ബ്രസീലിൻ്റെ കളി ഞങ്ങളുടെ അത്ര പോര, അവരെക്കാൾ മികച്ചത് ഞങ്ങളെന്ന് ഡച്ച് പരിശീലകൻ.

images 2022 12 06T224828.296

ബ്രസീലിൻ്റെ ഫുട്ബോളിന്റെ ഭംഗിയെ കുറിച്ച് നിരവധി ആളുകളാണ് പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ബ്രസീലിൻ്റെ ഫുട്ബോളിനെ മാധ്യമങ്ങൾ പുകഴ്ത്തുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഡച്ച് പരിശീലകൻ. ബ്രസീൽ വെറും കൗണ്ടർ അറ്റാക്ക് ടീം മാത്രമാണെന്നാണ് ഡച്ച് പരിശീലകൻ വാൻ ഹാൽ പറയുന്നത്.

”ബ്രസീൽ കളിക്കുന്നത് വെറും കൗണ്ടർ അറ്റാക്ക് മാത്രമാണ്. അതേ കളി തന്നെയാണ് എൻ്റെ ടീമും കളിക്കുന്നത്. ഞങ്ങൾ ഇരു ടീമുകളും കളിക്കുന്നത് ഡിഫൻസിൽ നിന്നും തുടങ്ങുന്ന കൗണ്ടർ അറ്റാക്ക് ആണ്. എന്നാൽ എൻ്റെ സുഹൃത്തുക്കളായ മാധ്യമങ്ങൾ അവരുടെ ഫുട്ബോളിനെ മനോഹരമാണെന്ന് വിളിക്കുന്നു.


ഞങ്ങളുടെ ഗോളുകൾ എല്ലാം ബ്രസീൽ നേടിയ ഗോളുകളെക്കാൾ സുന്ദരമാണ്. ഞങൾ നേടിയ ഗോൾ 20 പാസുകൾക്ക് ശേഷമായിരുന്നു. കൊറിയക്കെതിരെ ബ്രസീൽ കാത്തിരുന്നത് കൗണ്ടർ അറ്റാക്കിങ്ങിന് വേണ്ടി ആയിരുന്നു.അറ്റാക്ക് ചെയ്തത് മുഴുവൻ കൊറിയ ആയിരുന്നു.”- വാൻ ഹാൽ പറഞ്ഞു.

images 2022 12 06T224908.617

ക്വാർട്ടർ ഫൈനലിൽ നെതർലാൻഡ്സിൻ്റെ എതിരാളികൾ അർജൻ്റീനയാണ്. ശനിയാഴ്ച്ച ലുസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. അർജൻ്റീനക്കെതിരെ തങ്ങൾക്ക് പഴയ കണക്ക് വീട്ടുവാൻ ഉണ്ടെന്ന് വാൻ ഹാൽ പറഞ്ഞിരുന്നു.

Read Also -  നല്ല സയയത്ത് വിരമിക്കണം. ടോണി ക്രൂസ് ഫുട്ബോളില്‍ നിന്നും വിടവാങ്ങുന്നു.
Scroll to Top