രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി സ്ഥാനം തെറിക്കുന്നു. ഇന്ത്യന്‍ ടീമില്‍ പ്രധാന മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു.

Fkg7YNSacAAGKUK

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മറ്റൊരു പ്രധാന മാറ്റത്തിന് ഉടന്‍ ഒരുങ്ങുകയാണ്. ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ ചുമതലയേൽക്കാന്‍ സാധ്യതയുണ്ടെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ഒരു വർഷമായി ഫിറ്റ്‌നസ് അലട്ടുന്ന രോഹിത് ശര്‍മ്മക്ക് സ്ഥിരമായി മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചിരുന്നുല്ലാ. ഈ ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലും താരം ഭാഗമല്ല.

rohit distraught getty 1668418710435 1668418724420 1668418724420

നിലവില്‍ വൈറ്റ് ബോൾ ക്രിക്കറ്റ് മാത്രമാണ് ഹാർദിക് കളിക്കുന്നത്, ജൂണിൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയതിന് ശേഷം താരം രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനാവുകയും ചെയ്തിരുന്നു.

ഈ വർഷം ആദ്യം ഗുജറാത്ത് ടൈറ്റൻസിനെ ഐ‌പി‌എൽ കിരീടത്തിലേക്ക് നയിച്ചുകൊണ്ട് ഹാർദിക് തന്റെ ക്യാപ്റ്റൻസി യോഗ്യത തെളിയിച്ചിരുന്നു. ഹര്‍ദ്ദിക്ക് പാണ്ട്യക്ക് രണ്ട് ഫോർമാറ്റുകളും കളിക്കാൻ കഴിയുമോ ഇല്ലയോ എന്ന് കേൾക്കാൻ ബിസിസിഐ കാത്തിരിക്കുകയാണ്.

hardik pandya12 1

വിരാട് കോഹ്ലി ക്യാപ്റ്റന്‍സി ഒഴിഞ്ഞതിനു ശേഷമാണ് രോഹിത് ശര്‍മ്മ നായക സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും രോഹിത് ശര്‍മ്മക്ക് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചിരുന്നില്ലാ.

Read Also -  സഞ്ജുവിന് പകരം ദുബെയെ ഉൾപെടുത്തിയത് വിഡ്ഢിത്തം. വിമർശനവുമായി മുൻ ഇന്ത്യൻ താരം.
Scroll to Top