റെയ്നയെ പോലൊരു കളിക്കാരനെ ചെന്നൈ സൂപ്പർ കിംഗ്സ് കണ്ടെത്തേണ്ടതുണ്ട്; രവി ശാസ്ത്രി.

images 56 2

ഇത്തവണത്തെ ഐപിഎല്ലിൽ വളരെ മോശം പ്രകടനമായിരുന്നു നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ് കാഴ്ചവച്ചത്. ഇപ്പോൾ ഇതാ അടുത്ത ഐപിഎൽ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കണമെങ്കിൽ സുരേഷ് റെയ്നയെ പോലെയൊരു കളിക്കാരനെ ചെന്നൈ സൂപ്പർ കിംഗ്സ് കണ്ടുപിടിക്കണമെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ മുഖ്യ പരിശീലകനായ രവിശാസ്ത്രി. ഈ സീസണിൽ വെറും നാല് വിജയം മാത്രം നേടി, ഒമ്പതാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇക്കൊല്ലം അവസാനിച്ചത്.

ഐപിഎൽ ചരിത്രത്തിൽ രണ്ടുതവണ മാത്രമാണ് പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്തായത്. ആ രണ്ടുതവണയും റെയ്ന ടീമിൻ്റെ ഭാഗമായിരുന്നില്ല. അതു കണക്കിലെടുത്തായിരിക്കും രവിശാസ്ത്രി ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്.

images 57 1


“ചെന്നൈ സൂപ്പർ കിങ്സ് വർഷങ്ങളായി മികച്ച പ്രകടനം പുറത്തെടുക്കുന്നു. പക്ഷേ അവരുടെ ഈ പ്രകടനത്തിൽ സുരേഷ് റെയ്നയുടെ സംഭാവന നമ്മൾ പലപ്പോഴും മറക്കുന്നു. ഐ.പി.എല്ലിൽ കഴിവ് തെളിയിച്ച താരമാണ് സുരേഷ് റെയ്ന, മൂന്നാം നമ്പറിൽ സ്ഥിരതയോടെ അവൻ ബാറ്റ് ചെയ്തു. മറ്റുള്ള ബാറ്റര്‍മാര്‍ക്ക് കൂടുതല്‍ എളുപ്പമാക്കി. അത്തരത്തിലൊരു കളിക്കാരനെ അവർ കണ്ടെത്തണം. റായുഡുവും ഉത്തപ്പയും കളിക്കുമെങ്കിലും മറ്റൊരു കളിക്കാരന്റെ സാന്നിധ്യം അവർക്ക് ആവശ്യമാണ്. “രവി ശാസ്ത്രി പറഞ്ഞു.

See also  വീണ്ടും ഇംഗ്ലണ്ട് താരത്തിന്‍റെ പിന്‍മാറ്റം. വീണ്ടും പണികിട്ടിയിരിക്കുന്നത് ലക്നൗ സൂപ്പര്‍ ജയന്‍റസിനു.
images 58 2

ഐപിഎല്ലിൽ 186 മത്സരങ്ങളിൽ നിന്നും 4678 റൺസാണ് റെയ്ന നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണിൽ മാത്രമാണ് മുന്നൂറിൽ കുറവു റൺസ് നേടിയിട്ടുള്ളത്. ബാക്കിയുള്ള എല്ലാ സീസണിലും താരം മുന്നൂറിലധികം റൺസ് നേടിയിട്ടുണ്ട്. ഐപിഎൽ പ്ലേ ഓഫുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം കൂടിയാണ് സുരേഷ് റെയ്ന.

Scroll to Top