അവന്‍ എല്ലാവര്‍ക്കും ഭയങ്കര എനര്‍ജിയാണ് നല്‍കുന്നത് ; സഞ്ചു സാംസണ്‍

Sanju samson and parag scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റസിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്, പോയിന്‍റ് പട്ടികയില്‍ രണ്ടാമത് എത്തി. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്നൗനു നിശ്ചിത 20 ഓവറില്‍ 154 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 24 റണ്‍സിന്‍റെ വിജയം നേടിയ രാജസ്ഥാനു 16 പോയിന്‍റായി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി യശ്വസി ജയ്സ്വാള്‍ (29 പന്തില്‍ 41) സഞ്ചു സാംസണ്‍ (24 പന്തില്‍ 32) ദേവ്ദത്ത് പഠിക്കല്‍ (18 പന്തില്‍ 39) എന്നിവര്‍ മികച്ച പ്രകടനം നടത്തി. മറുപടി ബാറ്റിംഗില്‍ അര്‍ദ്ധസെഞ്ചുറിയുമായി ദീപക്ക് ഹൂഡ (39 പന്തില്‍ 59 ) പൊരുതിയെങ്കിലും വിജയം അകന്നു നിന്നു.

038dd7f4 a87f 457b b73c bde043b3d822

”ഈ വിജയം തൃപ്തികരമാണ്. ആദ്യം ബാറ്റ് ചെയ്യുന്നതാണ് ഞങ്ങള്‍ക്ക് നന്നായി യോജിക്കുന്നത്, പോസിറ്റീവായി ബാറ്റ് ചെയ്യാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, ബൗളിംഗ് യൂണിറ്റും മികച്ചതാണ്. ” മത്സരശേഷം സഞ്ചു സാംസണ്‍ പറഞ്ഞു. മത്സരത്തില്‍ നിര്‍ണായക ഫീല്‍ഡിങിനെ പറ്റിയും ക്യാപ്റ്റന്‍ വാചാലനായി ”ഫീൽഡിലെ തീവ്രത മികച്ചതായിരുന്നു. ജിമ്മി നീഷം എല്ലാവര്‍ക്കും നല്ല എനര്‍ജി പകരുന്നുണ്ട് ”

Read Also -  "അഗാർക്കാർ ഭായ്, ദയവുചെയ്ത് അവനെ ലോകകപ്പിനുള്ള ടീമിലെടുക്കൂ"- റെയ്‌നയുടെ അഭ്യർത്ഥന.



” ഗുണനിലവാരമുള്ള സ്പിന്നർമാർ ഉള്ളതിന്റെ ബോണസ് നിങ്ങൾക്ക് അവരെ എവിടെയും ഉപയോഗിക്കാം എന്നതാണ്. ഞാൻ ധാരാളം തമിഴ് സംസാരിക്കുകയും സുഹൃത്തുക്കളോട് സംസാരിക്കുകയും സിനിമകൾ കാണുകയും ചെയ്യുന്നുണ്ട് ( അശ്വിനുമായുള്ള മത്സരത്തിനിടെയുള്ള തമിഴ് സംസാരം). ഓരോ ബാറ്ററും കൂടുതൽ സങ്കീർണ്ണമാക്കാതെയും വിശകലനം ചെയ്യാതെയും നന്നായി കളിച്ചു. അതുകൊണ്ട് ബാറ്റർമാര്‍ കുറവ് ആയിരുന്നിട്ടും ഞങ്ങൾ നന്നായി ചെയ്തു. (ബാറ്റിംഗ് സമീപനം) ” സഞ്ചു സാംസണ്‍ പറഞ്ഞു.

2ff04290 4e4a 4866 a186 c876058d40d2

മത്സരത്തില്‍ വിജയിച്ചട്ടും പ്ലേയോഫില്‍ കയറാന്‍ രാജസ്ഥാന്‍ റോയല്‍സിനു സാധിച്ചട്ടില്ലാ. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയാണ് അടുത്ത മത്സരം

Scroll to Top