റബാഡയെ കണ്ടാല്‍ വിറക്കും. നാണക്കേടിന്‍റെ റെക്കോഡുമായി രോഹിത് ശര്‍മ്മ

0
1

സൗത്താഫ്രിക്കന്‍ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. 49 റൺസിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ വീഴ്ത്തിയത്. സ്കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറിൽ മൂന്നിന് 227 റൺസ്, ഇന്ത്യ 18.3 ഓവറിൽ 178ന് ഓൾഔട്ട്…

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ കനത്ത പ്രഹരം ഏറ്റിരുന്നു. രണ്ടാം പന്തില്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, റബാഡയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങി. ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മയെ ഏറ്റവും കൂടുതല്‍ തവണ വീഴ്ത്തിയതിന്‍റെ റെക്കോഡിനൊപ്പമെത്തി.

ഇത് പതിനൊന്നാം തവണെയാണ് റബാഡക്ക് മുന്‍പില്‍ രോഹിത് ശര്‍മ്മ വീഴുന്നത്. ന്യൂസിലന്‍റ് താരം ടിം സൗത്തിയും 11 തവണ ഇന്ത്യന്‍ ക്യാപ്റ്റനെ പുറത്താക്കിയട്ടുണ്ട്.

കൂടാതെ മറ്റൊരു നാണക്കേടിന്‍റെ റെക്കോഡിലും രോഹിത് ശര്‍മ്മ എത്തി. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഒറ്റ അക്കത്തില്‍ പുറത്താവുന്ന താരം എന്ന റെക്കോഡാണ് രോഹിത് ശര്‍മ്മയുടെ പേരിലായത്. ഇത് 43ാം തവണെയാണ് രോഹിത് ശര്‍മ്മ ഒറ്റ അക്ക സ്കോറില്‍ പുറത്താവുന്നത്.

Most times out at single digit score in men’s T20Is:

  • 43 – Rohit Sharma
  • 42 – Kevin O’Brien
  • 40 – Mushfiqur Rahim
  • 39 – Mohammad Nabi
  • 37 – Shahid Afridi

LEAVE A REPLY

Please enter your comment!
Please enter your name here