ഇത് റെക്കോർഡ് രാജ് :വീണ്ടും സെഞ്ച്വറിയുമായി കോഹ്ലിക്കൊപ്പം

ഇക്കഴിഞ്ഞ ഐപിൽ പതിനാലാം സീസണിൽ ഓറഞ്ച് ക്യാപ്പ് നേട്ടത്തോടെ തലക്കെട്ടുകളില്‍ ഇടം നേടിയ യുവ താരമാണ് ഋതുരാജ് ഗെയ്ക്ഗ്വാദ്. ഐപിഎല്ലിൽ കാഴ്ചവെച്ച തകര്‍പ്പന്‍ ബാറ്റിങ് ഫോം ആഭ്യന്തര ക്രിക്കറ്റിലും ആവർത്തിക്കുകയാണ്.

വിജയ് ഹസാരെ ട്രോഫിയിൽ തന്റെ നാലാം സെഞ്ച്വറി അടിച്ചെടുത്ത യുവ ഓപ്പണർ സെഞ്ച്വറി നേട്ടത്തിൽ സാക്ഷാൽ വിരാട് കോഹ്ലിയുടെ അപൂർവ്വ നേട്ടത്തിന് ഒപ്പം എത്തുകയാണ്.താരം ഇന്നലെ നടന്ന ചണ്ഡീഗഡിനെതിരായ മത്സരത്തിൽ മറ്റൊരു സെഞ്ച്വറി കൂടി സ്വന്തമാക്കിയാണ് ക്രിക്കറ്റ്‌ ലോകത്ത് അത്ഭുതം സൃഷ്ടിക്കുന്നത്. താരം കളിച്ച അഞ്ചിൽ നാലിലും സെഞ്ച്വറി നേടി.

ചണ്ഡീഗഡിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ഗ്വാദ് (168 ) സെഞ്ച്വറി കരുത്തിലാണ് മഹാരാഷ്ട്ര ജയം പിടിച്ചെടുത്തത്. സീസണിൽ ഹാട്രിക്ക് സെഞ്ച്വറിയുമായി ബാറ്റിങ് ഫോം ആരംഭിച്ച ഗെയ്ക്ഗ്വാദ് ഇതിനകം തന്നെ ടൂർണമെന്റിൽ 603 റൺസാണ് നേടിയത്

ഇതിനകം 51 ഫോറും 19 സിക്സും താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നിട്ടുണ്ട്. കൂടാതെ നാലാം സെഞ്ച്വറി നേട്ടത്തോടെ മറ്റൊരു റെക്കോർഡിന് കൂടി അവകാശിയായിരിക്കുകയാണ് താരം. വിജയ് ഹസാരെ ക്രിക്കറ്റ്‌ ട്രോഫി ടൂർണമെന്റ് ചരിത്രത്തിൽ തന്നെ ഒരൊറ്റ സീസണിൽ നാല് സെഞ്ച്വറികൾ നേടുന്ന നാലാമത്തെ താരമായി ഋതുരാജ് മാറി.

IMG 20211214 202948

സാക്ഷാൽ വിരാട് കോഹ്ലിക്ക്‌ നേടാൻ കഴിഞ്ഞ റെക്കോർഡിന് കൂടി ഇപ്പോൾ അവകാശിയാവുകയാണ് ഋതുരാജ് ഗെയ്ക്ഗ്വാദ്.2009-2010 സീസണിലാണ് വിരാട് കോഹ്ലി ഈ നേട്ടത്തില്‍ എത്തിയത്. പൃഥ്വി ഷാ, ദേവദത്ത് പടിക്കൽ എന്നിവരും ഒരൊറ്റ സീസണിൽ നാല് സെഞ്ച്വറികൾ സ്വന്തമാക്കിയിട്ടുണ്ട്.മികച്ച ബാറ്റിങ് ഫോം തുടരുന്ന താരത്തെ സൗത്താഫ്രിക്കക്ക്‌ എതിരായ ഏകദിന പരമ്പരയിൽ കൂടി കളിപ്പിക്കണമെന്നുള്ള ആവശ്യം വളരെ അധികം ശക്തമാണ് . ഐപിഎല്ലിൽ മെഗാ താരലേലത്തിന് മുൻപായി ചെന്നൈ സൂപ്പർ കിങ്‌സ് ടീം താരത്തെ നിലനിർത്തിയിരുന്നു

Previous articleആഷസ്സിലെ രണ്ടാം ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു
Next articleഏകദിന ക്യാപ്റ്റൻ അല്ലെന്ന് പറഞ്ഞു :ഞാൻ സമ്മതം മൂളിയെന്ന് വിരാട് കോഹ്ലി