ആഷസ്സിലെ രണ്ടാം ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

Josh Hazelwood

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ പ്ലേയിങ്ങ് ഇലവനെ പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. പരിക്കേറ്റ ജോഷ് ഹേസല്‍വുഡിനു പകരം ജെയ് റിച്ചാര്‍ഡസണ്‍ ടീമില്‍ ഇടം നേടി. പരിക്കേറ്റതിനാല്‍ രണ്ടാം മത്സരത്തിനുണ്ടാകുമോ എന്ന സംശയത്തിലുണ്ടായിരുന്ന ഡേവിഡ് വാര്‍ണര്‍, മത്സരത്തിനുണ്ടാകുമെന്ന് ക്യാപ്റ്റന്‍ അറിയിച്ചു.

അഡലെയ്ഡിലാണ് മത്സരം നടക്കുക. മെല്‍ബണില്‍ നടക്കുന്ന ബോക്സിങ്ങ് ഡേ ടെസ്റ്റിലും ജോഷ് ഹേസല്‍വുഡിന്‍റെ സേവനം ലഭ്യമാകുമോ എന്ന് ഉറപ്പില്ലാ. പിങ്ക് ബോള്‍ ടെസ്റ്റാണ് അഡലെയ്ഡില്‍ നിശ്ചയിച്ചിരിക്കുന്നത്. ഡിസംമ്പര്‍ 16 നാണ് മത്സരം.

Pat Cummins Australian Captain

ആഷസ്സില്‍ തകര്‍പ്പന്‍ വിജയത്തോടെയാണ് ഓസ്ട്രേലിയന്‍ ടീം തുടങ്ങിയിരിക്കുന്നത്. ഗാബയില്‍ 9 വിക്കറ്റിന്‍റെ വിജയം നേടിയപ്പോള്‍ കളിയിലെ താരമായത് സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ്. ആദ്യ ഇന്നിംഗ്സില്‍ 152 റണ്‍സാണ് താരം നേടിയത്.

Australia’s playing XI for 2nd Ashes Test match: Marcus Harris, David Warner, Marnus Labuschagne, Steve Smith, Travis Head, Cameron Green, Alex Carey (WK), Pat Cummins (C), Mitchell Starc, Nathan Lyon, Jhye Richardson

Read Also -  യാതൊരു ഈഗോയുമില്ലാതെ അവൻ ടീമിനെ നയിക്കുന്നു. സഞ്ജുവിനെ പ്രശംസിച്ച് ആരോൺ ഫിഞ്ച്.
Scroll to Top