സഞ്ജു വേണ്ട, ടീമിൽ റിഷഭ് പന്ത് മതിയെന്ന് കാർത്തിക്.

Samson and Pant 1658599363642 1658599371886 1658599371886

കടുത്ത മത്സരമാണ് ഇന്ത്യൻ ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർമാർ തമ്മിൽ നടക്കുന്നത്. നിലവിൽ 4 വിക്കറ്റ് കീപ്പർമാർ ആണ് ഇന്ത്യക്ക് ഉള്ളത്. ദിനേശ് കാർത്തിക്, പന്ത്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരാണ് നിലവിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാർ. പന്താണ് മലയാളി താരം സഞ്ജുവിന്റെ ഇന്ത്യൻ ടീമിലേക്കുള്ള വരവ് എപ്പോഴും തടയുന്നത്.

ഇത്തവണത്തെ ലോകകപ്പിൽ സഞ്ജുവിന് പകരം ടീമിലെത്തിയ പന്ത് രണ്ട് മത്സരങ്ങൾ കളിച്ചെങ്കിലും രണ്ടും നിരാശപ്പെടുത്തി. പലരും പന്തിന് പകരം സഞ്ജുവിനെ ഇറക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ സഞ്ജുവിന് പകരം പന്തിനെ ഇറക്കണം എന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക്.

“മികച്ച ഷോട്ടുകൾ കളിക്കാനുള്ള പന്തിൻ്റെ കഴിവിനെ കുറിച്ച് അറിയാവുന്നതാണ്. പവർ പ്ലേകളിൽ മികച്ച രീതിയിൽ അവന് കളിക്കാൻ അറിയാം. അതുകൊണ്ടുതന്നെ അവന് ഓപ്പണിങ്ങിൽ സ്ഥാനം നൽകണം. ഓപ്പണിങ്ങിൽ അവൻ്റെ സ്ട്രൈക്ക് റേറ്റ് മികച്ചതാണ്. ബൗളർമാരെ നേരിടാനും സമ്മർദ്ദത്തിൽ ആക്കാനും ഫീൽഡ് അപ്പും അവൻ ഇഷ്ടപ്പെടുന്നു.”-

why is rishabh pant preferred over sanju samson in t20is

കാർത്തിക് പറഞ്ഞു. പന്തിനെ എങ്ങനെയാണ് ഇന്ത്യൻ ടീമിൽ ഉപയോഗിക്കേണ്ടത് എന്നാണ് എല്ലാവരും ചോദിക്കുന്ന ചോദ്യം. ആവശ്യമായ പന്തുകൾ നൽകിയാൽ അവന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കും എന്നാണ് എല്ലാവരും പറയുന്നത്. ഇന്ത്യൻ ടീം നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന ന്യൂസിലാൻഡ് പരമ്പരയിൽ സഹ നായകനാണ് പന്ത്.

Read Also -  പാകിസ്ഥാൻ സൂപ്പർ 8ലെത്താൻ ഇന്ത്യ കനിയണം. ഇന്ത്യയ്ക്കായി പ്രാർത്ഥിച്ച് പാക് ടീം.
Scroll to Top