അവന്റെ സെഞ്ച്വറി ഉടൻ :ഇന്ത്യൻ താരത്തെ പുകഴ്ത്തി മുൻ ഓസീസ് താരം

ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരക്ക് പിന്നാലെ ക്രിക്കറ്റ്‌ ലോകം എല്ലാവരും വളരെ ഏറെ വിശദമായ ചർച്ചകൾ നടത്തുകയാണ് ഇപ്പോൾ. ലോർഡ്‌സിൽ ഐതിഹാസിക ജയം നേടി വിരാട് കോഹ്ലിയും ടീമും ചരിത്രം സൃഷ്ടിച്ചപ്പോൾ ലീഡ്സിൽ എല്ലാ പ്രവചനങ്ങളും ഞെട്ടിച്ചാണ് ഇംഗ്ലണ്ട് ടീം ഇന്നിങ്സ് ജയത്തിലേക്ക് എത്തിയത്. ഇന്ത്യൻ ടീമിന് ശേഷിക്കുന്ന മത്സരങ്ങൾ ജയിക്കുക വളരെ പ്രയാസകരമാണ് എന്നും പല താരങ്ങളും പ്രവചിക്കുമ്പോൾ ഇന്ത്യൻ ടീമിനായി നിലവിൽ ഗംഭീര ഫോമിൽ കളിക്കുന്ന രോഹിത് ശർമ്മയെ വാനോളം പുകഴ്ത്തുകയാണ് മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ്.

“പൊതുവേ രോഹിത്തിന്റെ ടെസ്റ്റിലെ ബാറ്റിംഗിനെ വിമർശിക്കുന്ന ഒരാളാണ് ഞാൻ പക്ഷേ ഈ ടെസ്റ്റ്‌ പരമ്പരയിൽ രോഹിത് എല്ലാവരെയും ഞെട്ടിച്ച് കഴിഞ്ഞു. താരത്തിന്റെ മികച്ച ബാറ്റിങ് പ്രകടനം ഇന്ത്യൻ ടീമിന് നൽകുന്ന തുടക്കം പ്രധാനമാണ്.ഈ പരമ്പരയിൽ സെഞ്ച്വറികൾ നേടിയിട്ടില്ല എങ്കിലും രോഹിത് കയ്യടികൾ നേടി കഴിഞ്ഞു അവൻ ഒരു ക്ലാസ്സ്‌ ബാറ്റ്‌സ്മാനാണ് എന്നുള്ളതിന് ഈ പരമ്പര തന്നെ പ്രധാന തെളിവ്.വിദേശത്തെ ടെസ്റ്റുകളിൽ പോലും തനിക്ക് ബാറ്റിങ്ങിൽ വളരെ അധികം ശോഭിക്കാൻ കഴിയും എന്നും ഈ പരമ്പരയിൽ കൂടി രോഹിത് ശർമ്മ തെളിയിക്കുകയാണ് ഇപ്പോൾ “ഹോഗ് വാചാലനായി

അതേസമയം ഈ ടെസ്റ്റ്‌ പരമ്പരയിൽ തന്നെ രോഹിത് ശർമ്മ ഒരു സെഞ്ച്വറി നേടും എന്നും ബ്രാഡ് ഹോഗ് പ്രവചനം നടത്തുകയാണ് ഇപ്പോൾ. “സ്വദേശത്ത് മാത്രമല്ല തനിക്ക് ടെസ്റ്റിൽ നേട്ടങ്ങൾ സ്വന്തമാക്കുവാൻ കഴിയുകയെന്നും രോഹിത് തെളിയിക്കുകയാണ്. ഈ ടെസ്റ്റ്‌ പരമ്പര അവസാനിക്കും മുൻപായി ഞാൻ രോഹിത്തിന്റെ ബാറ്റിൽ നിന്നും ഒരു സെഞ്ച്വറി പ്രതീക്ഷിക്കുന്നുണ്ട് “ഹോഗ് തുറന്നുപറഞ്ഞു. നിലവിൽ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ്‌ പരമ്പരയിലെ മൂന്ന് മത്സരത്തിൽ നിന്നും രോഹിത് 230 റൺസ് നേടി.

Previous articleകളിച്ചത് വെറും 86 ടെസ്റ്റുകൾ. എന്നാൽ ലോക ക്രിക്കറ്റിലെ ബോളിംഗ് പതാകാവാഹകരിൽ അയാളുടെ സ്ഥാനം പ്രഥമഗണനീയമാണ്
Next articleകിരീടം നേടാൻ പതിനെട്ടാം അടവുമായി സഞ്ജുവും ടീമും :സൂപ്പർ താരങ്ങൾ ടീമിൽ