ഏഷ്യാ കപ്പ് മത്സരക്രമം പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആദ്യ പോരാട്ടം പാക്കിസ്ഥാനെതിരെ

2023 ഏഷ്യാ കപ്പിനുള്ള മത്സരക്രമം പ്രഖ്യാപിച്ചു. ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 17 വരെ പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായാണ് മത്സരം നടക്കുന്നത്. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍ എന്നിവരാണ് ഗ്രൂപ്പ് A യില്‍. ഗ്രൂപ്പ് B യില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാന്‍ എന്നിവരാണ്.

സെപ്റ്റംബർ 6 മുതല്‍ 15 വരെ ലാഹോർ, കാന്‍ഡി, ദംബുള്ള എന്നിവിടങ്ങളിലായാണ് സൂപ്പർ ഫോർ മത്സരങ്ങള്‍. സെപ്റ്റംബർ 17ന് കൊളംബോയിലാണ് കലാശപ്പോര്.

മുള്‍ട്ടാനില്‍ നേപ്പാളുമായി പാക്കിസ്ഥാന്‍ ഏറ്റുമുട്ടുന്നതോടെയാണ് ടൂര്‍ണമെന്‍റിനു തുടക്കമാവുക. ഇന്ത്യ – പാക്കിസ്ഥാന്‍ പോരാട്ടം സെപ്തംബര്‍ 2 ന് കാന്‍ഡിയില്‍ വച്ചാണ്.

Fixtures

August 30: Pakistan vs Nepal in Multan

August 31: Bangladesh vs Sri Lanka in Kandy

September 2: Pakistan vs India in Kandy

September 3: Bangladesh vs Afghanistan in Lahore

September 4: India vs Nepal in Kandy

September 5: Afghanistan vs Sri Lanka in Lahore

September 6: Pak/Afg vs Bangladesh/Afghanistan (Super 4)

September 9: SL/Afg vs Bang/Afg in Colombo (Super 4)

September 10: India/Nep vs Pak/Nep in Colombo (Super 4)

September 12: India/Nep vs SL/Afg in Colombo (Super 4)

September 15: India/Nep vs Ban/Afg in Colombo (Super 4)

September 17: FINAL

Previous articleഎന്തിനാണ് ഇന്ത്യ എന്നെ ഇങ്ങനെ അവഗണിക്കുന്നത് ? നിരാശ പ്രകടിപ്പിച്ച് പൃഥ്വി ഷാ.
Next articleപാകിസ്ഥാനെ തൂത്തെറിഞ്ഞ് ഇന്ത്യൻ യുവതുർക്കികൾ. സായി സുദർശന്റെ ആറാട്ടിൽ 8 വിക്കറ്റുകളുടെ വിജയം.