ഏകദിന ക്യാപ്റ്റൻ അല്ലെന്ന് പറഞ്ഞു :ഞാൻ സമ്മതം മൂളിയെന്ന് വിരാട് കോഹ്ലി

Rohit Sharma and virat kohli india

ഇന്ത്യൻ ക്രിക്കറ്റ്‌ ലോകത്ത് വളരെ അധികം വിവാദങ്ങൾ സൃഷ്ടിച്ചാണ് ദിവസങ്ങൾക്ക് മുൻപ് വിരാട് കോഹ്ലിക്ക് പകരം രോഹിത് ശർമ്മയെ ഏകദിന ക്യാപ്റ്റനായി നിയമിച്ചത്. ഇതിനെ തുടര്‍ന്ന് ഏകദിന പരമ്പര കോഹ്ലി ഒഴിവാക്കിയൊക്കുമെന്നുള്ള ചില വാർത്തകൾ സജീവമാകവേ തന്റെ നിലപാട് ആദ്യമായി വിശദമാക്കുകയാണ് കോഹ്ലി. സൗത്താഫ്രിക്കയിലേക്ക് പോകും മുൻപായി വാർത്ത സമ്മേളനത്തിലാണ് വിരാട് കോഹ്ലി വെളിപ്പെടുത്തിയത്.

“വരാനിരിക്കുന്ന സൗത്താഫ്രിക്കക്ക്‌ എതിരായ ഏകദിന പരമ്പരയിൽ താൻ കളിക്കും. ഇക്കാര്യത്തിൽ താൻ ഒരു വിശ്രമവും ആവശ്യപെട്ടിട്ടില്ല. എക്കാലവും ഇന്ത്യൻ ടീമിനായി കളിക്കുക എന്നത് എന്റെ അഭിമാനമാണ്.ഞാൻ ഏകദിന പരമ്പരയിൽ നിന്നും ആരോടെങ്കിലുു ഉള്ള പിണക്കത്താൽ കളിക്കാതിരിക്കില്ല.ഈ കാര്യത്തിൽ വന്ന റിപ്പോർട്ടുകളും കൂടാതെ ആർട്ടിക്കിളുകളും തയ്യാറാക്കുന്നവർക്ക്‌ അരികിലേക്ക് എത്തിയാണ് നിങ്ങൾ ഈ ചോദ്യം ഉന്നയിക്കേണ്ടത്.ഇത്തരം കാര്യം എഴുതുന്നവരോടാണ് നിങ്ങളെല്ലാം ഉത്തരം തേടേണ്ടത് ” വിരാട് കോഹ്ലി പറഞ്ഞു.

“ടെസ്റ്റ്‌ ടീമിനെ തിരഞ്ഞെടുക്കുന്നതിന് മുൻപായി എന്നോട് സംസാരം നടന്നു. സ്ക്വാഡ് പ്രഖ്യാപിക്കും മുൻപാണ് ചീഫ് സെലക്ടർ എന്നോട് ഏകദിന ക്യാപ്റ്റൻ റോളിൽ താങ്കളെ അല്ല പരിഗണിക്കാൻ ഉദ്ദേശിക്കുന്നത് എന്നുള്ള കാര്യവും എന്നോട് പറഞ്ഞത്.സെലക്ഷൻ കമ്മിറ്റി മീറ്റിങ് ആരംഭിക്കുന്നതിന് ഒന്നര മണിക്കൂർ നേരം മുൻപാണ് എനിക്ക് ഈ കാര്യത്തിൽ അറിവ് ലഭിച്ചത്. കൂടാതെ ഞാൻ അതിനോട് സമ്മതിച്ചു.ഞാനും രോഹിത് ശർമ്മയും തമ്മിൽ യാതൊരു പ്രശ്നവുമില്ല.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

കഴിഞ്ഞ രണ്ടര വർഷ കാലമായി ഞാൻ ഇത് നിങ്ങളോട് എല്ലാം പറയുന്നുണ്ട്.ടെസ്റ്റ്‌ ക്രിക്കറ്റിൽ അദ്ദേഹം കളിക്കുന്നില്ല എന്നത് വളരെ ഏറെ നിരാശ പകരുന്നുണ്ട്.അദ്ദേഹം പരിക്കിൽ നിന്നും വേഗം മുക്തി നേടട്ടെ. ക്യാപ്റ്റൻ റോളിൽ ഞാൻ എന്റെ എല്ലാം നൽകി കഴിഞ്ഞു.ഇന്ത്യൻ ടീമിനെ നയിക്കാനായി കഴിഞ്ഞത് വളരെ അഭിമാനമാണ് “വിരാട് കോഹ്ലി വൈകാരികനായി വിശദമാക്കി

ടീമിനെ നേരായ ദിശയിലേക്ക് നയിക്കുക എന്നതാണ് എന്‍റെ ചുമതല. അതിനു കൂട്ടായി രാഹുല്‍ ഭായിയും, രോഹിതും കൂടെയുണ്ട്. മുന്നോട്ടു പോകുമ്പോള്‍ ഇരുവര്‍ക്കും എന്‍റെ എല്ലാ വിധ പിന്തുണയും ഉണ്ടാകും. വീരാട് കോഹ്ലി പറഞ്ഞു.

Scroll to Top