ന്യൂസിലാൻഡിനെതിരായ 20-20 പരമ്പരയിൽ മലയാളി താരം സഞ്ജുവിന് ഇന്ത്യന്‍ സ്ക്വാഡില്‍ അവസരം ലഭിച്ചിരുന്നു. ഇപ്പോഴിതാ ടീമിലെ സഞ്ജുവിന്റെ സ്ഥാനം ചോദ്യം ചെയ്തു രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ അശ്വിൻ. മൂന്ന് വിക്കറ്റ് കീപ്പർമാരാണ് പരമ്പരയിലെ ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയത്. അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുന്നതിനിടയിലാണ് ഇക്കാര്യം ചോദ്യം ചെയ്തത്.
ഇന്നലെയായിരുന്നു പരമ്പരയിലെ ആദ്യ മത്സരം. എന്നാൽ മഴമൂലം മത്സരം ഉപേക്ഷിക്കപ്പെട്ടു. ഇരു ടീമുകൾക്കും ടോസിന് പോലും ഇറങ്ങാൻ സാധിച്ചില്ല. ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിലെ ഇന്ത്യൻ ടീമിൽ കളിച്ച മൂന്നു പേർക്ക് വിശ്രമം അനുവദിച്ചിരുന്നു.നായകൻ രോഹിത് ശർമ,മുൻ നായകൻ വിരാട് കോഹ്‌ലി, കെ.എൽ.രാഹുൽ എന്നിവർക്കാണ് വിശ്രമം അനുവദിച്ചത്.
ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് ഹർദിക് പാണ്ഡ്യയാണ്.” ഇന്ത്യൻ ടീമിലെ ഓപ്പണർ ശുഭ്മാൻ ഗിൽ ആകുമെന്ന് ഉറപ്പാണ്. മുൻനിരയിൽ അവൻ അവൻ്റെ സ്ഥാനം ലോക്ക് ചെയ്തു വച്ചിട്ടുണ്ട്.മുൻ നിരയിൽ ആയിരിക്കും? ഇഷാൻ കിഷനോ? അതോ ഋഷബ് പന്തോ?. ഇഷാൻ കിഷന് ടീമിൽ കൂടുതൽ അവസരം ലഭിക്കുന്നില്ല. മൂന്നാം നമ്പറിൽ ശ്രേയസ് അയ്യരും, നാലാം നമ്പറിൽ സൂര്യ കുമാർ യാദവും തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു വച്ചിട്ടുണ്ട്. മൂന്നാം നമ്പറിൽ സൂര്യ കുമാർ യാദവിനെ ഇറക്കാനുള്ള പ്ലാൻ ഇന്ത്യക്ക് ഉണ്ടെങ്കിലും അത് ചെയ്യില്ല എന്നാണ് ഞാൻ കരുതുന്നത്. സഞ്ജുവിനെ ഫിനിഷർ ആയിട്ടായിരിക്കുമോ ഇറക്കുക?
അതോ മധ്യ നിരയിൽ സ്പിന്നർമാരെ പരീക്ഷിക്കാൻ ഇറക്കുമോ? വലിപ്പം കുറഞ്ഞ ബൗണ്ടറികൾ നേടാനും, പുൾ ഷോട്ട് കളിക്കാനും ആയിരിക്കുമോ സഞ്ജുവിനെ നിയോഗിക്കുക? സഞ്ജുവിന് ടീമിൽ സ്ഥാനം ലഭിക്കുമോ? ഇന്ത്യൻ ടീമിലെ ഒരേയൊരു ഇടംകയ്യൻ ഓപ്ഷൻ വാഷിംഗ്ടൺ സുന്ദറാണ്. പക്ഷേ അഞ്ചാം നമ്പറിൽ അവനെ ബാറ്റ് ചെയ്യാൻ ഇറക്കുമോ എന്ന കാര്യം എനിക്കറിയില്ല.വാഷിംഗ്ടൺ സുന്ദറിൻ്റെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ച വരാവാണെന്ന കാര്യം ഓർക്കണം. പന്ത് മുൻനിരയിൽ കളിച്ചാൽ മധ്യനിരയിൽ കളിക്കാൻ മറ്റൊരു ഇടംകയ്യൻ ബാറ്റ്സ്മാൻ്റെ ഇല്ല എന്ന കാര്യവുമുണ്ട്.”- അശ്വിൻ പറഞ്ഞു.