ആന്‍ഡേഴ്സണിന്‍റെ മുൻപിൽ മുട്ടുമടക്കി കോഹ്ലി :ഇത് നാണക്കേടിന്റെ ചരിത്രം

0
1

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാവരും വളരെ അധികം ആവേശത്തോടെ കാത്തിരിപ്പ് തുടർന്ന ഇന്ത്യ :ഇംഗ്ലണ്ട് ലീഡ്സ് ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്ത്യൻ ആരാധകർക്ക്‌ എല്ലാം ഒന്നാം ദിനം നിരാശ. ആദ്യ ദിനം ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിന് ഒന്നാം ഓവറിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി തുടങ്ങി. ബാറ്റിങ് മികവിൽ വമ്പൻ സ്കോർ നേടി ടോസിന്റെ കൂടി അനുകൂല്യം നേടാം എന്നുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ആഗ്രഹമാണ് ജെയിംസ് അൻഡേഴ്സന്റെ മാസ്മരിക ബൗളിംഗ് പ്രകടനത്തിൽ തകർന്നത്. രാഹുൽ, പൂജാര, കോഹ്ലി എന്നിവരെ എല്ലാം വിക്കറ്റിന് പിന്നിൽ ജോസ് ബട്ട്ലറുടെ കൈകളിൽ എത്തിച്ച അൻഡേഴ്സൺ ലീഡ്സിൽ എല്ലാ മറുപടികൾക്കും മാസ്സ് മറുപടി. എന്നാൽ ക്രിക്കറ്റ്‌ ആരാധകരെ എല്ലാം വീണ്ടും വിഷമത്തിലാക്കി ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലി മറ്റൊരു ചെറിയ സ്കോറിൽ പുറത്തായി. വീണ്ടും ജെയിംസ് അൻഡേഴ്സന്റെ പന്തിലാണ് കോഹ്ലി മടങ്ങിത് എന്നതും ശ്രദ്ധേയം

നേരത്തെ ടോസ് നേടിയ നായകൻ വിരാട് കോഹ്ലി ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും ആദ്യ ഓവറിൽ രാഹുലിനെയും അഞ്ചാം ഓവറിൽ പൂജാരയെയും പതിനൊന്നാം ഓവറിൽ കോഹ്ലിയെയും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് നഷ്ടമായി. കോഹ്ലി ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിൽ ഏഴാം തവണയാണ് താരം പുറത്താക്കുന്നത്.നേരത്തെ ഒന്നാം ടെസ്റ്റ്‌ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ താരം നേരിട്ട ആദ്യ പന്തിൽ തന്നെ കോഹ്ലിയെ വീഴ്ത്തിയിരുന്നു.നേരത്തെ തന്നെ ടെസ്റ്റ്‌ കരിയറിൽ ഒൻപത് തവണ സച്ചിന്റെ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള അൻഡേഴ്സൺ ഇപ്പോൾ വിരാട് കോഹ്ലിയെ 7തവണ പുറത്താക്കി മറ്റൊരു നേട്ടവും ഇംഗ്ലണ്ട് സീനിയർ താരം കരസ്ഥമാക്കി. രണ്ട് കാലയളവിലെ പ്രധാനപ്പെട്ട ഇതിഹാസ ബാറ്റ്‌സ്മാന്മാരെ ഏഴ് തവണകളിൽ അധികം പുറത്താക്കിയ ബൗളറായി അൻഡേഴ്സൺ ഇതോടെ മാറി.

അതേസമയം കോഹ്ലിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ മോശം ബാറ്റിങ് ഫോമിപ്പോൾ തുടരുന്നത് ഇതിനകം ക്രിക്കറ്റ്‌ ലോകത്തെ പലർക്കും ആശങ്കയായി മാറികഴിഞ്ഞു. അവസാന 50 അന്താരാഷ്ട്ര മത്സരത്തിൽ ഒരു സെഞ്ച്വറി നേടുവാൻ കോഹ്ലിക്ക്‌ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. വിരാട് കോഹ്ലി അവസാന 18 ടെസ്റ്റിലും 17 ടി :20 മത്സരത്തിലും 15 ഏകദിനത്തിലും ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല.

ഇന്ത്യൻ പ്ലേയിംഗ്‌ ഇലവൻ :രോഹിത് ശർമ,വിരാട് കോഹ്ലി, ലോകേഷ് രാഹുൽ, അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര,  റിഷാബ് പന്ത്, രവീന്ദ്ര ജഡേജ,,ഇഷാന്ത് ശർമ, ജസ്‌പ്രീത് ബുംറ, മുഹമ്മദ്‌ ഷമി, സിറാജ്

LEAVE A REPLY

Please enter your comment!
Please enter your name here