കിരീടം നേടാൻ പതിനെട്ടാം അടവുമായി സഞ്ജുവും ടീമും :സൂപ്പർ താരങ്ങൾ ടീമിൽ

IMG 20210821 211610 scaled

ക്രിക്കറ്റ്‌ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ മത്സരങ്ങൾ ആരംഭിക്കുവാനായിട്ടാണ്. വളരെ ഏറെ ആരാധകരെ സൃഷ്ടിച്ച ഐപിഎല്ലിലെ മറ്റൊരു സീസൺ കൂടി അവശേഷിക്കുന്ന മത്സരങ്ങളോടെ പൂർത്തിയാകുമ്പോൾ ആരാകും ഇത്തവണ ഐപിൽ കിരീടം നേടുകയെന്ന് പ്രവചിക്കാൻ കഴിയില്ല. എന്നാൽ ഇത്തവണ ഏറ്റവും അധികം കിരീടസാധ്യതയുള്ള ടീമായി എല്ലാവരും വിശേഷിപ്പിക്കുന്ന രാജസ്ഥാൻ റോയൽസ് മറ്റൊരു സർപ്രൈസ് തീരുമാനത്തോടെ ആരാധകരെ എല്ലാം ഞെട്ടിക്കുകയാണ്. മലയാളി താരം സഞ്ജു സാംസനാണ്‌ രാജസ്ഥാൻ ടീമിന്റെ ക്യാപ്റ്റൻ. വിദേശ ടീം താരങ്ങൾ പലരും ഇനി അവശേഷിക്കുന്ന സീസണിൽ കളിക്കാനെത്തില്ല എന്നുള്ള റിപ്പോർട്ടുകൾക്കിടയിലാണ് പ്രമുഖ രണ്ട് താരങ്ങളെ കൂടി സ്‌ക്വാഡിലേക്ക് എത്തിച്ച് രാജസ്ഥാൻ ഞെട്ടിക്കുന്നത്.

രാജസ്ഥാൻ റോയൽസ് ടീമിന്റെ ഏറ്റവും പ്രധാന ഘടകങ്ങളാണ് ഇംഗ്ലണ്ട് ടീമിലെ താരങ്ങൾ. ബെൻ സ്റ്റോക്സ്,ജോസ് ബട്ട്ലർ, ജോഫ്ര ആർച്ചർ എന്നിവരുടെ അഭാവം രണ്ടാം പാദ മത്സരങ്ങളിൽ കൂടി തിരിച്ചടിയായി മാറുമെന്നുള്ള ആശങ്കകൾ ആസ്ഥാനതാക്കി സ്റ്റോക്സിനും ഒപ്പം ജോസ് ബട്ട്ലർക്കും പകരക്കാരായി രണ്ട് താരങ്ങളെ പ്രഖ്യാപിച്ചിരിക്കുകയാണ് ടീം. വിൻഡീസ് വെടിക്കെട്ട് ഓപ്പണിങ് താരം എവിൻ ലൂയിസ് ഒപ്പം വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളറായ ഓഷയ്ൻ തോമസ് എന്നിവർ ഇത്തവണ രാജസ്ഥാൻ ടീമിന് ഒപ്പം കളിക്കും

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

നിലവിൽ കരിബീയിൻ പ്രീമിയർ ലീഗിൽ കളിക്കുന്ന എവിൻ ലൂയിസ് മികച്ച ബാറ്റിങ് ഫോമിലാണ്. നേരത്തെ 2018, 2019 സീസണുകളിൽ മുബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമായിരുന്നു താരം.എന്നാൽ രാജസ്ഥാൻ ടീമിനോപ്പം ഇത് രണ്ടാമത്തെ തവണയാണ് പേസ് ബൗളറായ തോമസ് എത്തുന്നത്. നേരത്തെ 2019ലെ ഐപിൽ സീസണിൽ രാജസ്ഥാൻ ടീമിനായി കളിച്ച താരം 4 കളികളിൽ നിന്നും 5 വിക്കറ്റ് വീഴ്ത്തിയിരുന്നു. ക്രിക്കറ്റിൽ നിന്നും പൂർണ്ണ ഇടവേളയിലായ ബെൻ സ്റ്റോക്സ് ഈ സീസണിൽ കളിക്കില്ല എന്ന് കഴിഞ്ഞ ആഴ്ചയാണ് അറിയിച്ചത്. കൂടാതെ തന്റെ ഭാര്യയുടെ പ്രസവത്തെ തുടർന്നാണ് ഐപിഎല്ലിൽ നിന്നുള്ള ജോസ് ബട്ട്ലറുടെ പിന്മാറ്റം

Scroll to Top