സഞ്ജുവിന് പ്രശംസയുമായി രവി ശാസ്ത്രി, പക്ഷേ ഒരു പ്രശ്നം മാത്രം..

images 82

ഐപിഎൽ പതിനഞ്ചാം സീസണിലെ ആദ്യ ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഏഴ് വിക്കറ്റ് വിജയം. കൊൽക്കത്ത ഈഡൻ ഗാർഡനിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 19.3 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ഇപ്പോഴിതാ തോൽവിയിലും മികച്ച ബാറ്റിംഗ് പുറത്തെടുത്ത രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് പ്രശംസയുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ബാറ്റിങ്ങിൻ്റെ തുടക്കത്തിൽ ബട്ലർ വിഷമിച്ചതും രവിശാസ്ത്രി ചൂണ്ടികാണിച്ചു. സഞ്ജുവിനെ പ്രശംസിക്കുന്നതിനോടൊപ്പം ഒരു പോരായ്മയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

images 84

“ഷോര്‍ട്ട് പിച്ച് പന്തുകളില്‍ പുള്‍ ഷോട്ടുകള്‍ കളിക്കാനും ഗാലറിയില്‍ പന്തെത്തിക്കാനും സഞ്ജു തയ്യാറാണ്. സ്‌പിന്നര്‍മാര്‍ക്കെതിരെ കാത്തുനിന്ന് കളിച്ചു. ക്രീസ് വിട്ടിറങ്ങി ആക്രമിക്കുമെന്ന് തോന്നിച്ചെങ്കിലും അദേഹം കരുതല്‍ കാട്ടി.

images 83

മനോഹരമായ ഷോട്ടുകള്‍ കളിക്കുന്നത് കാണാനായി. മികച്ച ഇന്നിംഗ്‌സാണ് സഞ്ജു കാഴ്‌‌ചവെച്ചത്. എന്നാല്‍ ഇന്നിംഗ്‌സ് നീണ്ടിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു. ഇതാണ് എപ്പോഴും സഞ്ജുവിന്‍റെ പ്രശ്‌നം. എങ്കിലും ജോസ് ബട്‌ലര്‍ വിഷമിക്കുമ്പോള്‍ സഞ്ജു ടീമിനെ കൈപിടിച്ചുയര്‍ത്തി.”-രവി ശാസ്‌ത്രി പറ‌ഞ്ഞു.

Read Also -  രാഹുലിനെയും മറികടന്ന് സഞ്ജുവിന്റെ കുതിപ്പ്. ലോകകപ്പിലേക്ക് വമ്പൻ എൻട്രി ഉടൻ??
Scroll to Top