ഹർദ്ദിക്കിനെ നായകനാക്കാൻ മുറവിളി കൂട്ടുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല; സൽമാൻ ബട്ട്

pic

ലോകകപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തിനു ശേഷം നായകൻ രോഹിത് ശർമയെ 20-20 ഫോർമാറ്റിൽ നിന്നും മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. രോഹിത് ശർമ്മയ്ക്ക് പകരം ട്വന്റി-20 ഫോർമാറ്റിൽ ഹർദിക് പാണ്ഡ്യയെ നായകനാക്കണമെന്നാണ് എല്ലാവരും പറയുന്നത്. ഇന്നലെ തുടങ്ങിയ ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് ഹർദിക് പാണ്ഡ്യയാണ്.

കഴിഞ്ഞ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ ജേതാക്കളാക്കിയ നായകനാണ് ഹർദിക്. ചില മത്സരങ്ങളിൽ ഇന്ത്യയെ താരം നയിച്ചിട്ടുണ്ട്. ലോകകപ്പിനു ശേഷം ഇന്ത്യൻ നായകനടക്കം പ്രമുഖർക്ക് വിശ്രമം അനുവദിച്ചത് കൊണ്ടാണ് ന്യൂസിലാൻഡിനെതിരെ ഹർദിക്കിനെ നായകനാക്കി നിയമിച്ചത്. എല്ലാവരും ഹർദിക്കിനെ നായകനാക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നതിനിടയ്ക്ക് വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തിരിക്കുകയാണ് മുൻ പാക്ക് നായകൻ സൽമാൻ ബട്ട്.

“ആരാണ് ഹർദിക് പാണ്ഡ്യയെ ഒക്കെ നായകനായി കാണുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ രീതിയിലുള്ള നടക്കാത്ത സ്വപ്നങ്ങൾ ആരെങ്കിലും കാണുമോ. ഐപിഎല്ലിൽ ടീമിനെ കിരീടം ചൂടിക്കാൻ അവന് സാധിച്ചിട്ടുണ്ട്. അവന് കഴിവുമുണ്ട്. പക്ഷേ അങ്ങനെയൊക്കെ നോക്കുകയാണെങ്കിൽ രോഹിത് ശർമ 5 തവണ ഐപിഎൽ വിജയിച്ചിട്ടില്ലെ. ലോകകപ്പിലെ മത്സരങ്ങളിൽ കുറച്ച് റൺസുകൾ നേടിയിരുന്നെങ്കിൽ രോഹിത് ശർമയെ മാറ്റണമെന്ന ചർച്ച തന്നെ ഉണ്ടാകില്ലായിരുന്നു.

Read Also -  "അഗാർക്കാർ ഭായ്, ദയവുചെയ്ത് അവനെ ലോകകപ്പിനുള്ള ടീമിലെടുക്കൂ"- റെയ്‌നയുടെ അഭ്യർത്ഥന.
hardik pandya12 1

വലിയ മാറ്റങ്ങളൊക്കെ പെട്ടെന്ന് വേണം എന്ന രീതിയിൽ ഏഷ്യയിലെ ഒരു ട്രെൻഡ് ആണ്. കുറച്ചാളുകൾ ഇതിനെക്കുറിച്ച് വലിയ ധാരണകൾ ഒന്നും ഇല്ലെങ്കിലും എന്തെങ്കിലും പറയണ്ടേ എന്ന് വിചാരിച്ചു പറയുകയാണ്. ലോകകപ്പിൽ ഒരു നായകന് മാത്രമാണ് വിജയിക്കാൻ സാധിക്കുക. ബാക്കി 11 നായകന്മാരും പരാജയപ്പെടും. അങ്ങനെയാണെങ്കിൽ ബാക്കിയുള്ളവരെയും മാറ്റണമെന്ന് ആവശ്യം ഉന്നയിക്കണ്ടേ.”- സൽമാൻ ബട്ട് പറഞ്ഞു.

Scroll to Top