എന്തുകൊണ്ടാണ് അര്‍ഷദീപ് സിങ്ങ് കളിക്കാത്തത് ? കാരണം വെളിപ്പെടുത്തി രോഹിത് ശര്‍മ്മ

സൗത്താഫ്രിക്കകെതിരെയുള്ള മൂന്നാമത്തേയും അവസാനത്തേയും ടി20 മത്സരങ്ങളില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. വിരാട് കോഹ്ലി, കെല്‍ രാഹുല്‍, അര്‍ഷദീപ് സിങ്ങ് എന്നിവര്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. വിരാട് കോഹ്ലിയും രാഹുലിനും വിശ്രമം അനുവദിച്ചു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെട്ട യുവപേസര്‍ അര്‍ഷദീപ് സിങ്ങ് എന്തുകൊണ്ടാണ് മത്സരത്തിന് ഇല്ലാതിരുന്നത് എന്ന് ടോസ് വേളയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറഞ്ഞു. ” അവന് പുറം ഭാഗത്ത് ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഗുരുതരമായി ഒന്നും ഇല്ലാ. മുന്‍കരുതല്‍ ഭാഗമായിട്ടാണ് ഈ മത്സരത്തില്‍ പുറത്തിരുത്തിയത് ” രോഹിത് പറഞ്ഞു.

നേരത്തെ പുറം വേദന കാരണമാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കേറ്റ് പുറത്തായത്. അതിനിടെയാണ് സമാനമായ കാരണത്താല്‍ അര്‍ഷദീപ് സിങ്ങിനും ഈ കളിയില്‍ പുറത്തിരിക്കേണ്ടി വന്നത്.