കുറ്റിതെറിപ്പിച്ച് ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തില്‍ ഇടം നേടി ജസ്പ്രീത് ബൂംറ.

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം നേടി പേസ് ബോളര്‍ ജസ്പ്രീത് ബൂംറ. ഒലി പോപ്പിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ പേസര്‍ ബോളര്‍ എന്ന റെക്കോഡാണ് ജസ്പ്രീത് ബൂംറ എഴുതചേര്‍ക്കപ്പെട്ടത്. 24ാം ടെസ്റ്റ് മത്സരത്തിലാണ് ജസ്പ്രീത് ബൂംറയുടെ 100ാം വിക്കറ്റ് നേട്ടം.

ഇതിഹാസ താരം കപില്‍ദേവിന്‍റെ റെക്കോഡാണ് ബൂംറ മറികടന്നത്. 25 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നുമാണ് കപില്‍ദേവ് 100 വിക്കറ്റ് തികച്ചത്. ഇംഗ്ലണ്ട് – ഇന്ത്യ നാലാം ടെസ്റ്റിലെ അഞ്ചാം ദിനത്തിലാണ് ജസ്പ്രീത് ബൂംറയുടെ ഈ റെക്കോഡ് പിറന്നത്. 65ാം ഓവറില്‍ ഒലി പോപ്പിനെ പുറത്താക്കിയതിനെ പിന്നാലെ മറ്റൊരു മനോഹര യോര്‍ക്കറില്‍ ജോണി ബെയര്‍സ്റ്റോയുടെ കുറ്റിയും തെറിപ്പിച്ചു.

ഏറ്റവും വേഗത്തില്‍ 100 ടെസ്റ്റ് വിക്കറ്റ് നേടിയത് ഓഫ്സ്പിന്നര്‍ രവിചന്ദ്ര അശ്വിനാണ്. 18 ടെസ്റ്റില്‍ നിന്നുമാണ് അശ്വിന്‍റെ 100 വിക്കറ്റ് നേട്ടം. ഇതുവരെ ഈ പരമ്പരയില്‍ അശ്വിന് അവസരം ലഭിച്ചട്ടില്ലാ.