ഐപിൽ സ്വന്തമാക്കാൻ പതിനെട്ടാം അടവുമായി സഞ്ജു :ഒന്നാം നമ്പർ താരം ടീമിൽ

IMG 20210821 211610 scaled

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാമത്തെ സീസൺ മത്സരങ്ങൾ സെപ്റ്റംബർ മാസം പുനരാരംഭിക്കുമെന്ന വാർത്ത ക്രിക്കറ്റ്‌ ആരാധകരെ അടക്കം വളരെ അധികം സന്തോഷത്തിലാക്കിയിരുന്നു. എന്നാൽ പല ടീമുകൾക്കും ആശങ്കകൾ കൂടി സമ്മാനിക്കുന്ന വാർത്തയായിരുന്നു അത്. താരങ്ങൾക്കിടയിലെ അതിരൂക്ഷമായ കോവിഡ് വ്യാപനം കാരണമാണ് മെയ്‌ ആദ്യവാരം ഐപിൽ നിർത്തിവെക്കാൻ ബിസിസിഐ തീരുമാനിച്ചത്. എന്നാൽ ഇന്ത്യയിൽ നിന്നും ടൂർണമെന്റ് മാറ്റി പകരം ഗൾഫ് രാജ്യങ്ങളിൽ വളരെ ഏറെ സുരക്ഷിതമായി ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ നടത്താമെന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ടീമുകൾ എല്ലാം ഐപിഎല്ലിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു.

എന്നാൽ ഇത്തവണ ഐപില്ലിൽ കിരീടം സ്വന്തമാക്കാൻ വളരെ അധികം സാധ്യത കൽപ്പിക്കപ്പെടുന്ന ടീമാണ് മലയാളി താരം സഞ്ജു സാംസൺ നായകനായി എത്തുന്ന രാജസ്ഥാൻ റോയൽസ്. താരങ്ങളിൽ പലർക്കും പരിക്ക് പിടിപെട്ടത് ഒന്നാം പാദ മത്സരത്തിൽ തിരിച്ചടിയായി ടീമിന് മാറി എങ്കിലും ശേഷിക്കുന്ന മത്സരങ്ങൾക്കായി മികച്ച ടീമിനെ ഒരുക്കാനുള്ള തിരക്കിൽ തന്നെയാണ് ടീം മാനേജ്മെന്റ്. ഇപ്പോൾ ലഭിക്കുന്ന റിപോർട്ടുകൾ പ്രകാരം ഈ സീസണിൽ ഇനി കളിക്കാനായി എത്തില്ല എന്ന് വിശദാമാക്കിയ താരങ്ങൾക്ക് പകരം മറ്റുള്ള സ്റ്റാർ താരങ്ങളെ കൂടി എത്തിക്കാനാണ് രാജസ്ഥാൻ ടീമിന്റെ പദ്ധതികൾ. ഇപ്രകാരം ലോക ടി :20 ക്രിക്കറ്റ്‌ റാങ്കിങ്ങിലെ ഒന്നാം നമ്പറിലെ ബൗളറായ ഷംസി ശേഷിക്കുന്ന ഐപിൽ സീസണിൽ ടീമിനോപ്പം കളിക്കും.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ ഇനി ഈ ഒരു ഐപിൽ സീസണിൽ കളിക്കില്ല എന്ന് താരവും ടീമും വ്യക്തമാക്കിയിരുന്നു കൂടാതെ ഇംഗ്ലണ്ട് സ്റ്റാർ താരങ്ങളായ ബെൻ സ്റ്റോക്സ്, ആർച്ചർ എന്നിവരും ശേഷിക്കുന്ന സീസണിൽ കളിക്കില്ല എന്നതും വ്യക്തം.ആദ്യമായിട്ടാണ് ഒരു മലയാളി താരം ഐപില്ലിൽ ഒരു ടീമിന്റെ ക്യാപ്റ്റനായി എത്തുന്നതും. സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത നായകൻ സഞ്ജുവിന് വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ സ്ഥാനം ഉറപ്പിക്കാൻ ഈ ഐപിൽ സീസൺ പ്രധാനമാണ്

Scroll to Top