എന്തുകൊണ്ടാണ് ദിനേശ് കാര്‍ത്തികിനെ ബാറ്റിംഗില്‍ നേരത്തെ കൊണ്ടുവന്നത് ? കാരണം പറഞ്ഞ് രാഹുല്‍ ദ്രാവിഡ്.

dk vs sa

സൗത്താഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. സൗത്താഫ്രിക്ക ഉയര്‍ത്തിയ 228 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 178 റണ്‍സില്‍ എല്ലാവരും പുറത്തായി. 49 റണ്‍സ് തോല്‍വിയോടെയാണ് ഇന്ത്യ ഓസ്ട്രേലിയന്‍ ലോകകപ്പിനായി പോവുക.

ഇന്ത്യക്കായി 21 പന്തില്‍ 46 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തികാണ് ടോപ്പ് സ്കോറര്‍. ഇന്ത്യയുടെ ഫിനിഷര്‍ ജോലി ചെയ്യുന്ന ദിനേശ് കാര്‍ത്തികിനെ ബാറ്റിംഗ് ഓഡറില്‍ നാലാമത് പ്രൊമോട്ട് ചെയ്യിപ്പിച്ചിരുന്നു. എന്തുകൊണ്ടാണ് അതിനുള്ള കാരണം എന്ന് ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

” ഇന്ന് താരങ്ങള്‍ക്ക് ബാറ്റിംഗ് നല്‍കാനുള്ള അവസരമായിരുന്നു. ദിനേശ് കാര്‍ത്തിക് റിഷഭ് പന്ത് തുടങ്ങിയ താരങ്ങള്‍ക്ക് പരമ്പരയില്‍ അധികം അവസരം ലഭിച്ചിരുന്നില്ലാ. ഒരു സമയം അവര്‍ നന്നായി ബാറ്റ് ചെയ്യുകയായിരുന്നു. കുറച്ചുകൂടി നേരം അവര്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ ലക്ഷ്യത്തിനടുത്ത് എത്തിയാനേ ”

” അഞ്ച് പത്ത് പന്തുകള്‍ ബാക്കിയുള്ളപ്പോള്‍ ആറാമത് ബാറ്റ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. അതിനാല്‍ ഇന്നത്തെ പോലെ കുറച്ച് പന്തുകള്‍ അവര്‍ക്ക് ലഭിക്കുന്നത് നല്ലതാണ്. ” ഹര്‍ഷല്‍ പട്ടേലും ബാക്കിയുള്ള ലോവര്‍ ഓഡറും നന്നായി ബാറ്റ് ചെയ്തു എന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.
Scroll to Top