ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ് എക്കാലത്തെയും മികച്ച ക്രിക്കറ്റ് ക്യാപ്റ്റൻ എന്ന് ഓസ്ട്രേലിയൻ മുൻ താരം ബ്രാഡ് ഹോഗ്. എന്തുകൊണ്ടാണ് ഓസ്ട്രേലിയൻ ഇതിഹാസ നായകൻ റിക്കി പോണ്ടിങ്ങിന് മുകളിൽ ധോണിയെ വയ്ക്കാൻ കാരണമെന്നും മുൻ ഓസ്ട്രേലിയൻ താരം വ്യക്തമാക്കി. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകൻ ആരാണെന്ന ചോദ്യത്തിന് പലർക്കും പലപല ഉത്തരങ്ങളാണ് ഉള്ളത്.
എന്നാൽ മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ് രണ്ടു പേരുകളാണ് പറഞ്ഞത്. റിക്കി പോണ്ടിങ്ങിന്റെയും മഹേന്ദ്ര സിംഗ് ധോണിയുടെയും പേരുകളാണ് താരം തുറന്നു പറഞ്ഞത്. ഇന്ത്യക്ക് മൂന്ന് ഐസിസി ട്രോഫി സമ്മാനിച്ച ഏക നായകനാണ് ധോണി. ആദ്യ ട്വൻ്റി-20 ലോകകപ്പ് കിരീടവും, 2011ൽ ഏകദിന ലോകകപ്പ് കിരീടവും, 2013ൽ ചാമ്പ്യൻസ് ട്രോഫി കിരീടവും ധോണി ഇന്ത്യക്ക് സമ്മാനിച്ചു. റിക്കി പോണ്ടിങ്ങിന് കീഴിലാണ് 2003ലും 2007ലും ഓസ്ട്രേലിയ ലോകകപ്പ് കിരീടം നേടിയത്. അന്ന് റിക്കി പോണ്ടിങ്ങിന്റെ ടീമിൽ ബ്രാഡ് ഹോഗിന് സ്ഥാനം ഉണ്ടായിരുന്നു.
ക്യാപ്റ്റൻസിയിൽ മുഴുവൻ മാർക്കും നൽകിയത് ധോണിക്കാണ്. അതിന് കാരണം ബ്രാഡ് ഹോഗ് പറഞ്ഞത് ധോണി വലിയ വലിയ പ്രതിസന്ധികൾ മറികടന്നു കൊണ്ടാണ് ഈ നേട്ടത്തിൽ എത്തിയത് എന്നാണ്. ഇന്ത്യൻ ടീം നേരിടേണ്ടി വരുന്ന രാഷ്ട്രീയവും ധോണി നേരിട്ടു എന്നും മുൻ ഓസ്ട്രേലിയൻ താരം പറഞ്ഞു. ഇന്ത്യക്ക് വേണ്ടി 90 ടെസ്റ്റുകളിൽ നിന്ന് 4876 റൺസും,10773 റൺസ് 350 ഏകദിനങ്ങളിൽ നിന്നും, 98 20 മത്സരങ്ങളിൽ നിന്ന് 1917 റൺസും ധോണി നേടിയിട്ടുണ്ട്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നാല് തവണ കിരീടത്തിലേക്ക് നയിച്ച ധോണി 234 ഐപിഎൽ മത്സരങ്ങളിൽ നിന്നും 4978 റൺസ് താരം നേടിയിട്ടുണ്ട്.
മാത്രമല്ല അടുത്ത ഐപിഎൽ സീസണിൽ ഇന്ത്യൻ യുവതാരം പന്ത് ഓപ്പണിങ് സ്ഥാനത്തേക്ക് മാറണമെന്നും ഓസ്ട്രേലിയൻ താരം അഭിപ്രായപ്പെട്ടു.
റിക്കി പോണ്ടിംഗ് പരിശീലിപ്പിക്കുന്ന ഡൽഹി ക്യാപിറ്റൽസ് നായകനായ പന്തിനെ അടുത്ത സീസണിൽ ഓപ്പണിങ്ങിൽ പരീക്ഷിക്കാൻ തയ്യാറാകണം എന്നാണ് അദ്ദേഹം പറഞ്ഞത്. നിലവിലെ ഫോം ഔട്ട് മറികടക്കാനും മികച്ച രീതിയിൽ മികവ് കാട്ടാനും യുവ താരത്തിന് സാധിക്കും എന്നാണ് മുൻ ഓസ്ട്രേലിയൻ താരത്തിന്റെ വിലയിരുത്താൻ. സമീപകാലത്ത് മോശം ഫോമിന്റെ പേരിൽ ഇന്ത്യൻ ടീമിൽ ഏറ്റവും അധികം വിമർശനങ്ങൾ നേരിട്ട് താരമാണ് പന്ത്.