Tag: Kerala Cricket Team

  • ലേലത്തിനുള്ള അവസാന പട്ടിക പ്രഖ്യാപിച്ചു. 16 കേരള താരങ്ങള്‍ ഇടം നേടി.

    ലേലത്തിനുള്ള അവസാന പട്ടിക പ്രഖ്യാപിച്ചു. 16 കേരള താരങ്ങള്‍ ഇടം നേടി.

    2025 ഐപിഎല്‍ മേഗാ ലേലത്തിനുള്ള താരങ്ങളുടെ അവസാന ഘട്ട പട്ടിക പ്രഖ്യാപിച്ചു. സൗദി അറേബ്യയില്‍ നടക്കുന്ന മെഗാ ലേലത്തില്‍ 574 ല്‍ താരങ്ങളാണ് എത്തുക. അതില്‍ 366 ഇന്ത്യന്‍ താരങ്ങളാണ്. 208 വിദേശ താരങ്ങളില്‍ 3 താരങ്ങള്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നാണ്.

    ലേലത്തില്‍ 204 താരങ്ങളെയാവും ടീമുകള്‍ സ്വന്തമാക്കുക. അതില്‍ 70 സ്ലോട്ട് വിദേശ താരങ്ങള്‍ക്കാണ്. കേരളത്തില്‍ നിന്നും 16 താരങ്ങളില്‍ അവസാന പട്ടികയില്‍ ഇടം പിടിച്ചു.

    PlayerRolePrice (Lakh)
    വിഷ്ണു വിനോദ്Wicket Keeper30
    സച്ചിന്‍ ബേബിBatter30
    മുഹമ്മദ് അസ്ഹറുദ്ദീന്‍Wicket Keeper30
    ബേസില്‍ തമ്പിBowler30
    രോഹന്‍ കുന്നുമല്‍Batter30
    ഷോണ്‍ റോജര്‍Batter40
    കെ.എം. ആസിഫ്Bowler30
    സല്‍മാന്‍ നിസാര്‍Batter30
    അബ്ദുള്‍ ബാസിത്All-Rounder30
    എം. അജ്നാസ്Wicket Keeper30
    അഭിഷേക് നായര്‍Batter30
    എസ്. മിഥുന്‍All-Rounder30
    ജലജ് സക്സേനAll-Rounder40
    വൈശാഖ് ചന്ദ്രന്‍All-Rounder30
    ബാബ അപരാജിത്All-Rounder30
    വിഖ്നേഷ്All-Rounder30

    നവംബര്‍ 24,25 തീയ്യതികളിലാണ് ലേലം നടക്കുക.

    CLICK HERE to check the complete list of TATA IPL Player Auction 2025.

  • പത്തില്‍ പത്ത്. രഞ്ജി ട്രോഫിയിൽ എല്ലാ വിക്കറ്റും വീഴ്ത്തി അന്‍ഷുല്‍ കാംബോജ്.

    പത്തില്‍ പത്ത്. രഞ്ജി ട്രോഫിയിൽ എല്ലാ വിക്കറ്റും വീഴ്ത്തി അന്‍ഷുല്‍ കാംബോജ്.

    കേരളത്തിനെതിരെയുള്ള രഞ്ജി ട്രോഫി പോരാട്ടത്തില്‍ ഇന്നിംഗ്സിലെ എല്ലാ വിക്കറ്റും വീഴ്ത്തി ഹരിയാന താരം അന്‍ഷുല്‍ കാംബോജ്. 30.1 ഓവറില്‍ 49 റണ്‍സ് വഴങ്ങിയാണ് താരത്തിന്‍റെ ഈ പ്രകടനം. മീഡിയം പേസ് ബൗളറായ താരം 9 മെയ്ഡനുകള്‍ എറിയുകയും ചെയ്തു.

    ആദ്യ ഇന്നിംഗ്സില്‍ കേരളം 291 റണ്‍സില്‍ പുറത്തായി. 59 റണ്‍സ് നേടിയ അക്ഷയ് ചന്ദ്രനാണ് ടോപ്പ് സ്കോറര്‍. രോഹന്‍ കുന്നുമല്‍ (55) മുഹമ്മദ് അസ്ഹറുദ്ദീന്‍ (53) സച്ചിന്‍ ബേബി (52) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. ഷോണ്‍ റോജര്‍ 42 റണ്‍സുമായി നിര്‍ണായക സംഭാവന നല്‍കി.

    ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം ബൗളറാണ് 23കാരനായ അന്‍ഷുല്‍ കാംബോജ്. 1956-57ൽ ബംഗാൾ താരം പ്രേമാൻശു മോഹന്‍ ചാറ്റര്‍ജി, 1985-86 രഞ്ജി സീസണില്‍ രാജസ്ഥാന്‍റെ പ്രദീപ് സുന്ദരം എന്നിവരാണ് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റും സ്വന്തമാക്കിയ ബൗളര്‍മാര്‍.

  • രഞ്ജി ട്രോഫിയിൽ യുപിയെ തകർത്ത് കേരളം. ഇന്നിങ്സിനും 117 റൺസിനും കൂറ്റൻ വിജയം.

    രഞ്ജി ട്രോഫിയിൽ യുപിയെ തകർത്ത് കേരളം. ഇന്നിങ്സിനും 117 റൺസിനും കൂറ്റൻ വിജയം.

    ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കിടിലൻ വിജയം സ്വന്തമാക്കി കേരളം. മത്സരത്തിൽ ഒരു ഇന്നിംഗ്സിനും 117 റൺസിനുമാണ് കേരളം വിജയം സ്വന്തമാക്കിയത്. കേരളത്തിനായി ബാറ്റിംഗിൽ തിളങ്ങിയത് സൽമാൻ നിസാറും സച്ചിൻ ബേബിയുമാണ്.

     ബോളിങ്ങിൽ 2 ഇന്നിങ്സുകളിലും മികച്ച പ്രകടനം കാഴ്ചവച്ച ജലജ് സക്സേന കേരളത്തിന്റെ തുറപ്പു ചീട്ടായി മാറുകയായിരുന്നു. തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ ടോസ് നേടിയ കേരളം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിയാണ് എന്ന് തോന്നിക്കുന്ന തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ആദ്യ ഇന്നിംഗ്സിൽ ഉത്തർപ്രദേശിന്റെ ബാറ്റർമാരെ കൃത്യമായ രീതിയിൽ എറിഞ്ഞിടാൻ കേരളത്തിന് കഴിഞ്ഞു.

    ഉത്തർപ്രദേശ് നിരയിൽ പത്താമനായി ക്രീസിലെത്തിയ ശിവം ശർമ മാത്രമാണ് കുറച്ച് സമയമെങ്കിലും പിടിച്ചുനിന്നത്. ശിവം ശർമ 30 റൺസ് മത്സരത്തിൽ നേടി. നിതീഷ് റാണ 25 റൺസ് നേടി ഉത്തർപ്രദേശിന് ചെറിയ സംഭാവന നൽകി. എന്നാൽ മറുവശത്ത് സക്സേന കേരളത്തിന്റെ പടയാളിയായി മാറുകയായിരുന്നു. ഇന്നിംഗ്സിൽ 56 റൺസ് മാത്രം വിട്ടുനൽകിയാണ് സക്സേന 5 വിക്കറ്റുകൾ സ്വന്തമാക്കിയത്. ഇതോടെ ഉത്തർപ്രദേശിന്റെ ആദ്യ ഇന്നിങ്സ് കേവലം 162 റൺസിൽ അവസാനിക്കുകയായിരുന്നു  മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് തരക്കേടില്ലാത്ത തുടക്കമാണ് മുൻനിര ബാറ്റർമാർ നൽകിയത്.

    ബാബ അപരാജിത് 32 റൺസും രോഹൻ കുന്നുമ്മൽ 28 റൺസും നേടി കേരളത്തിന് അടിത്തറ നൽകി. ശേഷം നായകൻ സച്ചിൻ ബേബി ക്രീസിലുറച്ചത് കേരളത്തിന് വലിയ പ്രതീക്ഷ നൽകി. ഏഴാമനായി ക്രീസിലെത്തിയ സൽമാൻ നിസാറും സച്ചിൻ ബേബിയും ചേർന്ന് കേരളത്തെ മികച്ച സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. സച്ചിൻ ബേബി 83 റൺസ് നേടിയപ്പോൾ സൽമാൻ നിസാർ 93 റൺസാണ് മത്സരത്തിൽ സ്വന്തമാക്കിയത്. ഒപ്പം ഒമ്പതാമനായി എത്തിയ മുഹമ്മദ് അസറുദ്ദീൻ 40 റൺസ് കൂടി സ്വന്തമാക്കിയതോടെ കേരളം ആദ്യ ഇന്നിങ്സിൽ 395 റൺസിൽ ഫിനിഷ് ചെയ്തു. ഇതോടെ ഒന്നാം ഇന്നിങ്സിൽ 233 റൺസിന്റെ ലീഡാണ് കേരളത്തിന് ലഭിച്ചത്.

    രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഉത്തർപ്രദേശ് പൂർണ്ണമായും തകർന്നു വീഴുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഉത്തർപ്രദേശിന്റെ വേരറുത്ത സക്സേന രണ്ടാം ഇന്നിംഗ്സിലും മികവ് പുലർത്തി. രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റുകളാണ് സകസേന സ്വന്തമാക്കിയത്. ഉത്തർപ്രദേശ് നിരയിൽ 36 റൺസ് നേടിയ ഓപ്പണർ മാധവ് കൗശിക്ക് മാത്രമാണ് കുറച്ച് സമയം ക്രീസിൽ തുടർന്നത്. ഈ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിൽ ഒരു ഇന്നിംഗ്സിനും 117 റൺസിനും വിജയം സ്വന്തമാക്കാൻ കേരള ടീമിന് സാധിച്ചു.

  • വിശ്രമം ആവശ്യമില്ല, കേരളത്തിനായി രഞ്ജി കളിക്കാൻ സഞ്ജു സാംസണ്‍ റെഡി. കർണാടകയ്ക്കെതിരെ കളിക്കും.

    വിശ്രമം ആവശ്യമില്ല, കേരളത്തിനായി രഞ്ജി കളിക്കാൻ സഞ്ജു സാംസണ്‍ റെഡി. കർണാടകയ്ക്കെതിരെ കളിക്കും.

    ബംഗ്ലാദേശിനെതിരായ ട്വന്റി20 മത്സരത്തിലെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തതിന് ശേഷം വിശ്രമമെടുക്കാതെ സഞ്ജു സാംസൺ. കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരങ്ങളിലും സഞ്ജുവിനെ കളിക്കുമെന്ന കാര്യം വ്യക്തമായിട്ടുണ്ട്. ഇതിനോടകം തന്നെ കേരളത്തിന്റെ രഞ്ജി ടീമിനൊപ്പം സഞ്ജു സാംസൺ ചേർന്നു കഴിഞ്ഞു.

    സഞ്ജു കൂടി എത്തുന്നതോടെ കേരളത്തിന്റെ ബാറ്റിംഗ് കൂടുതൽ ശക്തമാവും എന്നത് ഉറപ്പാണ്. ടൂർണമെന്റിലെ കേരളത്തിന്റെ രണ്ടാം മത്സരം നടക്കുന്നത് 18 മുതൽ ബാംഗ്ലൂരിലാണ്. കരുത്തരായ കർണാടകയാണ് മത്സരത്തിൽ കേരളത്തിന്റെ എതിരാളികളായി എത്തുന്നത്. ഇതിനു മുന്നോടിയായാണ് സഞ്ജു സാംസൺ കേരള ക്യാമ്പിൽ ചേർന്നത്.

    ടൂർണമെന്റിലെ രണ്ടാം മത്സരത്തിനുള്ള കേരള ടീമിനെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. സഞ്ജു സാംസൺ ടീമിൽ എത്തുന്നതോടെ നിലവിലെ കേരളത്തിന്റെ കീപ്പറായ മുഹമ്മദ് അസറുദ്ദീന് പുറത്തിരിക്കേണ്ടി വന്നേക്കും. എന്നിരുന്നാലും സഞ്ജുവിന്റെ വരവ് ടീമിന് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നത് ഉറപ്പാണ്. കാരണം അത്ര മികച്ച ഫോമിലാണ് സഞ്ജു സാംസൺ ഇപ്പോൾ നിൽക്കുന്നത്. ആദ്യ മത്സരത്തിൽ പഞ്ചാബ് ടീമിനെതിരെ മികച്ച വിജയം സ്വന്തമാക്കാൻ കേരളത്തിന് സാധിച്ചിരുന്നു. സഞ്ജു കൂടെ എത്തുന്നതോടെ കർണാടകയെയും വീഴ്ത്താൻ കേരളത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

    രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ സച്ചിൻ ബേബി ആയിരുന്നു കേരളത്തിന്റെ നായകൻ. പഞ്ചാബ് ടീമിനെതിരെ ആദ്യ മത്സരത്തിൽ 8 വിക്കറ്റുകളുടെ ഉജ്ജ്വല വിജയമാണ് കേരളം സ്വന്തമാക്കിയത്. മറുവശത്ത് കർണാടകയുടെ ആദ്യ മത്സരം മധ്യപ്രദേശിന് എതിരെയാണ് നടന്നത്. മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. മായങ്ക് അഗർവാളാണ് കർണാടക ടീമിന്റെ നായകൻ. ദേവദത്ത് പടിക്കൽ, മനീഷ് പാണ്ഡെ, ശ്രേയസ് ഗോപാൽ എന്നീ വമ്പൻ താരങ്ങളും ഇത്തവണ കർണാടക ടീമിൽ അണിനിരക്കുന്നുണ്ട്.

    ബംഗ്ലാദേശിനെതിതിരായ ട്വന്റി20 പരമ്പരയിൽ ഉഗ്രൻ പ്രകടനം പുറത്തെടുത്ത സഞ്ജു സാംസൺ ഇന്ത്യയുടെ അടുത്ത ട്വന്റി20 മത്സരങ്ങളിലും സാന്നിധ്യമാകുമെന്ന കാര്യം ഉറപ്പാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കൻ മണ്ണിലാണ് ഇന്ത്യയുടെ അടുത്ത ട്വന്റി20 പരമ്പര നടക്കുന്നത്.

    നവംബർ 8 മുതൽ 15 വരെയാണ് പരമ്പര. പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിന്റെ ഓപ്പണറായി എത്താനാണ് സാധ്യത. ദക്ഷിണാഫ്രിക്കയ്ക്കെതിരെയും മികച്ച പ്രകടനം പുറത്തെടുത്താൽ സഞ്ജുവിന് 2026 ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ പോലും ഇടംപിടിക്കാൻ സാധിച്ചേക്കും.

  • രഞ്ജി ട്രോഫി പോരാട്ടത്തില്‍ പഞ്ചാബിനെ തകര്‍ത്ത് കേരളം. ലീഡ് വഴങ്ങിയതിനു ശേഷം വമ്പന്‍ തിരിച്ചു വരവ്

    രഞ്ജി ട്രോഫി പോരാട്ടത്തില്‍ പഞ്ചാബിനെ തകര്‍ത്ത് കേരളം. ലീഡ് വഴങ്ങിയതിനു ശേഷം വമ്പന്‍ തിരിച്ചു വരവ്

    പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഉഗ്രൻ വിജയം സ്വന്തമാക്കി കേരളം. മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമാണ് കേരളം സ്വന്തമാക്കിയത്. കേരളത്തിനായി ബോളിങ്ങിൽ തിളങ്ങിയത് അരങ്ങേറ്റക്കാരനായ സർവാതെയാണ്. ബാറ്റിംഗിൽ രണ്ടാം ഇന്നിങ്സിൽ രോഹൻ കുന്നുമ്മലും സച്ചിൻ ബേബിയും അപരാജിതും മികച്ച പ്രകടനം പുറത്തെടുത്തതോടെ മത്സരത്തിൽ കേരളം അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. നാലാം ദിവസത്തെ ശക്തമായ ബോളിംഗ് പ്രകടനമാണ് കേരളത്തെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്. രണ്ടാം ഇന്നിങ്സിൽ ആക്രമണ മനോഭാവം പുലർത്തിയ രോഹൻ കുന്നുമ്മലും കേരളത്തിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു.

    മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ പഞ്ചാബിനെ പൂർണമായും എറിഞ്ഞിടാൻ അരങ്ങേറ്റക്കാരനായ സർവാത്രയ്ക്ക് സാധിച്ചു. പഞ്ചാബ് നിരയിലെ 5 വിക്കറ്റുകളാണ് ഒന്നാം ഇന്നിങ്സിൽ സർവാതെ പിഴുതെറിഞ്ഞത്. ഒപ്പം മറ്റൊരു സ്പിന്നറായ ജലജ് സക്സേനയും 5 വിക്കറ്റുകൾ സ്വന്തമാക്കിയതോടെ കേരളം പഞ്ചാബിനെ കേവലം 194 റൺസിൽ പുറത്താക്കുകയായിരുന്നു. പഞ്ചാബ് നിരയിൽ 43 റൺസ് നേടിയ രമൻദീപ് മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്.

    മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളത്തിനും മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. കേരളത്തിന്റെ ബാറ്റർമാർ ക്രീസിലുറക്കാൻ ശ്രമിച്ചങ്കിലും ആർക്കുംതന്നെ വലിയ സ്കോറുകൾ കണ്ടെത്താൻ സാധിച്ചില്ല. വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീനാണ് കേരളത്തിനായി മികച്ച ബാറ്റിംഗ് പുറത്തെടുത്തത്. 55 പന്തുകളിൽ 38 റൺസാണ് അസ്ഹറുദ്ധീൻ സ്വന്തമാക്കിയത്. മറ്റു ബാറ്റർമാർ മികച്ച പ്രകടനം പുറത്തെടുക്കാത്തതിനാൽ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 179 റൺസിൽ അവസാനിക്കുകയായിരുന്നു. ഇതോടെ 15 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് പഞ്ചാബിന് ലഭിച്ചു. പിന്നീട് രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ഇറങ്ങിയ പഞ്ചാബിനെ കേരളം ചുരുട്ടി കെട്ടുന്നതാണ് കാണാൻ സാധിച്ചത്.

    രണ്ടാം ഇന്നിങ്സിൽ സർവാതെയ്ക്കൊപ്പം ബാബ അപരാജിതും 4 വിക്കറ്റുകൾ സ്വന്തമാക്കി മികവ് പുലർത്തി. പഞ്ചാബ് നിരയിൽ 51 റൺസ് സ്വന്തമാക്കിയ പ്രഭസിമ്രാൻ മാത്രമാണ് പിടിച്ചുനിന്നത്. ഇതോടെ പഞ്ചാബിന്റെ രണ്ടാം ഇന്നിങ്സ് 142 റൺസിൽ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളത്തിനായി ഒരു ട്വന്റി20 മോഡലിലാണ് രോഹൻ കുന്നുമ്മൽ ആരംഭിച്ചത്. 36 പന്തുകളിൽ 48 റൺസാണ് രോഹൻ നേടിയത്. 4 ബൗണ്ടറികളും 2 സിക്സറുകളും രോഹന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. നായകൻ സച്ചിൻ ബേബിയും ഒരുവശത്ത് ക്രീസിലുറച്ചതോടെ കേരളം വിജയത്തിലേക്ക് നീങ്ങി. സച്ചിൻ ബേബി ഇന്നിങ്സിൽ 56 റൺസാണ് സ്വന്തമാക്കിയത്. ഒപ്പം മൂന്നാമനായെത്തിയ ബാബ അപരാജിതും പക്വതയാർന്ന പ്രകടനം കാഴ്ചവച്ചു. ഇതോടെ മത്സരത്തിൽ കേരളം അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.

    Punjab 1st Inns

    No.BatterDismissalRunsBalls
    1Abhay Choudharyc Sachin Baby b A A Sarvate05
    2Naman Dhirc B Aparajith b A A Sarvate1012
    3Anmolpreet Singhb Jalaj Saxena2855
    4Prabhsimran Singh (c)(wk)b A A Sarvate1233
    5Nehal Wadherab Jalaj Saxena937
    6Krish Bhagatc Mohammed Azharuddeen b Jalaj Saxena1583
    7Ramandeep Singhst Mohammed Azharuddeen b A A Sarvate4372
    8Mayank Markandenot out37101
    9Gurnoor Brarb Jalaj Saxena1428
    10Emanjot Singh Chahalc & b A A Sarvate15
    11Siddharth Kaulc Mohammed Azharuddeen b Jalaj Saxena1966
    Total194
    BowlerOMRWE/RRD
    A A Sarvate33.0126251.88168
    Basil Thampi8.002803.5036
    Jalaj Saxena30.548152.63135
    B Aparajith11.021701.5553

    Kerala 1st Innings

    BatterRB4’s6’sSR
    Vathsal Govind28770036.36
    Rohan S Kunnummal15551027.27
    Sachin Baby (c)12242050.00
    B Aparajith3290010.34
    Akshay Chandran17690024.64
    Jalaj Saxena17542031.48
    Salman Nizar13331039.39
    Mohammed Azharuddeen (wk)38553069.09
    Vishnu Vinod20231186.96
    A A Sarvate340075.00
    Basil Thampi01000.00
    Krishna Prasad00000.00
    Extras13 (b 4, lb 9, w 0, nb 0, p 0)
    Total179 (10 wkts, 70.4 Ov)
    BowlerOMRWNBWDECO
    Emanjot Singh Chahal245451001.90
    Krish Bhagat4130000.80
    Siddharth Kaul40120003.00
    Mayank Markande21.42596002.70
    Naman Dhir101290002.90
    Gurnoor Brar71183002.60

    Punjab 2nd Innings

    BatterRBDismissal
    Abhay Choudhary1230c Vishnu Vinod b Aparajith
    Naman Dhir737c Salman Nizar b Sarwate
    Siddharth Kaul02c Vishnu Vinod b Sarwate
    Krish Bhagat534c Azharuddeen b Aparajith
    Anmolpreet Singh37122c Salman Nizar b Jalaj Saxena
    Nehal Wadhera1225b Aparajith
    Prabhsimran (c & wk)5149c Vathsal Govind b Jalaj Saxena
    Mayank Markande921b Sarwate
    Ramandeep Singh02c Salman Nizar b Sarwate
    Gurnoor Brar16c Kunnummal b Aparajith
    Emanjot Singh Chahal03not out
    Extras8 (b 7, lb 1, w 0, nb 0, p 0)
    Total142 (10 wkts, 55.1 Ov)
    BowlerOMRWNBWDECO
    Sarwate196434002.30
    Jalaj Saxena18.12402002.20
    B Aparajith155354002.30
    Akshay Chandran3160000.00

    Kerala 2nd Innings

    BatterRBDismissal
    Sachin Baby (c)56114c Anmolpreet Singh b Emanjot Singh Chahal
    Rohan Kunnummal4836c & b Mayank Markande
    Baba Aparajith3996not out
    Salman Nizar75not out
    Extras8 (b 7, lb 1, w 0, nb 0, p 0)
    Total158 (2 wkts, 36 Ov)
  • രഞ്ജി ട്രോഫിയിൽ കേരളത്തെ സഞ്ചു സാംസണ്‍ നയിക്കും, ടീം മരണഗ്രൂപ്പിൽ.

    രഞ്ജി ട്രോഫിയിൽ കേരളത്തെ സഞ്ചു സാംസണ്‍ നയിക്കും, ടീം മരണഗ്രൂപ്പിൽ.

    രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ഇത്തവണയും വമ്പൻ പണി. ഇത്തവണത്തെ ടൂർണമെന്റിലും കേരളം മരണ ഗ്രൂപ്പിലാണ് കളിക്കേണ്ടത്. ടൂർണമെന്റിലെ വമ്പൻ ശക്തികളായ മധ്യപ്രദേശ്, ബംഗാൾ, കർണാടക, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബീഹാർ എന്നീ ടീമുകൾ അടങ്ങിയ എലൈറ്റ് ഗ്രൂപ്പിലാണ് കേരളം ഇത്തവണ രഞ്ജി പോരാട്ടത്തിന് ഇറങ്ങേണ്ടത്. കഴിഞ്ഞ വർഷങ്ങളിൽ രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കേരള ടീമിന് സാധിച്ചിരുന്നു. 3 വർഷം മുൻപ് ടൂർണമെന്റിന്റെ സെമിഫൈനലെത്താനും കേരളത്തിന് കഴിഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ കേരളം വീണ്ടും മരണ ഗ്രൂപ്പിൽ പോരാട്ടത്തിന് ഇറങ്ങുന്നത്.

    ഇന്ത്യൻ ദേശീയ ടീമിലെ പ്രധാന സാന്നിധ്യമായ സഞ്ജു സാംസനാണ് ഇത്തവണ രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ നായകൻ. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ച പരിചയ സമ്പന്നനായ സഞ്ജുവിനെ സംബന്ധിച്ച് രഞ്ജി ട്രോഫിയും ഒരു വെല്ലുവിളി തന്നെയാണ്. എന്നാൽ ഗ്രൂപ്പിലെ മറ്റു ടീമുകൾ അതിശക്തരായത് കേരളത്തിന്റെ പ്രകടനത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. ഗ്രൂപ്പിലുള്ള മധ്യപ്രദേശ് കഴിഞ്ഞ രഞ്ജി ട്രോഫി ടൂർണമെന്റിൽ സെമിഫൈനലിൽ എത്തിയ ടീമാണ്. മാത്രമല്ല മുൻപ് കിരീടം സ്വന്തമാക്കാനും മധ്യപ്രദേശിന് സാധിച്ചിരുന്നു. കർണാടക, ബംഗാൾ, പഞ്ചാബ്, ഹരിയാന എന്നീ ടീമുകളും രഞ്ജി ട്രോഫിയിലെ മുൻ ചാമ്പ്യന്മാരാണ്.

    ഒക്ടോബർ 11ന് പഞ്ചാബ് ടീമിനെതിരെയാണ് കേരളം തങ്ങളുടെ ആദ്യ രഞ്ജി ട്രോഫി മത്സരം കളിക്കുന്നത്. കഴിഞ്ഞ സീസണിൽ കേവലം ഒരു വിജയം മാത്രമായിരുന്നു കേരളത്തിന് രഞ്ജി ട്രോഫിയിൽ നേടാൻ സാധിച്ചത്. ഗ്രൂപ്പിലെ നാലാം സ്ഥാനക്കാരായാണ് കേരളം പുറത്തായത്. എന്നാൽ ഇത്തവണ പുതിയ പരിശീലകന് കീഴിൽ വമ്പൻ പ്രകടനം കാഴ്ചവയ്ക്കാനാണ് കേരളം തയ്യാറായിരിക്കുന്നത്. ഇത് പ്രാവർത്തികമാക്കുക എന്ന ലക്ഷ്യമാണ് സഞ്ജു സാംസണ് മുൻപിലുള്ളത്.

    മാത്രമല്ല സഞ്ജു സാംസനെ സംബന്ധിച്ച് വളരെ നിർണായകമാണ് ഇത്തവണത്തെ രഞ്ജി ട്രോഫി. പലതവണയായി ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കപ്പെട്ട സഞ്ജു സാംസണ് ദേശീയ ടീമിലേക്ക് തിരികെ വരാനുള്ള ഒരു അവസരം കൂടിയാണ് രഞ്ജി ട്രോഫി ഒരുക്കിയിരിക്കുന്നത്. ഇത്തവണത്തെ ദുലീപ് ട്രോഫി ടൂർണമെന്റിൽ നിന്നും സഞ്ജു സാംസനെ ഒഴിവാക്കിയിരുന്നു. മാത്രമല്ല ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാൻ കിഷൻ ബുച്ചി ബാബു ടൂർണമെന്റിൽ വമ്പൻ പ്രകടനങ്ങളുമായി കളം നിറയുന്നുണ്ട്. ഈ സമയത്ത് സഞ്ജുവിൽ നിന്ന് മികച്ച പ്രകടനങ്ങൾ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. അതിനാൽ രഞ്ജി ട്രോഫി സഞ്ജുവിനെ സംബന്ധിച്ച് ഒരു ജീവൻ മരണ പോരാട്ടം തന്നെയാണ്.

  • സച്ചിൻ ബേബി കൊല്ലം ടീമിൽ, വിഷ്ണു വിനോദ് തൃശ്ശൂരിൽ. കേരളത്തിന്റെ ഐപിഎൽ ആരംഭിക്കുന്നു.

    സച്ചിൻ ബേബി കൊല്ലം ടീമിൽ, വിഷ്ണു വിനോദ് തൃശ്ശൂരിൽ. കേരളത്തിന്റെ ഐപിഎൽ ആരംഭിക്കുന്നു.

    ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ട്വന്റി20 ടൂർണ്ണമെന്റിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. ‘കേരള ക്രിക്കറ്റ് ലീഗ്’ എന്ന് പേരിട്ടിരിക്കുന്ന ടൂർണമെന്റിൽ അണിനിരക്കുന്ന ടീമുകളും അവരുടെ ഐക്കൺ താരങ്ങളും അടങ്ങുന്ന ലിസ്റ്റാണ് പ്രഖ്യാപിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഏറ്റവും വലിയ ടൂർണമെന്റാണ് “കെസിഎൽ”. തിരുവനന്തപുരത്ത് തിങ്കളാഴ്ച ഫ്രാഞ്ചൈസി ഉടമകളുമായി ചേർന്ന മീറ്റിങ്ങിന് പിന്നാലെയാണ് ടീമുകളുടെ വിവരങ്ങളും ഐക്കൺ താരങ്ങളുടെ പേരുകളും പ്രഖ്യാപിച്ചത്. 6 ടീമുകളാണ് ടൂർണമെന്റിന്റെ ഉദ്ഘാടന എഡിഷനിൽ പങ്കെടുക്കുന്നത്.

    ടൂർണമെന്റിൽ തിരുവനന്തപുരം ഫ്രാഞ്ചൈസിയുടെ ഉടമ സംവിധായകൻ പ്രിയദർശനും ജോസ് തോമസ് പട്ടാരയുമാണ്. ‘ട്രിവാൻഡ്രം റോയൽസ്’ എന്നാണ് ഫ്രാഞ്ചൈസിയുടെ പേര് എനിഗ്മാറ്റിക് സ്മയിൽ റിവാർഡ്സിന്റെ ഉടമസ്ഥതയിലുള്ള ‘കൊച്ചി ബ്ലൂ ടൈഗേഴ്സ്’ ആണ് ടൂർണമെന്റിൽ അണിനിരക്കുന്ന മറ്റൊരു ടീം. എറണാകുളം ബേസ് ചെയ്താണ് ടീമിന്റെ പ്രവർത്തനങ്ങൾ.

    ഇകെകെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ‘കാലിക്കറ്റ് ഗ്ലോബൽ സ്റ്റാർസ്’ എന്ന ടീമും കോഴിക്കോട് ബേസ് ചെയ്ത് ടൂർണമെന്റിൽ അണിനിരക്കും. ഏരീസ് ഗ്രൂപ്പിന്റെ ഉടമസ്ഥൻ സോഹൻ റോയിയുടെ ഉടമയിലുള്ള ‘ഏരീസ് കൊല്ലം സെയിലേഴ്സ്’ ആണ് കൊല്ലത്തെ പ്രതിനിധീകരിക്കുന്ന ടീം.

    കൺസോൾ ഷിപ്പിംഗ് സർവീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള ‘ആലപ്പി റിപ്പിൾസ്’, ഫിനെസ്സ് മാർക്കറ്റ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള ‘തൃശ്ശൂർ ടൈറ്റൻസ്’ എന്നിവയും ടൂർണ്ണമെന്റിന്റെ ആദ്യ എഡിഷനിൽ മൈതാനത്ത് ഇറങ്ങും. എല്ലാ ടീമുകളും തങ്ങളുടെ ഏറ്റവും മികച്ച കേരള കളിക്കാരെയാണ് ഐക്കൺ താരങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം സെയിലേഴ്സ് ടീമിന്റെ ഐക്കൺ താരമായി കേരള രഞ്ജി ട്രോഫി നായകൻ സച്ചിൻ ബേബിയാണ് ഉള്ളത്. കഴിഞ്ഞ സമയങ്ങളിൽ കേരളത്തിനായി മികവ് പുലർത്തിയ മുഹമ്മദ് അസറുദ്ദീൻ ആലപ്പുഴ റിപ്പിൾസ് ടീമിന്റെ ഐക്കൺ താരമായി കളിക്കും.

    വിഷ്ണു വിനോദ് തൃശ്ശൂർ ടൈറ്റൻസ് ടീമിന്റെ ഐക്കൺ താരമായാവും മൈതാനത്ത് എത്തുക. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ടീമിന്റെ ഐക്കൺ താരം രോഹൻ കുന്നുമ്മലാണ്. ട്രിവാൻഡ്രം റോയൽസിന്റെ പ്രധാന താരമായി അബ്ദുൽ ബാസിതും ഇറങ്ങും. ടൂർണമെന്റിന്റെ താരലേലം ഈ മാസം പത്താം തീയതിയാണ് നിശ്ചയിച്ചിരിക്കുന്നത്.

    120 സ്ലോട്ടുകൾക്കായി നടക്കുന്ന ലേലത്തിൽ 168 താരങ്ങൾ പങ്കെടുക്കും. തിരുവനന്തപുരത്തെ ഹോട്ടൽ ഹയാത്തിലാണ് ലേലം നടക്കുക. ടൂർണ്ണമെന്റിന്റെ ഡിജിറ്റൽ റൈറ്സ് ഫാൻകോഡും ടിവി റൈറ്റ് സ്റ്റാർ സ്പോർട്സ് 3ഉം സ്വന്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 2 മുതൽ 18 വരെ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുക. മോഹൻലാലാണ് ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസിഡർ.

  • സച്ചിൻ ബേബിയുടെ കരുത്തില്‍ കേരളം കുതിയ്ക്കുന്നു. ആന്ധ്രായ്ക്കെതിരെ ലീഡിലേക്ക്.

    സച്ചിൻ ബേബിയുടെ കരുത്തില്‍ കേരളം കുതിയ്ക്കുന്നു. ആന്ധ്രായ്ക്കെതിരെ ലീഡിലേക്ക്.

    ആന്ധ്രപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ രണ്ടാം ദിവസം ശക്തമായ നിലയിൽ കേരള ടീം. ആദ്യ ദിവസം ആന്ധ്രപ്രദേശിനെ ബോളിങ്ങിൽ തകർത്തെറിഞ്ഞ കേരള ടീമിന്റെ ബാറ്റിംഗ് മികവാണ് രണ്ടാം ദിവസം കാണാൻ സാധിച്ചത്. കേരളത്തിനായി സച്ചിൻ ബേബി, റോഹൻ കുന്നുമ്മൽ, അക്ഷയ് ചന്ദ്രൻ എന്നിവർ ആദ്യ ഇന്നിങ്സിൽ അർദ്ധസെഞ്ച്വറി സ്വന്തമാക്കിയിട്ടുണ്ട്.

    ഇവരുടെ മികവിൽ ആന്ധ്രയ്ക്കെതിരെ ഒരു വമ്പൻ ലീഡിലേക്കാണ് കേരളം കുതിക്കുന്നത്. മത്സരത്തിന്റെ മൂന്നാം ദിവസം ആന്ധ്രക്കെതിരെ ശക്തമായ ലീഡ് കണ്ടെത്തി വിജയം സ്വന്തമാക്കാനാണ് കേരളത്തിന്റെ ശ്രമം. ആദ്യ ഇന്നിങ്സിൽ 272 റൺസായിരുന്നു ആന്ധ്ര ടീം നേടിയത്. മറുപടി ബാറ്റിംഗിൽ 3 വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് കേരളം ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. ആന്ധ്രയുടെ സ്കോറിൽ നിന്ന് കേവലം 14 റൺസ് മാത്രം പിന്നിലാണ് കേരളം ഇപ്പോൾ.

    മത്സരത്തിൽ ടോസ് നേടിയ ആന്ധ്രപ്രദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിവസം വളരെ മികച്ച തുടക്കം തന്നെയാണ് ആന്ധ്രയ്ക്ക് ലഭിച്ചത്. ഓപ്പണർ മഹിപ് കുമാർ ആന്ധ്രയ്ക്കായി ക്രീസിലുറച്ചിരുന്നു. 81 റൺസാണ് മഹിപ് നേടിയത്. ഒപ്പം അഞ്ചാമനായെത്തിയ നായകൻ റിക്കി ഭൂയിയും കേരളത്തിന് ഭീഷണിയായി. 87 റൺസാണ് നായകൻ നേടിയത്.

    എന്നാൽ മറ്റു ബാറ്റർമാരെ കേരള ബോളർമാർ എറിഞ്ഞിടുകയാണ് ഉണ്ടായത്. ഇങ്ങനെ ആന്ധ്രയുടെ ഇന്നിംഗ്സ് കേവലം 272 റൺസിൽ അവസാനിക്കുകയായിരുന്നു. ഇന്നിംഗ്സിൽ 48 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ സ്വന്തമാക്കിയ ബേസിൽ തമ്പിയാണ് കേരളത്തിനായി തിളങ്ങിയത്. ഒപ്പം വൈശാഖ് ചന്ദ്രൻ 2 വിക്കറ്റുകളും സ്വന്തമാക്കി.

    മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് സക്സേനയുടെ(4) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. എന്നാൽ ഒരുവശത്ത് രോഹൻ കുന്നുമ്മൽ ക്രീസിലുറച്ചത് കേരളത്തിന് ആശ്വാസമായി. കൃഷ്ണ പ്രസാദിനൊപ്പം ചേർന്ന് രണ്ടാം വിക്കറ്റിൽ ശക്തമായ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ രോഹന് സാധിച്ചു. 86 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.

    രോഹൻ 111 പന്തുകളില്‍ 61 റൺസ് നേടിയപ്പോൾ, കൃഷ്ണപ്രസാദ് 78 പന്തുകളിൽ 43 റൺസാണ് നേടിയത്. എന്നാൽ ഇരുവരും പുറത്തായതോടെ കേരളം കൂടുതൽ സമ്മർദ്ദത്തിലാവുമെന്ന് കരുതി. അവിടെനിന്ന് നായകൻ സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും ചേർന്ന് കേരളത്തെ കൈപിടിച്ചു കയറ്റുകയായിരുന്നു.

    ഒരു ടെസ്റ്റ് മത്സരത്തിന്റെ എല്ലാ പക്വതയും പുലർത്തിയാണ് സച്ചിനും അക്ഷയും ക്രീസിൽ തുടർന്നത്. അർഹതപ്പെട്ട അർത്ഥസെഞ്ച്വറി സ്വന്തമാക്കാനും ഇരു താരങ്ങൾക്കും രണ്ടാം ദിവസം സാധിച്ചിട്ടുണ്ട്. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ കേരളം 3 വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് ആദ്യ ഇന്നിങ്സിൽ സ്വന്തമാക്കി കഴിഞ്ഞു.

    ആന്ധ്രയുടെ സ്കോർ മറികടക്കാൻ കേരളത്തിന് കേവലം 14 റൺസ് മാത്രമാണ് ആവശ്യമായുള്ളത്. നായകൻ സച്ചിൻ ബേബി 161 പന്തുകളിൽ 87 റൺസുമായി ഇപ്പോഴും ക്രീസിൽ തുടരുന്നു. അക്ഷയ് ചന്ദ്രൻ 131 പന്തുകളിൽ 57 റൺസുമായി ക്രീസിലുണ്ട്. മത്സരത്തിന്റെ മൂന്നാം ദിവസം ശക്തമായ ഒരു സ്കോർ കണ്ടെത്തുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം.

  • അവസാന നിമിഷം ശക്തമായ തിരിച്ചുവരവ് നടത്തി കേരളം. ആന്ധ്രയെ വിറപ്പിച്ച് ആദ്യ ദിവസം മേൽക്കൈ

    അവസാന നിമിഷം ശക്തമായ തിരിച്ചുവരവ് നടത്തി കേരളം. ആന്ധ്രയെ വിറപ്പിച്ച് ആദ്യ ദിവസം മേൽക്കൈ

    രഞ്ജി ട്രോഫിയിൽ ആന്ധ്ര പ്രദേശിനെതിരായ മത്സരത്തിന്റെ ആദ്യ ദിവസം ശക്തമായ തിരിച്ചുവരവ് നടത്തി കേരളം. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ആന്ധ്രപ്രദേശ് വളരെ മികച്ച നിലയിലായിരുന്നു. എന്നാൽ ആദ്യ ദിവസം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഒരു ശക്തമായ ബോളിങ് പ്രകടനമാണ് കേരള ബോളർമാർ കാഴ്ചവച്ചത്.

    ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 260 റൺസാണ് ആന്ധ്രപ്രദേശ് നേടിയിട്ടുള്ളത്. കേരളത്തിനായി ബേസിൽ തമ്പി, വൈശാഖ് ചന്ദ്രൻ എന്നിവരാണ് ബോളിംഗിൽ തിളങ്ങിയത്. രണ്ടാം ദിവസം ആന്ധ്രപ്രദേശിനെ പുറത്താക്കി കൃത്യമായ ലീഡ് കണ്ടെത്താനാണ് കേരളത്തിന്റെ ശ്രമം.

    മത്സരത്തിൽ ടോസ് നേടിയ ആന്ധ്രപ്രദേശ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തങ്ങളുടെ ഓപ്പണർ രേവന്ത് റെഡ്ഢിയുടെ(0) വിക്കറ്റ് തുടക്കത്തിൽ തന്നെ ആന്ധ്രയ്ക്ക് നഷ്ടമായി. എന്നാൽ പിന്നീട് മഹിപ് കുമാറും അശ്വിൻ ഹെബ്ബാറും ക്രീസിൽ ഉറക്കുകയായിരുന്നു. മഹിപ് ആന്ധ്രയ്ക്കായി കൃത്യമായ രീതിയിൽ റൺസ് കണ്ടെത്തി. 157 പന്തുകൾ നേരിട്ട മഹീപ് 81 റൺസാണ് നേടിയത്. പിന്നീട് അഞ്ചാമനായി ക്രീസിലെത്തിയ നായകൻ റിക്കി ഭൂയിയും ക്രീസിൽ ഉറച്ചതോടെ കേരളം പതറി. അനായാസകരമായി ശക്തമായ നിലയിലേക്ക് ആന്ധ്രപ്രദേശ് ചലിക്കുകയായിരുന്നു.

    ഇങ്ങനെ 4 വിക്കറ്റുകൾക്ക് 248 എന്ന ശക്തമായ നിലയിൽ ആന്ധ്രപ്രദേശ് എത്തിയിരുന്നു. പിന്നീടാണ് കേരളം ഒരു വെടിക്കെട്ട് തിരിച്ചുവരവ് നടത്തിയത്. അടുത്ത 12 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ആന്ധ്രയുടെ 3 വിക്കറ്റുകൾ പിഴുതെറിയാൻ കേരളത്തിന്റെ ബോളർമാർക്ക് സാധിച്ചു.

    ഇങ്ങനെ ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 260 എന്ന നിലയിലാണ് ആന്ധ്രപ്രദേശ്. കേരളത്തിനായി ബേസിൽ തമ്പി 42 റൺസ് മാത്രം വിട്ടു നൽകി 2 വിക്കറ്റുകൾ സ്വന്തമാക്കി. വൈശാഖ് ചന്ദ്രൻ 78 റൺസ് വിട്ടുനൽകിയാണ് 2 വിക്കറ്റുകൾ സ്വന്തമാക്കിയിരിക്കുന്നത്.

    കഴിഞ്ഞ മത്സരത്തിൽ ശക്തമായ പ്രകടനം കാഴ്ചവച്ച കേരളം സഞ്ജു സാംസൺ ഇല്ലാതെയാണ് ആന്ധ്രക്കെതിരെ ഇറങ്ങിയിരിക്കുന്നത്. എന്നിരുന്നാലും രണ്ടാം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ആന്ധ്രയെ പുറത്താക്കുക എന്നത് കേരളത്തിന്റെ ആവശ്യമാണ്.

    രണ്ടാം ദിവസം കൃത്യമായ ലീഡ് കണ്ടെത്തിയാൽ മാത്രമേ കേരളം മത്സരത്തിൽ സുരക്ഷിതമായ ഒരു സ്ഥാനത്തെത്തു. നിലവിൽ കേരളത്തെ സംബന്ധിച്ച് രണ്ടാം ദിവസത്തെ മത്സരം വളരെ നിർണായകം തന്നെയാണ്. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ ആന്ധ്ര നായകൻ റിക്കി ഭൂയി 79 റൺസുമായി ക്രീസിലുണ്ട്.

  • ട്വന്റി20 ലോകകപ്പ് ടീമിലെത്താൻ “പ്ലാൻ ബി”യുമായി സഞ്ജു. രഞ്ജി ട്രോഫിയിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ.

    ട്വന്റി20 ലോകകപ്പ് ടീമിലെത്താൻ “പ്ലാൻ ബി”യുമായി സഞ്ജു. രഞ്ജി ട്രോഫിയിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ.

    ഇന്ത്യൻ ടീമിൽ നിരന്തരമായി അവസരങ്ങൾ നിഷേധിക്കപെട്ട ക്രിക്കറ്ററാണ് മലയാളി താരം സഞ്ജു സാംസൺ. പലപ്പോഴും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും സഞ്ജുവിന് ടീമിന്റെ സ്ഥിര സാന്നിധ്യമാവാൻ സാധിച്ചിട്ടില്ല. ഇപ്പോൾ കേരളത്തിനായി രഞ്ജി ട്രോഫിയിൽ നായകനായി കളിക്കുകയാണ് സഞ്ജു.

    ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും സഞ്ജു അംഗമല്ല. എന്നാൽ ഇതിന് ശേഷം നടക്കുന്ന 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് സഞ്ജു. ഈ സാഹചര്യത്തിലാണ് വ്യത്യസ്തമായ ഒരു വാർത്ത പുറത്തുവരുന്നത്. രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ബംഗാളിനെതിരായ മത്സരത്തിൽ സഞ്ജു സാംസൺ പന്തറിയാൻ രംഗത്തെത്തിയിരുന്നു. ലോകകപ്പ് മുന്നിൽ കണ്ടാണോ സഞ്ജു ഒരു ബോളറായി മാറാനുള്ള ശ്രമം നടത്തുന്നത് എന്ന് ആരാധകരടക്കം ചോദിക്കുന്നു.

    രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ ബംഗാളിനെതിരായ മത്സരത്തിലാണ് സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ സ്ഥാനത്തു നിന്നും മാറി ബോളറായി രംഗത്തെത്തിയത്. രഞ്ജി ട്രോഫിയിൽ ഇത് രണ്ടാം തവണയാണ് സഞ്ജു ബോളറായി എത്തുന്നത്. ഗ്രൂപ്പ് ബിയിലെ ബംഗാളിനെതിരായ മത്സരത്തിൽ ഒരു ഓവർ മാത്രമാണ് സഞ്ജു ബോൾ എറിഞ്ഞത്.

    ഈ സമയത്ത് കേരള താരം മുഹമ്മദ് അസറുദ്ദീൻ ആയിരുന്നു കീപ്പറായി വിക്കറ്റിന് പിന്നിൽ ഉണ്ടായിരുന്നത്. ഇന്നിംഗ്സിൽ ഓരോവർ ബോളറിഞ്ഞ സഞ്ജു സാംസൺ 11 റൺസ് വിട്ടു നൽകുകയുണ്ടായി. എന്നാൽ വിക്കറ്റുകൾ ഒന്നും തന്നെ സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചില്ല. പക്ഷേ സഞ്ജുവിന്റെ ഈ നീക്കം വരുന്ന ലോകകപ്പ് മുന്നിൽ കണ്ടാണ് എന്ന് ആരാധകരടക്കം പറയുന്നു.

    2023 ഏകദിന ലോകകപ്പിന് ശേഷം നടന്ന 2 ട്വന്റി20 പരമ്പരകളിലും ഇന്ത്യ സഞ്ജുവിനെ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഓസ്ട്രേലിയക്കെതിരെ നാട്ടിൽ നടന്ന പരമ്പരയിലും ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന സീരീസിലും ഇന്ത്യ സഞ്ജുവിനെ ട്വന്റി20 ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നിരുന്നാലും ദക്ഷിണാഫ്രിക്കയിൽ തന്നെ ആദ്യ ഏകദിന സെഞ്ച്വറി സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു.

    ശേഷം സഞ്ജുവിൽ നിന്ന് വലിയൊരു പ്രകടനം പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകർ. ഈ സമയത്താണ് ബോളിംഗ് തന്ത്രങ്ങളുമായി സഞ്ജു ബോളിംഗ് ക്രീസിലേക്ക് എത്തിയത്. രഞ്ജി ട്രോഫിയിൽ വരാനിരിക്കുന്ന മത്സരങ്ങളിലും സഞ്ജുവിന്റെ ഭാഗത്ത് നിന്ന് ഇത്തരം പരീക്ഷണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

    മറുവശത്ത് ബംഗാളിനെതിരെ വളരെ മികച്ച പ്രകടനമാണ് കേരളം കാഴ്ചവെച്ചത്. ജലജ് സക്സെന മത്സരത്തിൽ പൂർണമായും കേരളത്തിന്റെ ഹീറോയായി മാറുകയായിരുന്നു. മത്സരത്തിൽ ബംഗാളിന്റെ 9 വിക്കറ്റുകളാണ് സക്സേന നേടിയത്. രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റുകളും സക്സേന സ്വന്തമാക്കി.

    ഇതോടെ ഈ സീസണിലെ കേരളത്തിന്റെ ആദ്യ വിജയം മത്സരത്തിൽ പിറന്നു. 6 മത്സരങ്ങളിൽ നിന്നാണ് കേരളം ആദ്യ വിജയം സ്വന്തമാക്കിയത്. 180 റൺസിനായിരുന്നു കേരളം ബംഗാളിനെ തോൽപ്പിച്ചത്. ഇതുവരെ ഈ സീസണിൽ 4 മത്സരങ്ങൾ സമനിലയിലാക്കിയ കേരളം ഗ്രൂപ്പിൽ മുംബൈക്കും ആന്ദ്രയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്.

  • സക്സേന ഫയർ 🔥🔥 ബംഗാളിനെ തോൽപ്പിച്ച് കേരളം. 109 റൺസിന്റെ വമ്പൻ വിജയം.

    സക്സേന ഫയർ 🔥🔥 ബംഗാളിനെ തോൽപ്പിച്ച് കേരളം. 109 റൺസിന്റെ വമ്പൻ വിജയം.

    രഞ്ജി ട്രോഫിയിൽ ബംഗാൾ ടീമിനെ പരാജയപ്പെടുത്തി കേരളം. മത്സരത്തിൽ 109 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് കേരളം സ്വന്തമാക്കിയത്. മത്സരത്തിന്റെ അവസാന ഇന്നിങ്സിൽ 449 റൺസായിരുന്നു ബംഗാളിന് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ജലജ് സക്സേനയും ബേസിൽ തമ്പിയും അടക്കമുള്ള ബോളന്മാർ നാലാം ദിവസം കൃത്യത പാലിച്ചതോടെ ഒരു വമ്പൻ വിജയം കേരളത്തെ തേടിയെത്തുകയായിരുന്നു.

    മത്സരത്തിന്റെ നാലു ദിവസവും കൃത്യമായി ആധിപത്യം സ്ഥാപിച്ചാണ് കേരളം ഈ അവിശ്വസനീയ വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരങ്ങളിൽ നിരാശാജനകമായ പ്രകടനം കാഴ്ചവച്ച കേരള ടീമിന്റെ വമ്പൻ തിരിച്ചുവരമാണ് ബംഗാളിനെതിരെ ഉണ്ടായിരിക്കുന്നത്.

    മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം തങ്ങളുടെ ആദ്യ ഇന്നിങ്സിൽ 363 റൺസാണ് സ്വന്തമാക്കിയത്. സെഞ്ചുറി നേടിയ സച്ചിൻ ബേബിയുടെയും അക്ഷയ് ചന്ദ്രന്റെയും മികവിലായിരുന്നു കേരളത്തിന്റെ ആദ്യ ഇന്നിംഗ്സിലെ കുതിപ്പ്. സച്ചിൻ ബേബി ആദ്യ ഇന്നിംഗ്സിൽ 124 റൺസ് നേടിയപ്പോൾ, അക്ഷയ് ചന്ദ്രൻ 106 റൺസ് ആണ് നേടിയത്. ഇതോടെ ആദ്യ ഇന്നിങ്സിൽ 363 റൺസ് സ്വന്തമാക്കാൻ കേരളത്തിന് സാധിച്ചു.

    മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗാളിനെ ജലജ് സക്സേന എറിഞ്ഞിടുകയായിരുന്നു. ബംഗാളിനായി ഓപ്പണർ ഈശ്വരൻ 72 റൺസ് നേടി മികച്ച തുടക്കം നൽകി. എന്നാൽ പിന്നീട് തുടർച്ചയായി 9 വിക്കറ്റുകൾ ജലജ് സക്സേന സ്വന്തമാക്കിയതോടെ ബംഗാളിന്റെ ഇന്നിംഗ്സ് 180 റൺസിൽ അവസാനിച്ചു.

    ഇതോടെ 183 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡാണ് കേരളം സ്വന്തമാക്കിയത്. ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി ബാറ്റർമാരൊക്കെയും മികച്ച പ്രകടനം പുറത്തെടുത്തു. ഒരു ഏകദിന മത്സരത്തിന്റെ രീതിയിലാണ് കേരളത്തിനായി ബാറ്റർമാർ രണ്ടാം ഇന്നിങ്സിൽ കളിച്ചത്.

    രോഹൻ കുന്നുമ്മൽ(51) സച്ചിൻ ബേബി(51) ശ്രേയസ് ഗോപാൽ(50) എന്നിവർ അർത്ഥ സെഞ്ച്വറി നേടിയതോടെ കേരളം രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റുകൾക്ക് 265 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇതോടെ ബംഗാളിന്റെ വിജയലക്ഷ്യം 449 റൺസായി മാറി. മത്സരത്തിന്റെ നാലാം ഇന്നിങ്സിലും ബംഗാളിനായി മികച്ച തുടക്കമാണ് ഈശ്വരൻ നൽകിയത്. 65 റൺസാണ് ഈശ്വരൻ സ്വന്തമാക്കിയത്.

    ശേഷം ബംഗാളിന്റെ മധ്യനിര ബാറ്റർമാർ ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോൾ കേരളത്തിൽ നിന്ന് വിജയം അകലുമെന്ന് ഒരു നിമിഷം തോന്നി. ഏഴാമനായി എത്തിയ ഷഹബാസ് 100 പന്തുകളിൽ 80 റൺസുമായി കേരളത്തിന് ഭീഷണി സൃഷ്ടിച്ചു. ഒപ്പം 40 റൺസ് നേടിയ കരൻ ലാലും ക്രീസിലുറച്ചതോടെ കേരളം പ്രതിസന്ധിയിലായി.

    പക്ഷേ രണ്ടാം ഇന്നിങ്സിലും 4 വിക്കറ്റുകളുമായി സക്സേന ബോളിങ്ങില്‍ തിളങ്ങിയതോടെ കേരളം മത്സരം പിടിച്ചെടുക്കുകയായിരുന്നു. 339 റൺസിന് ബംഗാളിനെ തുരത്തിയ കേരളം 109 റൺസിന്റെ വിജയമാണ് മത്സരത്തിൽ സ്വന്തമാക്കിയത്.

  • സക്സേന പവറിൽ കേരളം വിജയത്തിനരികെ. അവസാന ദിനത്തിൽ 8 വിക്കറ്റുകൾ ആവശ്യം.

    സക്സേന പവറിൽ കേരളം വിജയത്തിനരികെ. അവസാന ദിനത്തിൽ 8 വിക്കറ്റുകൾ ആവശ്യം.

    രഞ്ജി ട്രോഫിയിലെ ബംഗാളിനെതിരായ മത്സരത്തിൽ കേരളം വിജയത്തിലേക്ക്. ഒരു ദിവസം മാത്രം ശേഷിക്കേ ബംഗാളിന് 372 റൺസ് കൂടി നേടിയാലെ മത്സരത്തിൽ വിജയം നേടാൻ സാധിക്കൂ. മറുവശത്ത് കേരളത്തെ സംബന്ധിച്ച് കേവലം 8 വിക്കറ്റുകൾ മാത്രമാണ് വിജയത്തിന് വേണ്ടിയത്.

    ബാറ്റിങ്ങിലും ബോളിങ്ങിലും കൃത്യമായി മൂന്നാം ദിവസവും ആധിപത്യം സ്ഥാപിക്കാൻ കേരളത്തിന് സാധിച്ചിരുന്നു. കേരളത്തെ സംബന്ധിച്ച് മത്സരത്തിന്റെ നാലാം ദിവസത്തെ ആദ്യ സെഷൻ വളരെ നിർണ്ണായകമാണ്. ആദ്യ സെക്ഷനിൽ തന്നെ ബംഗാളിന്റെ മുൻനിര ബാറ്റർമാരെ എറിഞ്ഞിട്ടാൽ മാത്രമേ കേരളത്തിന് വമ്പൻ വിജയം നേടാൻ സാധിക്കൂ.

    മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം ആദ്യ ഇന്നിങ്സിൽ ശക്തമായ ബാറ്റിംഗ് പ്രകടനമായിരുന്നു കാഴ്ചവച്ചത്. കേരളത്തിനായി സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറികൾ നേടി. സച്ചിൻ ബേബി 124 റൺസ് നേടിയപ്പോൾ, അക്ഷയ് ചന്ദ്രൻ 106 റൺസാണ് നേടിയത്. ഇതോടെ ആദ്യ ഇന്നിംഗ്സിൽ 363 റൺസ് സ്വന്തമാക്കാൻ കേരളത്തിന് സാധിച്ചു.

    മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗാളിനെ ജലജ് സക്സെന എറിഞ്ഞിടുകയായിരുന്നു. ബംഗാളിനായി ഈശ്വരൻ മികച്ച തുടക്കമാണ് നൽകിയത്. 93 പന്തുകൾ നേരിട്ട ഈശ്വരൻ 72 റൺസ് നേടി. എന്നാൽ കൃത്യമായി ജലജ് സക്സേന ബോളിംഗ് ക്രീസിൽ എത്തിയതോടെ ബംഗാളിന്റെ വിക്കറ്റുകൾ നഷ്ടമാവാൻ തുടങ്ങി.

    ഇന്നിംഗ്സിൽ ബംഗാൾ നിരയിലെ 9 വിക്കറ്റുകളാണ് സക്സെന നേടിയത്. കേവലം 68 റൺസ് മാത്രം വിട്ടുനൽകിയായിരുന്നു സക്സേന 9 വികെറ്റുകൾ സ്വന്തമാക്കിയത്. ഇതോടെ 183 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് സ്വന്തമാക്കാനും കേരളത്തിന് സാധിച്ചു. ശേഷം രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച കേരളം എത്രയും വേഗം റൺസ് കണ്ടെത്താനാണ് ശ്രമിച്ചത്.

    കേരളത്തിന്റെ മുൻനിരയിലെ മുഴുവൻ ബാറ്റർമാരും ഒരു ഏകദിന ശൈലിയിൽ തന്നെ ബാറ്റ് വീശി. രോഹൻ കുന്നുമ്മൽ 68 പന്തുകളിൽ 51 റൺസ് നേടി. സച്ചിൻ ബേബി 75 പന്തുകളിൽ 51 റൺസ് സ്വന്തമാക്കി. ശ്രേയസ് ഗോപാലും അർത്ഥ സെഞ്ച്വറി നേടിയതോടെ രണ്ടാം ഇന്നിങ്സിൽ കേരളം 265ന് 6 എന്ന സ്കോറിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.

    ഇതോടെ ബംഗാളിന്റെ വിജയലക്ഷ്യം 449 റൺസായി മാറി. ഇത്ര വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗാളിനായി ഓപ്പണർ ഈശ്വരൻ തരക്കേടില്ലാത്ത തുടക്കം തന്നെയാണ് നൽകിയത്. എന്നാൽ മറുവശത്ത് ജലജ് സക്സേന രണ്ജോത്ത് സിംഗിനെ(2) പുറത്താക്കി.

    ഒപ്പം ശ്രേയസ് ഗോപാലും വിക്കറ്റ് സ്വന്തമാക്കിയതോടെ മൂന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 77ന് 2 എന്ന നിലയിലാണ് ബംഗാൾ. നാലാം ദിവസം ശക്തമായ ബോളിംഗ് പ്രകടനം പുറത്തെടുത്താൽ കേരളത്തിന് അനായാസം വിജയം സ്വന്തമാക്കാൻ സാധിക്കും.

  • 9 വിക്കറ്റുമായി ജലജ് സക്സേന. കൂറ്റന്‍ ലീഡിലേക്ക് കേരളം

    9 വിക്കറ്റുമായി ജലജ് സക്സേന. കൂറ്റന്‍ ലീഡിലേക്ക് കേരളം

    രഞ്ജി ട്രോഫി പോരാട്ടത്തില്‍ ബംഗാളിനെതിരെ ലീഡുമായി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 363 റണ്‍സ് നേടിയപ്പോള്‍ ബംഗാള്‍ 180 റണ്‍സിനു പുറത്താവുകയായിരുന്നു. 183 റണ്‍സിന്‍റെ നിര്‍ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളം നേടിയിരിക്കുന്നത്.

    9 വിക്കറ്റ് നേടിയ ജലജ് സക്സേനയാണ് ബംഗാളിനെ തകര്‍ത്ത്‌. 21.1 ഓവറില്‍ 3 മെയ്ഡനടക്കം 68 റണ്‍സ് വഴങ്ങിയാണ് ജലജ് സക്സേനയുടെ ഈ ബൗളിംഗ് പ്രകടനം. ശേഷിക്കുന്ന ഒരു വിക്കറ്റ് നിധീഷ് സ്വന്തമാക്കി.

    Bowler Overs Maidens Runs Wickets Economy
    Basil Thampi 2.0 0 16 0 8.00
    Jalaj Saxena 21.1 3 68 9 3.21
    Nidheesh M D 9.0 1 35 1 3.89
    Shreyas Gopal 7.0 0 30 0 4.29
    Basil N P 11.0 2 25 0 2.27
    Akshay Chandran 1.0 0 2 0 2.00

    72 റണ്‍സുമായി അഭിമന്യൂ ഈശ്വരന്‍ മാത്രമാണ് പിടിച്ചു നിന്നത്. സുദീപ് കുമാര്‍ (33) കരണ്‍ ലാല്‍ (35) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

    നേരത്തെ ആദ്യ ഇന്നിംഗ്സില്‍ കേരളത്തിനായി സച്ചിന്‍ ബേബിയും (124) അക്ഷയ് ചന്ദ്രനും (106) സെഞ്ചുറി നേടി. സഞ്ചു സാംസണ്‍ 8 റണ്‍സ് നേടി പുറത്തായി.

  • ബംഗാളിനെ എറിഞ്ഞിട്ട് കേരളം. 7 വിക്കറ്റുകളുമായി സക്സേന. കൂറ്റൻ ലീഡിലേക്ക്.

    ബംഗാളിനെ എറിഞ്ഞിട്ട് കേരളം. 7 വിക്കറ്റുകളുമായി സക്സേന. കൂറ്റൻ ലീഡിലേക്ക്.

    രഞ്ജി ട്രോഫി ടൂർണമെന്റിലെ ബംഗാളിനെതിരായ മത്സരത്തിന്റെ രണ്ടാം ദിവസവും ശക്തമായ പ്രകടനം കാഴ്ചവച്ച് കേരളം. മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ വമ്പൻ ലീഡിലേക്ക് അടുക്കുകയാണ് കേരളം ഇപ്പോൾ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം സച്ചിൻ ബേബിയുടെയും അക്ഷയ് ചന്ദ്രന്റെയും മികവിൽ 363 എന്ന ശക്തമായ സ്കോറിൽ എത്തിയിരുന്നു

    മറുപടി ബാറ്റിംഗിനീറങ്ങിയ ബംഗാളിന് മികച്ച തുടക്കം ലഭിച്ചങ്കിലും ജലജ് സക്സേനയുടെ വെടിക്കെട്ട് ബോളിംഗിന്റെ മികവിൽ കേരളം തിരിച്ചടിച്ചു. മത്സരത്തിന്റെ രണ്ടാം ദിവസം സക്സേന 7 വിക്കറ്റുകൾ സ്വന്തമാക്കിയതോടെ ബംഗാൾ ആദ്യ ഇന്നിംഗ്സിൽ 172ന് 8 എന്ന നിലയിലാണ്. ശക്തമായ ഒരു ലീഡിലേക്കാണ് കേരളം കുതിക്കുന്നത്.

    ടോസ് നേടിയ കേരളം ആദ്യ ദിവസം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ജലജ് സക്സേന(40) കേരളത്തിന് നൽകിയത്. ശേഷം സച്ചിൻ ബേബിയുടെ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. ബംഗാളിന്റെ ബോളർമാർക്കെതിരെ ആക്രമണം അഴിച്ചുവിട്ട സച്ചിൻ ഒരു വെടിക്കെട്ട് സെഞ്ച്വറി മത്സരത്തിൽ സ്വന്തമാക്കി.

    61 പന്തുകൾ നേരിട്ട സച്ചിൻ 12 ബൗണ്ടറികളും ഒരു സിക്സറുമടക്കം 124 റൺസാണ് മത്സരത്തിൽ നേടിയത്. പിന്നാലെ അക്ഷയ് ചന്ദ്രനും സെഞ്ച്വറി നേടിയതോടെ കേരളത്തിന്റെ സ്കോർ കുതിക്കുകയായിരുന്നു. 106 റൺസാണ് അക്ഷയ് മത്സരത്തിൽ നേടിയത്.

    ഇതോടെ കേരളം ആദ്യ ഇന്നിങ്സിൽ 363 എന്ന സ്കോറിലെത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗാളിനും മികച്ച തുടക്കം തന്നെയാണ് ഓപ്പണർ ഈശ്വരൻ നൽകിയത്. സുദീപ് കുമാറിനൊപ്പം രണ്ടാം വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഈശ്വരന് സാധിച്ചു.

    ഇതോടെ ബംഗാൾ ശക്തമായ നിലയിലേക്ക് എത്തുകയായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 107 എന്ന മികച്ച നിലയിൽ ബംഗാൾ നിൽക്കുന്ന സമയത്താണ് ജലജ് സക്സേന തന്റെ ബോളിംഗ് ആക്രമണം തുടങ്ങിയത്. തുടർച്ചയായി ബംഗാൾ നിരയിലെ വിക്കറ്റുകൾ പിഴുതെറിഞ്ഞ സക്സേന കേരളത്തിന്റെ അസ്ത്രമായി മാറി.

    ബംഗാൾ നായകൻ മനോജ് തിവാരി(6), അഭിഷേക് പോറൽ(2) എന്നിവർ ആരും തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാതെ മടങ്ങിയതോടെ ബംഗാൾ നിര തകർന്നു വീഴുകയായിരുന്നു. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 172ന് 8 എന്ന നിലയിലാണ് ബംഗാൾ നിൽക്കുന്നത്. ആദ്യ ഇന്നിംഗ്സിൽ കേരളത്തിന്റെ സ്കോർ മറികടക്കാൻ ഇനിയും 191 റൺസ് കൂടി ബംഗാളിന് ആവശ്യമാണ്. 7 വിക്കറ്റുകളാണ് ജലജ് സക്സേന ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുള്ളത്.

    20 ഓവറുകളിൽ 67 റൺസ് മാത്രം വിട്ടുനൽകിയാണ് സക്സേനയുടെ ഈ പ്രകടനം. മൂന്നാം ദിവസവും ശക്തമായ പ്രകടനം ആവർത്തിച്ച് മത്സരത്തിൽ വിജയം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം.

  • വീണ്ടും സച്ചിൻ ബേബി ഷോ. ഛത്തീസ്ഗഡിനെ സമനിലയിൽ തളച്ച് കേരളം.

    വീണ്ടും സച്ചിൻ ബേബി ഷോ. ഛത്തീസ്ഗഡിനെ സമനിലയിൽ തളച്ച് കേരളം.

    ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ സമനില കണ്ടെത്തി കേരളം. മത്സരത്തിന്റെ അവസാന ദിവസം സച്ചിൻ ബേബിയുടെ കിടിലൻ ബാറ്റിംഗ് പ്രകടനമാണ് കേരളത്തിന് മികച്ച ഒരു സ്കോർ നൽകി മത്സരം സമനിലയിൽ എത്തിച്ചത്.

    മത്സരത്തിന്റെ മൂന്നു ദിവസവും കേരളം കൃത്യമായി ആധിപത്യം സ്ഥാപിച്ചിരുന്നു. ആദ്യ ഇന്നിംഗ്സിൽ ലീഡ് കണ്ടെത്തിയ കേരളം രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗിൽ തിളങ്ങുകയുണ്ടായി. എന്നാൽ നാലാം ദിവസം ചത്തീസ്ഗഡും ബാറ്റിംഗിൽ മികവ് പുലർത്തിയപ്പോൾ കേരളം സമനില വഴങ്ങുകയായിരുന്നു. എന്നിരുന്നാലും ആദ്യ ഇന്നിങ്സ് ലീഡ് കേരളത്തിന് ഗുണം ചെയ്തിട്ടുണ്ട്.

    മത്സരത്തിൽ ടോസ് നേടിയ ഛത്തീസ്ഗഡ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തത് സച്ചിൻ ബേബിയാണ്. ഇന്നിംഗ്സിൽ 91 റൺസ് സച്ചിൻ നേടി. ഒപ്പം 85 റൺസ് നേടിയ വിക്കറ്റ് കീപ്പർ അസറുദ്ദീനും തിളങ്ങിയപ്പോൾ കേരളം ആദ്യ ഇനിങ്സിൽ 350 എന്ന ശക്തമായ സ്കോർ കണ്ടെത്തുകയായിരുന്നു.

    മറുപടി ബാറ്റിംഗ് ആരംഭിച്ച ചത്തീസ്ഗഡ് വളരെ കരുതലോടെയാണ് തുടങ്ങിയത്. ഛത്തീസ്ഗഡിനായി മധ്യനിര ബാറ്റർ ഏകനാദ് തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കി. 214 പന്തുകളിൽ 118 റൺസാണ് ഏകനാദ് നേടിയത്. ഇതോടെ ഛത്തീസ്ഗഡ് ആദ്യ ഇന്നിങ്സിൽ 312 എന്ന സ്കോറിലെത്തി.

    ആദ്യ ഇന്നിങ്സിൽ 38 റൺസിന്റെ ലീഡാണ് കേരളത്തിന് ലഭിച്ചത്. ശേഷം രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച കേരളത്തിനായി സച്ചിൻ ബേബി വീണ്ടും തീയായി മാറി. മത്സരത്തിന്റെ നാലാം ദിവസം ശക്തമായ പ്രകടനമാണ് സച്ചിൻ കാഴ്ചവച്ചത്. 128 പന്തുകളിൽ 6 ബൗണ്ടറികളും ഒരു സിക്സറുമടക്കം 94 റൺസ് സച്ചിൻ നേടി.

    ഒപ്പം വിക്കറ്റ് കീപ്പർ അസറുദ്ദീൻ അർഥ സെഞ്ചുറിയുമായി തിളങ്ങിയതോടെ കേരളം 251ന് 5 എന്ന നിലയിൽ എത്തി. ഈ സ്കോറിൽ കേരളം ഡിക്ലയർ ചെയ്തു. 290 എന്ന വിജയലക്ഷ്യത്തിലേക്കാണ് ഛത്തീസ്ഗഡ് ബാറ്റ് വീശിയത്. കേരളത്തിനെതിരെ തങ്ങളുടെ രണ്ടാം ഇന്നിങ്ൽ വളരെ കരുതലോടെയാണ് ഛത്തീസ്ഗഡ് കളിച്ചത്.

    എങ്ങനെയെങ്കിലും മത്സരം സമനിലയിൽ എത്തിക്കുക എന്ന ഉദ്ദേശത്തിൽ പ്രതിരോധാത്മക സമീപനം ഛത്തീസ്ഗഡിന്റെ ബാറ്റർമാർ സ്വീകരിച്ചു. ഇതോടെ കേരളം മത്സരത്തിൽ സമനില വഴങ്ങുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഛത്തീസ്ഗഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 79 റൺസാണ് നേടിയത്.

    എന്നിരുന്നാലും ആദ്യ ഇന്നിങ്സിൽ ലീഡ് കണ്ടെത്തിയതിനാൽ തന്നെ കേരളത്തിന് ആശ്വാസകരമായ ഫലമാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്. എന്നിരുന്നാലും ഇത്തവണത്തെ രഞ്ജി ട്രോഫിയിൽ ഒരു മത്സരത്തിൽ പോലും വിജയം സ്വന്തമാക്കാൻ കേരളത്തിന് ഇതുവരെ സാധിച്ചിട്ടില്ല.