ബിസിസിഐയുടെ വമ്പന്‍ നീക്കം. രണ്ട് ഇടംകൈയ്യന്‍മാര്‍ കൂടി ഓസ്ട്രേലിയന്‍ ലോകകപ്പിലേക്ക്.

0
2

ഇന്ത്യയുടെ ലോകകപ്പ് ടീം ഒക്ടോബര്‍ 6 നാണ് പെര്‍ത്തിലേക്ക് യാത്ര തിരിക്കുന്നത്. ഒരാഴ്ച്ച കഴിഞ്ഞാവും ഏകദിന ടീമിന്‍റെ ഭാഗമായ അക്സര്‍ പട്ടേല്‍, ശ്രേയസ്സ് അയ്യര്‍, രവി ബിഷ്ണോയി എന്നിവര്‍ ഓസ്ട്രേലിയയില്‍ എത്തുക. ലോകകപ്പിനായുള്ള പരിശീലനത്തില്‍ 4 പേസ് ബൗളര്‍മാരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

നേരത്തെ ഉമ്രാന്‍ മാലിക്ക്, കുല്‍ദീപ് സെന്‍ എന്നിവരെ മാത്രമായിരുന്നു തിരഞ്ഞെടുത്തിരുന്നത്. ഇപ്പോഴിതാ രണ്ട് ഇടംകകൈയ്യന്‍ താരങ്ങളെക്കൂടി തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യ. മുകേഷ് ചൗധരി, ചേതന്‍ സക്കാറിയ എന്നിവരെയാണ് പുതിയതായി തിരഞ്ഞെടുത്തത്.

ഇന്ത്യയുടെ ഇടംകൈ പേസ് ബൗളിംഗ് ദൗര്‍ബല്യം മറികടക്കാനാണ് പുതിയ ഈ തീരുമാനം. അതിനിടെ ഇന്ത്യക്ക് തിരിച്ചടിയായി ലോകകപ്പില്‍ ജസ്പ്രീത് ബുംറയുടെ സേവനം ഉണ്ടാകില്ലാ എന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. പകരക്കാരനെ ഉടന്‍ തന്നെ പ്രഖ്യാപിക്കും.

India’s T20 World Cup squad: Rohit Sharma (c), KL Rahul (vc), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wk), Dinesh Karthik (wk), Hardik Pandya, Ravichandran Ashwin, Yuzvendra Chahal, Axar Pate, Bhuvneshwar Kumar, Harshal Patel, Arshdeep Singh

Standby players: Mohammed Shami, Shreyas Iyer, Ravi Bishnoi and Deepak Chahar

LEAVE A REPLY

Please enter your comment!
Please enter your name here