വീണ്ടും ഇന്ത്യക്ക് ടോസ് നഷ്ടം. ഇന്ത്യന്‍ നിരയില്‍ 2 മാറ്റങ്ങള്‍

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരം വിജയിച്ച ബംഗ്ലാദേശ് പരമ്പരയില്‍ മുന്നിലാണ്. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്ത്യക്ക് ഇന്ന് വിജയിച്ചേ മതിയാവൂ.

ഇന്ത്യന്‍ ടീമില്‍ 2 മാറ്റങ്ങളുണ്ട്. അക്സര്‍ പട്ടേല്‍ തിരിച്ചെത്തിയപ്പോള്‍ ഷഹബാസ് അഹമദിനു സ്ഥാനം നഷ്ടമായി. കഴിഞ്ഞ ദിവസം അരങ്ങേറ്റം നടത്തിയ കുല്‍ദീപ് സെനിനു പകരം ഉമ്രാന്‍ മാലിക്കും ടീമില്‍ ഇടം നേടി.

India (Playing XI): Rohit Sharma(c), Shikhar Dhawan, Virat Kohli, Shreyas Iyer, KL Rahul(w), Washington Sundar, Axar Patel, Shardul Thakur, Deepak Chahar, Mohammed Siraj, Umran Malik

Bangladesh (Playing XI): Najmul Hossain Shanto, Litton Das(c), Anamul Haque, Shakib Al Hasan, Mushfiqur Rahim(w), Mahmudullah, Afif Hossain, Mehidy Hasan Miraz, Nasum Ahmed, Ebadot Hossain, Mustafizur Rahman

മത്സരം തത്സമയം സോണി ചാനലുകളില്‍ കാണാം. 11:30 നാണ് മത്സരം ആരംഭിക്കുന്നത്.

Previous articleബ്രസീലിൻ്റെ കളി ഞങ്ങളുടെ അത്ര പോര, അവരെക്കാൾ മികച്ചത് ഞങ്ങളെന്ന് ഡച്ച് പരിശീലകൻ.
Next article151 കി.മീ വേഗത. ബംഗ്ലാദേശ് താരത്തിന്‍റെ സ്റ്റംപ് പറത്തി ഉമ്രാന്‍ മാലിക്ക്