കോഹ്ലിക്ക് ടോസ് ഭാഗ്യം :മാറ്റമില്ലാത്ത ടീമിന് റെക്കോർഡും

325299 e1628072514394

ഇന്ത്യ :ഇംഗ്ലണ്ട് ലീഡ്‌സ് ടെസ്റ്റിൽ ഇന്ത്യൻ ടീമിന് തുടക്കത്തിൽ തന്നെ ആശ്വാസ വാർത്തകൾ സമ്മാനിച്ച് നായകൻ വിരാട് കോഹ്ലിക്ക് ടോസ് ഭാഗ്യം. മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ വിരാട് കോഹ്ലി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ മറ്റ് ചില അപൂർവ്വ റെക്കോർഡുകളും പിറന്നു. ടീം ഇന്ത്യ പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾ ഒന്നും ഇല്ലാതെ കളിക്കാനിറങ്ങുമ്പോൾ ഇംഗ്ലണ്ട് ടീമിൽ രണ്ട് മാറ്റങ്ങളാണുള്ളത്. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും പക്ഷേ നായകൻ കോഹ്ലിക്ക് ടോസ് ലഭിച്ചിരുന്നില്ല. ടോസ് നേടിയ സന്തോഷം കോഹ്ലി തന്നെ തുറന്ന്പറഞ്ഞിരുന്നു. ഇംഗ്ലണ്ടിൽ ടെസ്റ്റ്‌ ടീം നായകനായി കോഹ്ലി എത്തിയ എട്ട് ടെസ്റ്റിലും ടോസ് താരത്തിന് ലഭിച്ചിരുന്നില്ല.

എന്നാൽ ടെസ്റ്റ്‌ നായകനായി ഒൻപതാം ടെസ്റ്റിൽ ഇന്ത്യയെ നയിച്ച കോഹ്ലിക്ക്‌ പക്ഷേ ലീഡ്സ് ഭാഗ്യ വേദിയായി മാറും എന്നൊരു വിശ്വാസത്തിലാണ് ആരാധകർ കൂടാതെ ഇംഗ്ലണ്ടിന് എതിരെ 17 ടെസ്റ്റ്‌ മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ നയിച്ച വിരാട് കോഹ്ലി ടോസിൽ ജയിക്കുന്നത് ഇത് മൂന്നാം തവണ മാത്രമാണ്.കൂടാതെ ലോർഡ്‌സ് ടെസ്റ്റിൽ 151 റൺസിന്റെ ചരിത്രജയം കരസ്ഥമാക്കിയ ഇന്ത്യൻ ടീമിനെ തന്നെയാണ് മൂന്നാം ടെസ്റ്റിലും കോഹ്ലി അണിനിരത്തിയത്. നായകൻ കോഹ്ലിയുടെ ടെസ്റ്റ്‌ കരിയറിൽ മറ്റൊരു അത്യപൂർവ്വമായ സംഭവമായി ഇത് മാറി കഴിഞ്ഞു.64 ടെസ്റ്റുകളിൽ ഇന്ത്യൻ ടീം ക്യാപ്റ്റനായിട്ടുള്ള വിരാട് കോഹ്ലി മുൻപ് 60 തവണയും ഓരോ മാറ്റങ്ങൾ എങ്കിലും നടത്തിയാണ് ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

2018 ഇംഗ്ലണ്ട് പര്യടനം കൂടാതെ 2019ലെ ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ് പര്യടനം എന്നിവയിലെ മത്സരങ്ങളിലാണ് കോഹ്ലി മുൻപ് മാറ്റങ്ങൾ വരുത്താതെ ടീമിനെ പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയം. ഒപ്പം ലീഡ്സിൽ ടോസ് ഭാഗ്യത്തോടെ ഇന്ത്യൻ ടീം ചരിത്രത്തിലെ നിർഭാഗ്യവാനായ ഒരു നായകൻ എന്നൊരു ചീത്തപ്പേരും വിരാട് കോഹ്ലിക്ക് മാറ്റുവാൻ സാധിച്ചു. വിരാട് കോഹ്ലി ഇനി ബാറ്റിങ്ങിലെ തന്റെ പഴയ ഫോം വീണ്ടെടുക്കുമോ എന്നാണ് എല്ലാ ആരാധകരുടെയും ആകാംക്ഷ.

Scroll to Top