ഡൽഹിക്ക് എന്തിനാണ് സ്റ്റീവ് സ്മിത്ത് : കുറഞ്ഞ വിലക്ക് കിട്ടിയതും ലാഭം രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ

ഇന്നലെ നടന്ന ഐപിഎല്‍  താര
ലേലത്തില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം നമ്പർ  ബാറ്റ്‌സ്മാനും മുന്‍ ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്തിനെ വാങ്ങിയ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ തീരുമാനത്തെ അതീവ    രൂക്ഷമായി വിമർശിച്ച്‌  മുന്‍ ഇന്ത്യൻ  ഓപ്പണറും ഡൽഹി ടീമിന്റെ  മുന്‍ നായകനുമായ  ഗംഭീർ രംഗത്തെത്തി .
സ്മിത്തിനെ പോലെയൊരു താരം  ഡൽഹി ടീമിന് ഒരുകാരണവശാലും  ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം തന്റെ അഭിപ്രായത്തിൽ തുറന്ന് പറഞ്ഞു . നേരത്തെ ലേലത്തിൽ 2 കോടി രൂപ  അടിസ്ഥാന വിലയുണ്ടായിരുന്ന സ്റ്റീവ്  സ്മിത്തിനെ 2.2 കോടി രൂപ ലേലം വിളിച്ചാണ്  ഡൽഹി ക്യാപിറ്റൽസ് വാങ്ങിയത്.

ഡല്‍ഹി ടീമില്‍  സ്റ്റീവ് സ്മിത്തിനെ എവിടെ കളിപ്പിക്കാന്‍ കഴിയുമെന്നാണ്  ഗൗതം ഗംഭീറിന്റെ പ്രധാന  ചോദ്യം.
വിൻഡീസ് വെടിക്കെട്ട് താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ മധ്യനിരയില്‍ കളിക്കാന്‍ സാധ്യതയേറെയാണ്. മികച്ച ഫോമിലുള്ള ശിഖര്‍ ധവാന്‍ ഡൽഹിയുടെ ടോപ്‌ ഓഡറിൽ ഉണ്ട് . പൃഥ്വി ഷാ, അജിൻക്യ  രഹാനെ, ശ്രേയസ് അയ്യര്‍, റിഷാബ്  പന്ത് എന്നിവരും ടീമിന്റെ ഭാഗമാണ്. ഡൽഹി   കഴിഞ്ഞ സീസൺ പോലെ ഉറപ്പായിട്ടും ഹെറ്റ്‌മെയറെയും ആൾറൗണ്ടർ  മാര്‍ക്കസ് സ്‌റ്റോയ്‌നിസിനെയും കളിപ്പിക്കും. ആന്റിച്ച് നോര്‍ക്കിയ, കാഗിസോ റബാഡ എന്നിവര്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയവരാണെന്നു ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ  താര  ലേലവുമായി  ബന്ധപ്പെട്ട പ്രത്യേക പരിപാടിയിൽ വ്യക്തമാക്കി.

ലേലത്തിൽ  സ്റ്റീവ് സ്മിത്തിനെ സ്വന്തമാക്കുവാൻ വേണ്ടി ഡൽഹി  താല്‍പ്പര്യം പ്രകടിപ്പിക്കുമെന്ന്  താന്‍ ഒരിക്കലും  കരുതിയിരുന്നില്ലെന്ന്  പറഞ്ഞ ഗംഭീർ  വലിയ തുക ലേലത്തിൽ  സ്മിത്തിനായി ചെലവഴിക്കേണ്ടി വരാത്തതിനാല്‍ നഷ്ടമില്ലെന്നും  ചൂണ്ടിക്കാട്ടി. ലേലത്തില്‍ ക്രിസ് വോക്‌സിനെയും ഡൽഹി ബൗളിങ്ങിന് മൂർച്ച കൂട്ടുവാനായി വാങ്ങിയിരുന്നു.  “എല്ലാ താരങ്ങളെയും വളരെ കുറഞ്ഞ  തുകക്കാണ്  ഡൽഹി സ്വന്തമാക്കിയത് എന്നതാണ് നല്ല കാര്യം. സ്മിത്തിനെ വലിയ വിലയിൽ ലേലത്തിൽ ഡൽഹി പിടിച്ചിരുന്നെങ്കിൽ എനിക്ക് അത് ഉൾക്കൊള്ളുവാൻ കഴിയുമായിരുന്നില്ല “ഗംഭീർ അഭിപ്രായം വ്യക്തമാക്കി .

അതേസമയം കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ നായകനായിരുന്ന സ്റ്റീവ് സ്മിത്തിനെ ഇത്തവണ  RR ടീം അവരുടെ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കുകയായിരുന്നു .സ്മിത്ത് പകരം ഈ സീസണിൽ  മലയാളി താരം സഞ്ജു സാംസനാണ് രാജസ്ഥാനെ നയിക്കുക .