ചെന്നൈയിൽ ഇന്നലെ സമാപിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ ഏറ്റവും കൂടുതൽ നേട്ടം സ്വന്തം പേരിലാക്കിയത് ദക്ഷിണാഫ്രിക്കൻ ആൾറൗണ്ടർ ക്രിസ് മോറിസാണ് .ഏവരെയും അമ്പരപ്പിച്ച് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും റെക്കോർഡ് തുക ചിലവാക്കിയാണ് ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസിനെ രാജസ്ഥാന്‍ റോയല്‍സ് ടീം അവരുടെ സ്‌ക്വാഡിൽ എത്തിച്ചത് .
16.5 കോടി രൂപക്കാണ് മുന്‍ ആര്‍സിബി താരത്തെ രാജസ്ഥാന്‍ റോയല്‍സ് ടീം സ്വന്തമാക്കിയത്.75 ലക്ഷമായിരുന്നു ക്രിസ് മോറിസിന്റെ അടിസ്ഥാനവില.
അതേസമയം ക്രിസ് മോറിസിനെ സ്വന്തമാക്കുവൻ ടീം ശ്രമിച്ചതിനെ കുറിച്ച് ആദ്യമായി നയം വ്യക്തമാക്കുകയാണ് രാജസ്ഥാൻ റോയൽസ് ടീം ഡയറക്ടർ കുമാർ സംഗക്കാര .ശ്രീലങ്കന്‍ ഇതിഹാസ താരമായ കുമാര്‍ സംഗക്കാരയെ ടീമിന്റെ ഡറക്റ്ററായി ഈ കഴിഞ്ഞ മാസമാണ് രാജസ്ഥാൻ ടീം അധികൃതർ നിയമിച്ചത് .”ക്രിസ് മോറിസിനെ പോലെ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരുപോലെ തിളങ്ങുവൻ കഴിയുന്ന ഒരു താരത്തെ ഒപ്പം കൂട്ടുവൻ കഴിയുന്നത് ഒരു അനുഗ്രഹമാണ് . അദ്ദേഹത്തിനായി വൻ തുകയാണ്ചിലവാക്കിയത് അതിൽ തർക്കമില്ല .പക്ഷേ ഐപിൽ കരിയറിൽ
ബൗളിങ്ങിൽ മോറിസിന്റെ നമ്പറുകൾ മികച്ചതാണ് ബാറ്റിങ്ങിൽ മത്സരങ്ങൾ ഫിനിഷ് ചെയ്യുവാനും മോറിസിന് കഴിയും “സംഗക്കാര തന്റെ ടീമിന്റെ പ്രതീക്ഷകൾ വിശദമാക്കി .
മുംബൈ ഇന്ത്യന്‍സും ആര്‍സിബിയുമാണ് തുടക്കത്തില്‍ താരത്തിനായി താല്‍പര്യം കാണിച്ചത്. എന്നാൽ മുംബൈ 10 കോടി വരെ മാത്രമേ മോറിസിന് നൽകുവാൻ താല്പര്യം കാണിച്ചുളളൂ . ഇതിനിടെ രാജസ്ഥാന്‍ റോയല്‍സും മോറിസിനായി ഇറങ്ങി. പിന്നാലെ പ്രീതി സിന്റയുടെ പഞ്ചാബ് കിങ്‌സും ക്രിസ് മോറിസിന് വേണ്ടി രംഗപ്രവേശം ചെയ്തു . ഇതോടെ മുംബൈയും ആര്‍സിബിയും ലേലം വിളിയിൽ നിന്ന് പിന്‍വലിഞ്ഞു. മത്സരം രാജസ്ഥാനും പഞ്ചാബും തമ്മിലായി. 16 കോടിവരെ പഞ്ചാബ് താരത്തിനായി നൽകുവാൻ ശ്രമിച്ചെങ്കിലും ഒടുവിൽ രാജസ്ഥാൻ താരത്തെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിച്ചു .കഴിഞ്ഞ സീസണിൽ ബാംഗ്ലൂർ താരമായ മോറിസ് ടീമിന് വേണ്ടി 2020 സീസണിൽ 11 വിക്കറ്റ്സ് നേടിയിരുന്നു .സ്റ്റോക്സ് ഒപ്പം മികച്ച ഒരു ആൾറൗണ്ടർക്ക് വേണ്ടി രാജസ്ഥാൻ റോയൽസ് ശ്രമിച്ചിരുന്നു .
ഒടുവിൽ അവർ ക്രിസ് മോറിസിനെ കരസ്ഥമാക്കി ടീമിന്റെ ശക്തി വർധിപ്പിച്ചു .
ലേലത്തിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ താരങ്ങൾ :Chris Morris, Shivam Dube, Mustafizur Rahman, Chetan Sakariya, KC Cariappa, Liam Livingstone, Kuldip Yadav, Akash Singh.