രഹാനെക്ക്‌ കരിയർ എൻഡോ :നയം വിശദമാക്കി ബാറ്റിംഗ് കോച്ച്

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ നിർണായകമായ ഇംഗ്ലണ്ട് പര്യടനം സമ്മാനിക്കുന്നത് ഏറെ മനോഹരമായ ഓർമകളാണ്. ബാറ്റിങ്ങിൽ മിന്നും ഫോമിൽ തുടരുന്ന രോഹിത്തും മാസ്മരിക പ്രകടനവുമായി എല്ലാ പേസ് ബൗളർമാരും തിളങ്ങുമ്പോൾ പരമ്പര ജയമാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം സ്വപ്നം കാണുന്നത്. കോവിഡ് പോസിറ്റീവായി മാറിയ ഹെഡ് കോച്ച് രവി ശാസ്ത്രിക്ക്‌ അഞ്ചാം ടെസ്റ്റിലും ടീം ഇന്ത്യക്ക് ഒപ്പം ചേരുവാൻ കഴിയില്ല എന്നുള്ള ഏതാനും റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ എല്ലാ കാര്യങ്ങളിലും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ ഇപ്പോൾ നായിക്കുന്നത് ബാറ്റിങ് കൊച്ച് കൂടിയായ വിക്രം റാത്തോറാണ്. ബാറ്റിങ് നിരയിൽ പൂജാര, രഹാനെ,നായകനായ വിരാട് കോഹ്ലി എന്നിവരുടെ മോശം ഫോം ചർച്ചയായതിന് പിന്നാലെ രൂക്ഷമായ വിമർശനവും ബാറ്റിങ് പരിശീലകനായ വിക്രം റാത്തോറിന് നേരെ ഉയർന്ന് കേട്ടിരുന്നു.

എന്നാൽ ഇപ്പോൾ ഇക്കാര്യങ്ങളിൽ എല്ലാം മനസ്സ് തുറക്കുകയാണ് അദ്ദേഹം. ഇന്ത്യൻ ബാറ്റിങ് നിര വെല്ലുവിളികളെ എല്ലാം അതിജീവിച്ചും ഫോമിലേക്ക് വരുന്നതിൽ സന്തോഷം വിശദമാക്കിയ റാത്തോർ നിലവിൽ മോശം ബാറ്റിങ് ഫോമിലുള്ള അജിഖ്യ രഹാനെയെ കുറിച്ചും മനസ്സ് തുറക്കുകയാണ്.നിലവിലെ രഹാനെയുടെ മോശം ഫോമിനെതിരെയും താരത്തിന്റെ ബാറ്റിങ് ടെക്നിക്കിനും എതിരെയും മിക്ക ആരാധകരും രൂക്ഷമായിട്ടുള്ള വിമർശനം ഉന്നയിക്കുമ്പോയാണ് ബാറ്റിങ് കോച്ച് അഭിപ്രായം വിശദമാക്കുന്നത് എന്നതും ശ്രദ്ദേയം.

326620

ഇപ്പോഴും ഇന്ത്യൻ ബാറ്റിങ് ലൈനപ്പിൽ വളരെ അഭിഭാജ്യ ഘടകമാണ് രഹാനെ എന്നും പറഞ്ഞ അദ്ദേഹം മോശം ഫോം തുടരുന്ന സീനിയർ താരത്തിന് പിന്തുണ നൽകി.”രഹാനെയുടെ നിലവിലെ ഫോം ഒരിക്കലും ടീമിന് ഒരു പ്രശ്നമല്ല. നീണ്ട കാലയളവിൽ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കളിക്കുന്ന താരങ്ങൾക്ക് എല്ലാം റൺസ് നേടുവാൻ കഴിയാതെ വരുന്ന ചില കാലയളവുകൾ വരാറുണ്ട്. ഇത്തരത്തിൽ മോശം സമയങ്ങളിലാണ് ടീം മുഴുവനായി ആ താരത്തിന് ഒപ്പം നിൽക്കേണ്ടത്.ടീം രഹാനെ വൈകാതെ ഫോമിൽ എത്തും എന്നാണ് വിശ്വസിക്കുന്നത്. പൂജാരയെ പോലെ രഹാനെയും ഈ ഒരു ഫോമിലെ പ്രശ്നം പരിഹരിക്കും “വിക്രം റാത്തോർ വാചാലനായി