ഐപിൽ പതിനഞ്ചാം സീസണിലെ ഒന്നാം ക്വാളിഫൈറിൽ രാജസ്ഥാൻ റോയൽസിനെതിരെ ഏഴ് വിക്കെറ്റ് ജയം സ്വന്തമാക്കിയാണ് ഹാർഥിക്ക് പാണ്ട്യ നായകനായ ഗുജറാത്തിന്റെ ഫൈനലിലേക്കുള്ള പ്രവേശനം. പ്രഥമ സീസണിൽ തന്നെ ഐപിൽ ഫൈനൽ പ്രവേശനം സാധ്യമാക്കിയ ഗുജറാത്തിനെ ഇപ്പോൾ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. മുൻ ഇന്ത്യൻ താരങ്ങൾ അടക്കം ഗുജറാത്തിന്റെ മികവിനെ പുകഴ്ത്തുമ്പോൾ ക്യാപ്റ്റനായ ഹാർഥിക്ക് പാണ്ട്യയും അഭിനന്ദനങ്ങൾ നേടുകയാണ്
ഇക്കഴിഞ്ഞ സീസണിൽ വരെ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹാർഥിക്ക് ഇത്തവണ മോശം ഫോമിന്റെ പേരിലും ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണവും രൂക്ഷ വിമർശനം കേട്ടാണ് മെഗാ ലേലത്തിന് മുൻപായി ഗുജറാത്തിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തിയത്. പ്രഥമ സീസണിൽ തന്നെ ടേബിൾ ടോപ്പേഴ്സ് ആയി പ്ലേഓഫിലേക്കും ശേഷം ഫൈനലിലേക്കും സ്ഥാനം നേടിയ ഹാർഥിക്ക് പാണ്ട്യയും ടീമും മറ്റേത് ടീമുകൾക്കും തലവേദനയാണ് .
സീസണിൽ ഉടനീളം ബാറ്റ് കൊണ്ട് ടീമിനെ മുന്നിൽ നിന്നും നയിക്കുന്ന ഹാർഥിക്ക് പാണ്ട്യ 453 റൺസ്സുമായി തിളങ്ങി കഴിഞ്ഞു. ഇപ്പോൾ ഹാർഥിക്ക് ക്യാപ്റ്റൻസിയിൽ ഗുജറാത്തിന് കിരീടം നേടാൻ കഴിയുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ കോച്ചായ രവി ശാസ്ത്രി. ഐപിൽ കിരീടം ഉയർത്തുന്ന ക്യാപ്റ്റനായി മാറുവാൻ ഹാർഥിക്ക് ആഗ്രഹിക്കുന്നു എന്നാണ് ശാസ്ത്രിയുടെ നിരീക്ഷണം.
“അവന്റെ ഉള്ളിൽ ഉറപ്പായും മറ്റൊരു കിരീടം നേട്ടം ഉണ്ടാകും. ഗുജറാത്തില്‍ നിന്നുള്ള ടീമെന്ന എന്ന നിലയില്‍, ഫൈനല്‍ ഗുജാറത്തില്‍ ആയതിനാല്‍, ഇത്തവണ ഗുജറാത്തിന്റെ ക്യാപ്റ്റൻ റോളിൽ കിരീടം നേടാനുള്ള അതിയായ ആഗ്രഹം അവന്റെ മനസ്സിൽ ഉണ്ടാകും. കിരീടം ജയിക്കാനുള്ള തീ അവന്റെ ഉള്ളിലെ മികച്ച പ്രകടനത്തിന് കാരണമാകും ” ശാസ്ത്രി അഭിപ്രായപ്പെട്ടു. അതേസമയം സൗത്താഫ്രിക്കക്ക് എതിരായ ഇന്ത്യൻ ടി :20 ടീമിലേക്ക് തിരികെ എത്തിയ ഹാർഥിക്ക് പാണ്ട്യ തന്റെ പ്രകടനം വളരെ സന്തോഷം നൽകുന്നതായി ഇന്നലെ മത്സരശേഷം പറഞ്ഞിരുന്നു.
”തന്റെ കഴിവിൽ അഗാധമായ വിശ്വാസമുണ്ട്. അവൻ ഗെയിം വളരെ നന്നായി മനസ്സിലാക്കുന്നു. നാലാം നമ്പർ ബാറ്ററെ പോലെ ബാറ്റ് ചെയ്യാൻ അവന് കഴിയും. ടോപ്പ് ഓർഡറില്‍ ബാറ്റ് ചെയ്യാൻ അദ്ദേഹം എപ്പോഴും ആഗ്രഹിച്ചു. അവൻ കളിയുടെ സാഹചര്യങ്ങൾ മനസ്സിലാക്കുന്നു. അവന്റെ റോളും എന്താണ് വേണ്ടതെന്ന് അവനറിയാം, ടീമിനെ നയിക്കുന്നതിനുള്ള അധിക ഉത്തരവാദിത്തം അദ്ദേഹത്തിന്റെ ബാറ്റിംഗിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു,