ഈ ഫ്ലൈറ്റില്‍ താന്‍ ഉണ്ടാവില്ലാ എന്ന് ഹെറ്റ്മയര്‍. എങ്കില്‍ ടീമില്‍ തന്നെ വേണ്ടെന്ന് തീരുമാനമെടുത്ത് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്.

ഓസ്‌ട്രേലിയയിലേക്കുള്ള “റീ ഷെഡ്യൂൾ ചെയ്ത” വിമാനം നഷ്ടമായതിനെത്തുടര്‍ന്ന് വെസ്റ്റ് ഇൻഡീസ് ഷിമ്‌റോൺ ഹെറ്റ്‌മെയറിനെ അവരുടെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കി. സെലക്ഷൻ പാനൽ “ഏകകണ്‌ഠേന” തീരുമാനമെടുത്തതായി ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. കൂടാതെ ബ്രൂക്‌സിനെ ഹെറ്റ്‌മയറുടെ പകരക്കാരനായി തിരഞ്ഞെടുക്കാനും തീരുമാനിച്ചു.

ശനിയാഴ്ച കരീബിയന്‍ പ്രീമിയര്‍ ലീഗ് സമാപിച്ചതിനെത്തുടർന്ന് മിക്ക വെസ്റ്റ് ഇൻഡീസ് താരങ്ങളും വിവിധ ഗ്രൂപ്പുകളായി ഓസ്‌ട്രേലിയയിലേക്ക് പറന്നിരുന്നു. ഗയാന ആമസോൺ വാരിയേഴ്‌സിന്റെ ക്യാപ്റ്റനായിരുന്ന ഹെറ്റ്‌മെയർ, ഒക്‌ടോബർ ഒന്നിന് പറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ തന്റെ ഫ്ലൈറ്റ് മാറ്റിയിരുന്നു. തിങ്കളാഴ്ച പുറപ്പെടുന്ന ഒരു വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാല്‍ ആ സമയത്തിനുള്ളില്‍ എയര്‍പ്പോട്ടില്‍ എത്താന്‍ കഴിയില്ലെന്ന് ഹെറ്റ്മെയര്‍ അറിയിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് താരത്തെ ഒഴിവാക്കിയത്. ക്വാളിഫയര്‍ റൗണ്ടില്‍ പോരാടയതിനു ശേഷമാണ് വിന്‍ഡീസിനു സൂപ്പര്‍ 12 ലെത്താന്‍. അയര്‍ലണ്ട്, സ്കോട്ടലന്‍റ്, സിംബാബ്വെ തുടങ്ങിയ ടീമുകള്‍ അണിനിരക്കുന്ന ഗ്രൂപ്പ് B യിലാണ് വെസ്റ്റ് ഇന്‍ഡീസ്.