സൽമാൻ നിസാറിന്റെ ചിറകിലേറി കേരളം രഞ്ജി ട്രോഫി സെമിയിൽ. ചരിത്രത്തിൽ ഇത് രണ്ടാം തവണ.

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"resize":1,"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

സൽമാൻ നിസാറിന്റെ ചിറകിലേറി കേരള ടീം രഞ്ജി ട്രോഫി സെമി ഫൈനലിൽ. ജമ്മു ആൻഡ് കാശ്മീരിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തകർപ്പൻ പ്രതിരോധത്തോടെ കേരളം സമനില സ്വന്തമാക്കുകയായിരുന്നു. ഇതോടെയാണ് ആദ്യ ഇന്നിങ്സ് ലീഡിന്റെ അടിസ്ഥാനത്തിൽ കേരളം രഞ്ജി ട്രോഫി ടൂർണമെന്റിന്റെ സെമി ഫൈനലിലേക്ക് പ്രവേശിച്ചത്. ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് കേരളം രഞ്ജി ട്രോഫിയുടെ സെമിഫൈനലിൽ സ്ഥാനം കണ്ടെത്തുന്നത്.

അവസാന ദിവസത്തെ അവസാന 30 മിനിറ്റുകളിൽ ജമ്മു ആൻഡ് കാശ്മീറിന് ആവശ്യം 4 വിക്കറ്റുകൾ ആയിരുന്നു. എന്നാൽ കേരളത്തിന്റെ ബാറ്റർമാരായ സൽമാൻ നിസാറും മുഹമ്മദ് അസറുദ്ദീനും പൂർണ്ണമായും പ്രതിരോധം തീർത്തതോടെയാണ് മത്സരത്തിൽ കേരളം സമനില കണ്ടെത്തിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് ജമ്മു ആൻഡ് കാശ്മീർ ആയിരുന്നു. തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനമാണ് ആദ്യ ഇന്നിങ്സിൽ അവർ കാഴ്ചവച്ചത്. മധ്യനിര ബാറ്റർമാർ സംഭാവനകൾ നൽകിയപ്പോൾ ആദ്യ ഇന്നിങ്സിൽ 280 റൺസിലെത്താൻ ജമ്മു ആൻഡ് കാശ്മീറിന് സാധിച്ചു. കേരളത്തിനായി ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റുകൾ സ്വന്തമാക്കിയ നിധീഷാണ് തകർപ്പൻ പ്രകടനം പുറത്തെടുത്തത്. മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളത്തിനായി അക്ഷയ് ചന്ദ്രൻ മികച്ച തുടക്കം നൽകിയെങ്കിലും മറ്റു മുൻനിര ബാറ്റർമാർ പരാജയപ്പെടുകയായിരുന്നു. നായകൻ സച്ചിൻ ബേബി അടക്കം മത്സരത്തിൽ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടി.

ശേഷം മധ്യനിരയിൽ കേരളത്തിനായി ജലജ് സക്സേന മികവ് പുലർത്തുകയായിരുന്നു. 78 പന്തുകൾ നേരിട്ട സക്സേന 67 റൺസ് ആണ് മത്സരത്തിൽ നേടിയത്. എന്നിരുന്നാലും ജമ്മു ആൻഡ് കാശ്മീരിന്റെ ആദ്യ ഇന്നിങ്സ് സ്കോർ മറികടക്കാൻ കേരളം നന്നായി ബുദ്ധിമുട്ടി. 200 റൺസ് സ്വന്തമാക്കുന്നതിനിടെ കേരളത്തിന് 9 വിക്കറ്റുകൾ നഷ്ടമായി. ശേഷം മധ്യനിര ബാറ്ററായ സൽമാൻ നിസാറിന്റെ ഒരു ഹീറോയിക് പ്രകടനമായിരുന്നു കാണാൻ സാധിച്ചത്. അവസാന വിക്കറ്റിൽ ബേസിൽ തമ്പിയോടൊപ്പം ചേർന്ന് 81 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്ത് കേരളത്തിന് ഒരു റൺ ലീഡ് നൽകാൻ സൽമാൻ നിസാറിന് സാധിച്ചു. ഇന്നിംഗ്സിൽ 172 പന്തുകളിൽ 112 റൺസ് നേടി സൽമാൻ പുറത്താവാതെ നിന്നു.

ഒരു റണ്ണിന്റെ ലീഡ് വഴങ്ങി ബാറ്റിംഗ് ആരംഭിച്ച ജമ്മു ആൻഡ് കാശ്മീർ രണ്ടാം ഇന്നിങ്സിൽ 399 റൺസാണ് സ്വന്തമാക്കിയത്. ഇതോടെ കേരളത്തിന്റെ വിജയലക്ഷ്യം 399 റൺസായി മാറി. എന്നാൽ കേരളത്തിന് സെമിയിലെത്താൻ കേവലം സമനില മാത്രമായിരുന്നു ആവശ്യമായിരുന്നത്. ഇതിനായി തുടക്കം മുതൽ കേരള ബാറ്റർമാർ നന്നായി പരിശ്രമിച്ചു. രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും പൂർണ്ണമായ പ്രതിരോധം സൃഷ്ടിക്കുകയായിരുന്നു. ശേഷം സച്ചിൻ ബേബിയും പ്രതിരോധത്തിൽ മുൻപിട്ടു നിന്നു. എന്നാൽ ചെറിയ ഇടവേളയിൽ കേരളത്തിന് വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടി ഉണ്ടാക്കി.

പക്ഷേ ഏഴാം വിക്കറ്റിൽ വീണ്ടും സൽമാൻ നിസാറും മുഹമ്മദ് അസറുദ്ദീനും കേരളത്തിന്റെ രക്ഷകരായി മാറി. അവസാന ഓവറുകളിൽ വിക്കറ്റ് നഷ്ടമുണ്ടാവാതെ കേരളത്തെ കാത്തുസൂക്ഷിക്കാൻ ഇരുവർക്കും സാധിച്ചു. സൽമാൻ നിസാർ 162 പന്തുകളിൽ 44 റൺസും അസറുദ്ദീൻ 118 പന്തുകളിൽ 67 റൺസുമാണ് നേടിയത്. ഇങ്ങനെ കേരളം സമനില കണ്ടെത്തുകയായിരുന്നു.

Previous article“132 സ്പീഡിൽ എറിയാനാണെങ്കിൽ ഷാമിയെക്കാൾ മികച്ചത് ഭുവനേശ്വർ കുമാർ “- ആകാശ് ചോപ്ര.
Next articleതകര്‍പ്പന്‍ റെക്കോർഡ് സ്വന്തമാക്കി ശുഭ്മാൻ ഗിൽ. തകർത്തത് ഹാഷിം അംലയെ.