151 കി.മീ വേഗത. ബംഗ്ലാദേശ് താരത്തിന്‍റെ സ്റ്റംപ് പറത്തി ഉമ്രാന്‍ മാലിക്ക്

umran malik

ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ഏകദിനം പുരോഗമിക്കുകയാണ്. ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ ഒരു വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് ഇന്നത്തെ മത്സരവും മത്സരത്തിന്റെ വിധിയും ഏറെ നിർണായകമാണ്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനു മോശം തുടക്കമാണ് ലഭിച്ചത്. പതിനാലാം ഓവറില്‍ തന്നെ ബംഗ്ലാദേശിനു 3 വിക്കറ്റ് നഷ്ടമായി. ഇരട്ട വിക്കറ്റ് നേടിയ സിറാജും 1 വിക്കറ്റുമായി ഉമ്രാന്‍ മാലിക്കുമാണ് ബംഗ്ലാദേശിനു മോശം തുടക്കം നല്‍കിയത്.

അനമുള്‍ (11) ലിറ്റണ്‍ ദാസ് (7) എന്നിവരാണ് സിറാജിനു മുന്നില്‍ കീഴടങ്ങിയത്. കുല്‍ദീപ് സെന്നിനു പകരമാണ് ഉമ്രാന്‍ മാലിക്ക് പ്ലേയിങ്ങ് ഇലവനില്‍ എത്തിയത്. പവര്‍പ്ലേക്ക് ശേഷം പന്തെറിയാന്‍ എത്തിയ താരം മെയ്ഡന്‍ ഓവറോടെയാണ് തുടക്കമിട്ടത്. ആ ഓവറില്‍ ഉമ്രാന്‍ മാലിക്കിന്‍റെ പന്ത്, ഷാക്കീബിന്‍റെ ഹെല്‍മറ്റില്‍ കൊള്ളുകയും ചെയ്തു.

അടുത്ത ഓവറിലെ ആദ്യ പന്തില്‍ ഉമ്രാന്‍ മാലിക്കിന്‍റെ 151 കി.മീ വേഗതയേറിയ പന്ത് ഷാന്‍റോയുടെ സ്റ്റംപെടുത്താണ് മടങ്ങിയത്. ഡിഫന്‍റ് ചെയ്യാന്‍ ശ്രമിച്ച താരത്തിന്‍റെ ഓഫ് സ്റ്റംപാണ് പറന്നത്. 35 പന്തില്‍ 21 റണ്‍സാണ് ബംഗ്ലാദേശ് ഓപ്പണര്‍ സ്കോര്‍ ചെയ്തത്.

See also  24 കോടിയുടെ ചെണ്ട. സ്റ്റാര്‍ക്കിനെ പഞ്ഞിക്കിട്ട് കരണ്‍ ശര്‍മ്മ. ത്രില്ലിങ്ങ് പോരാട്ടത്തില്‍ കൊല്‍ക്കത്തക്ക് ഒരു റണ്‍സ് വിജയം.
Scroll to Top