പുതിയ ഐപിൽ ടീമായി ഇവർ എത്തുമോ : കേരളത്തിനു അവഗണന

ക്രിക്കറ്റ്‌ ആരാധകർ എല്ലാവരും വളരെ ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് സംബന്ധിച്ച വാർത്തകൾ കേൾക്കുന്നത്. ഐപിൽ പതിനാലാം സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ എല്ലാം മനോഹരമായി നടത്താനുള്ള ഒരുക്കത്തിലാണ് ബിസിസിഐ ഇപ്പോൾ. എന്നാൽ വരുന്ന 2022ലെ ഐപിഎല്ലിന് മുൻപായി രണ്ട് പുതിയ ടീമുകളെ കൂടി എത്തിച്ച് ഐപിൽ വളർച്ച അൽപ്പം കൂടി വേഗത്തിലാക്കുവാനും ബിസിസിഐയും ബോർഡ്‌ പ്രസിഡന്റ്‌ സൗരവ് ഗാംഗുലിയും ആഗ്രഹിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 2022ലെ സീസണിൽ പുതിയതായി രണ്ട് ഐപിൽ ടീമുകൾ കൂടി എത്തുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം പുതിയ ഓരോ ടീമിനും അടിസ്ഥാന വിലയായി 2000കോടി രൂപയയും ബിസിസിഐ ഫിക്സ് ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ പ്രേമികൾക്ക്‌ സന്തോഷവാർത്ത സമ്മാനിക്കുകയാണ് ബിസിസിഐ.ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയതായി രണ്ട് ടീമുകൾ വരുമ്പോൾ അതിൽ വടക്കേ ഇന്ത്യയിൽ നിന്നുള്ള രണ്ട് ടീമുകൾക്ക്‌ കൂടുതൽ പ്രാധാന്യം നൽകാനാണ് തീരുമാനം. ഐപിഎല്ലിൽ എല്ലാ മേഖലയിൽ നിന്നുള്ള ടീമുകളെ പരിഗണിക്കാനാണ് ബിസിസിഐ യുടെ പ്ലാനെന്ന് ഉന്നത വൃത്തങ്ങൾ സൂചന നൽകുന്നു.ഇതിന്റെ ഭാഗമായി 6 പ്രധാന സിറ്റികൾക്കാണ് കൂടുതൽ പരിഗണന. ഗുവാഹത്തി, റാഞ്ചി, കട്ടക്ക് (കിഴക്ക്‌ ), അഹമ്മദാബാദ് (പടിഞ്ഞാറ്), ലക്നൗ (സെൻട്രൽ സോൺ), ധർമ്മശാല (നോർത്ത്) എന്നിവരെ ഐപിൽ ടീം ലേലത്തിൽ സജീവമായി പരിഗണിക്കും എന്നാണ് റിപ്പോർട്ടുകൾ.കൂടാതെ ഇന്നും കോവിഡ് വ്യാപനം തുടരുമ്പോൾ അധിക ധനസമാഹരണമാണ് ബിസിസിഐയുടെ ലക്ഷ്യം.

അതേസമയം ഐപിഎല്ലിന്റെ വിപണന സാധ്യത കൂടി പരിഗണിച്ചാകും അന്തിമ തീരുമാനങ്ങൾ. ഇപ്പോൾ കൂടുതലായി വടക്കേ ഇന്ത്യയിൽ നിന്നാണ് ഐപിൽ സംപ്രേക്ഷണത്തിൽ കൂടുതൽ വ്യൂവേഴ്സ് ലഭിക്കുന്നത് എന്നതും ഇത്തരത്തിൽ ഒരു തീരുമാനത്തിന് കാരണമാണ്. എന്നാൽ വരാനിരിക്കുന്ന പുത്തൻ രണ്ട് ഐപിൽ ടീമുകളിൽ കേരളത്തിൽ നിന്നും ഒരു ടീം എത്തുമെന്നുള്ള എല്ലാ മലയാളി ക്രിക്കറ്റ്‌ പ്രേമികളുടെയും പ്രതീക്ഷക്കും ഇത്തരം വാർത്തകൾ തിരിച്ചടിയാണ്. ഐപിൽ ടീമായി തിരികെ വരുവാനായി കൊച്ചി ടസ്ക്കേഴ്സ് ടീം മാനേജ്മെന്റ് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട് എന്നും സൂചനകളുണ്ട്

Previous articleരഹാനെക്ക്‌ കരിയർ എൻഡോ :നയം വിശദമാക്കി ബാറ്റിംഗ് കോച്ച്
Next articleകുറ്റിതെറിപ്പിച്ച് ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തില്‍ ഇടം നേടി ജസ്പ്രീത് ബൂംറ.