മൂന്നു താരങ്ങള്‍ക്ക് പകരം 1 പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചു.

വിന്‍ഡീസ് പരമ്പരക്ക് മുന്നോടിയായി നടന്ന കോവിഡ് ടെസ്റ്റില്‍ ഇന്ത്യന്‍ സംഖത്തിലെ ഏഴു അംഗങ്ങള്‍ക്ക് പോസിറ്റീവായി. അതില്‍  ഇന്ത്യന്‍ സ്ക്വാഡിലെ മൂന്നു താരങ്ങളാണ്. ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്വാദ്, ശിഖാര്‍ ധവാന്‍, ശ്രേയസ്സ് അയ്യര്‍ എന്നിവര്‍ക്കാണ് കോവിഡ് പോസീറ്റിവായത്. സ്റ്റാന്‍ഡ് ബൈ താരമായ നവദീപ് സൈനിക്കും കോവിഡ് പിടിപ്പെട്ടു. ബാക്കി 3 പേര്‍ ഇന്ത്യന്‍ സ്റ്റാഫുകളാണ്.

കോവിഡ് പിടിപെട്ട ഇന്ത്യന്‍ സ്ക്വാഡിലേക്ക് പകരക്കാരനായി മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഫെബ്രുവരി 6 നാണ് പരമ്പരയിലെ ആദ്യ മത്സരം. മൂന്നു ഏകദിന മത്സരങ്ങള്‍ അഹമ്മദാബാദിലും മൂന്നു ടി20 മത്സരങ്ങള്‍ കൊല്‍ക്കത്തയിലുമാണ് നടക്കുന്നത്.

331791

അതേ സമയം വിന്‍ഡീസ് ക്യാംപില്‍ നിന്നും കോവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ലാ എന്ന് അറിയിച്ചു. എല്ലാ അംഗങ്ങളും ഹോട്ടല്‍ റൂമില്‍ ഐസൊലേഷനിലാണ്. ഒരേ ഹോട്ടലിലാണ് ഇരു ടീമും താമസിക്കുന്നത്. ഫെബ്രുവരി 3 ന് ഇന്ത്യന്‍ ടീം പരിശീലനം ആരംഭിക്കാന്‍ ഇരിക്കേയാണ് ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് പിടിപെട്ടത്.

ഇന്ത്യൻ ഏകദിന സ്ക്വാഡ്: രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ എൽ രാഹുൽ, റുതുരാജ് ഗെയ്‌ക്‌വാദ്, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദീപക് ചാഹർ, ശാർദുൽ താക്കൂർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ

വെസ്റ്റ് ഇൻഡീസ് ഏകദിന സ്ക്വാഡ്: കീറോൺ പൊള്ളാർഡ് (ക്യാപ്റ്റൻ), ഡാരൻ ബ്രാവോ, ഷമർ ബ്രൂക്‌സ്, ബ്രാൻഡൻ കിംഗ്, ഫാബിയൻ അലൻ, എൻക്രമാ ബോണർ, ജേസൺ ഹോൾഡർ, ഷായ് ഹോപ്പ്, നിക്കോളാസ് പൂരൻ, അകാൽ ഹൊസൈൻ, അൽസാരി ജോസഫ്, കെമർ റോച്ച്, റൊമാരിയോ ഷെപ്പേർഡ്, ഒഡീയൻ ഷെപ്പേർഡ് ഹെയ്ഡൻ വാൽഷ്.