ഐപിൽ മെഗാതാരലേലം ക്രിക്കറ്റ് പ്രേമികൾ എല്ലാം വളരെ അധികം ആകാംക്ഷയോടെയാണ് ഇപ്പോൾ നോക്കുന്നത്. കോവിഡ് വ്യാപനത്തിലും ഐപിൽ ഭംഗിയായി ഇന്ത്യയിൽ തന്നെ ഇത്തവണ നടത്താമെന്ന് പ്രതീക്ഷിക്കുന്ന ബിസിസിഐ മെഗാതാരലേലം ഈ മാസം 12,13 തീയതികളിൽ ബാംഗ്ലൂരിൽ തന്നെ നടക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞു.590 താരങ്ങളാണ് ഇത്തവണ ലേലത്തിനുള്ള അന്തിമ പട്ടികയിൽ ഇടം പിടിച്ചത് എങ്കിൽ ഇതൊക്ക താരങ്ങൾ എത്രത്തോളം നേട്ടം ലേലത്തിൽ നിന്നും കരസ്ഥമാക്കുമെന്നതാണ് ശ്രദ്ധേയം.
ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ചാഹൽ, ഇഷാൻ കിഷൻ അടക്കം മുൻനിര ഇന്ത്യൻ താരങ്ങൾക്കായി ലേലത്തിൽ ടീമുകൾ വൻ തുക മുടക്കുമെന്ന് ഉറപ്പാണ്.ഈ സാഹചര്യത്തിൽ ലേലത്തെ കുറിച്ച് വളരെ വ്യത്യസ്‌ത അഭിപ്രായവുമായി എത്തുകയാണ് ഇന്ത്യൻ ലെഗ് സ്പിന്നർ യൂസ്വേന്ദ്ര ചാഹൽ. വരാനിരിക്കുന്ന താര ലേലത്തിൽ തനിക്ക് എത്ര രൂപ ലഭിക്കും എന്നത് പറയുകയാണ് ചാഹൽ
ഐപിഎല്ലിൽ ഇതുവരെ ബാംഗ്ലൂർ ടീം താരമായിരുന്ന ചാഹലിനെ വരുന്ന ലേലത്തിലും ബാംഗ്ലൂർ ടീം നേടാനായി ശ്രമിക്കുമെന്നുള്ള ചോദ്യത്തിനിടയിലാണ് ചാഹൽ ഇക്കാര്യം പറയുന്നത്. ‘ഏതൊരു ഐപിൽ ടീമിനായി കളിക്കാനും ഞാൻ റെഡി. എന്റെ എല്ലാ മികവും ഐപിഎല്ലിൽ എന്റെ ടീമിനായി പുറത്തെടുക്കും. ഈ ലേലത്തിൽ ഏത് ടീം എന്നെ നേടിയാലും ഒരു പ്രൊഫഷണൽ ക്രിക്കറ്റർ എന്നുള്ള നിലയിൽ എനിക്ക് സന്തോഷമേയുള്ളൂ. കഴിഞ്ഞ എട്ട് വർഷകാലമായി ഞാൻ ബാംഗ്ലൂർ ടീമിനായി കളിച്ചു. അതിനാൽ തന്നെ എന്നെ സംബന്ധിച്ചിടത്തോളം ആ ടീമിനോട് വളരെ അടുപ്പമുണ്ട്. എങ്കിലും ഈ ലേലത്തിൽ എനിക്ക് അത്തരം ഒരു ലിമിറ്റേഷൻ ഇല്ല. ഏതൊരു ടീമിനായും നൂറ് ശതമാനം നല്കാനും ഞാൻ റെഡി ” ഇന്ത്യൻ താരം അശ്വിനുമായി നടത്തിയ യൂട്യൂബ് സംഭാഷണത്തിൽ ചാഹൽ അഭിപ്രായം വിശദമാക്കി.
അതേസമയം ലേലത്തിൽ എത്ര രൂപ ലഭിക്കാനാണ് സാധ്യതയെന്നുള്ള രവി അശ്വിന്‍റെ ചോദ്യത്തിന് എട്ട് കോടി രൂപ എന്നാണ് ചാഹൽ മറുപടി നൽകിയത്. “ഞാൻ ഒരിക്കലും എനിക്ക് 15 കോടി,17 കോടി എന്നിവ ലഭിക്കണം എന്നൊന്നും പറയുന്നില്ല. എങ്കിലും എനിക്ക് അറിയാം 8 കോടിയാണ് എന്റെ വില.അത് എനിക്ക് ധാരാളം “ചാഹൽ രസകരമായ മറുപടി നൽകി.ഐപിൽ ചരിത്രത്തിലെ വിക്കറ്റ് വേട്ടക്കാരിൽ ഒൻപതാമതുള്ള ചാഹൽ 114 മത്സരങ്ങളിൽ നിന്നായി 139 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.രണ്ട് കോടി രൂപയാണ് ലേലത്തിൽ താരത്തിന്റെ അടിസ്ഥാന വില.