ത് സിക്സ് അടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ലോങ്ങ് ഓഫില്‍ നിന്നും ഓടിയെത്തിയ കമ്മിന്‍സ് കൈപിടിയില്‍ ഒതുക്കി.

image 49

എന്നാല്‍ ബാലന്‍സ് നഷ്ടപ്പെടും എന്ന് ഉറപ്പായതോടെ പന്ത് ലോങ്ങ് ഓണില്‍ നിന്നും ഓടിയെത്തിയ ശിവം മാവിക്ക് എറിഞ്ഞിട്ട് കൊടുത്തു. അനായാസം ശിവം മാവി ക്യാച്ച് നേടി. സ്കോര്‍ബോര്‍ഡില്‍ ക്യാച്ച് ശിവം മാവിയുടെ പേരില്‍ കുറിച്ചെങ്കിലും അതിനുള്ള ക്രഡിറ്റ് മുഴുവന്‍ ഈ ഓസ്ട്രേലിയന്‍ താരത്തിനാണ്. 3 പന്തില്‍ 5 റണ്ണാണ് താരം നേടിയത്.

See also  അശുതോഷിന്‍റെ അവിശ്വസിനീയ പോരാട്ടം വിഫലം. തിരിച്ചുവരവുമായി മുംബൈ. 9 റണ്‍സ് വിജയം.

Rajasthan Royals (Playing XI): Jos Buttler, Devdutt Padikkal, Sanju Samson(w/c), Karun Nair, Shimron Hetmyer, Riyan Parag, Ravichandran Ashwin, Trent Boult, Prasidh Krishna, Obed McCoy, Yuzvendra Chahal

Kolkata Knight Riders (Playing XI): Venkatesh Iyer, Aaron Finch, Shreyas Iyer(c), Nitish Rana, Andre Russell, Sheldon Jackson(w), Sunil Narine, Pat Cummins, Shivam Mavi, Umesh Yadav, Varun Chakaravarthy

Scroll to Top