Tag: Indian Cricket team

  • ബൗളറോട് തർക്കിച്ച് കൃണാൽ പാണ്ട്യ : പ്രശ്‌നത്തിൽ ഇടപെട്ട് അമ്പയർമാർ – കാണാം അരങ്ങേറ്റത്തിലെ കൃണാൽ പാണ്ട്യയുടെ വാക്‌പോര്

    ബൗളറോട് തർക്കിച്ച് കൃണാൽ പാണ്ട്യ : പ്രശ്‌നത്തിൽ ഇടപെട്ട് അമ്പയർമാർ – കാണാം അരങ്ങേറ്റത്തിലെ കൃണാൽ പാണ്ട്യയുടെ വാക്‌പോര്

    ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ബാറ്റ് കൊണ്ട് ഇന്ത്യൻ ടീമിന് കരുത്തേകിയത് അരങ്ങേറ്റ ഏകദിനം കളിച്ച കൃണാൽ പാണ്ട്യയുടെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് .26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ക്രുനാല്‍ ഏകദിന അരങ്ങേറ്റത്തിലെ അതിവേഗ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡിട്ടാണ് മടങ്ങിയത് .

    നേരത്തെ വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ച് ഇന്നിംഗ്സില്‍ നിന്ന് രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും അടക്കം 388 റണ്‍സടിച്ച താരത്തെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്  ടീമിലെ ആൾറൗണ്ട് മികവ് കൂടി പരിഗണിച്ചാണ് സെലക്ടർമാർ സ്‌ക്വാഡിൽ ഇടം നൽകിയത് .വമ്പനടിക്ക് പേരുകേട്ട അനിയന്‍ ഹാർദിക്  പാണ്ഡ്യ നിരാശപ്പെടുത്തി മടങ്ങിയപ്പോഴാണ് അരങ്ങേറ്റ മത്സരത്തിലെ അതിവേഗ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡ് സ്വന്തപേരിലാക്കി  കൃണാൽ ഇന്ത്യയെ വമ്പൻ സ്‌കോറിൽ എത്തിച്ചത്.  ബൗളിങ്ങിൽ 10 ഓവർ എറിഞ്ഞ താരം 59 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി .

    എന്നാൽ മത്സരത്തിനിടയിൽ താരം ഇംഗ്ലണ്ട് പേസർ ടോം കരണുമായി വാക്പോരിൽ ഏർപ്പെട്ടത് ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായി .പൊതുവെ അഗ്ഗ്രസ്സീവ് ക്രിക്കറ്റർ എന്ന് പേരുകേട്ട താരം 49 ആം ഓവർ എറിഞ്ഞ  ടോം കരണിന്റെ അഞ്ചാം പന്തിൽ ബൗണ്ടറിയിലേക്ക് പന്ത് പായിച്ചെങ്കിലും സിംഗിൾ മാത്രമേ നേടുവാൻ കഴിഞ്ഞുള്ളു .നോൺ – സ്ട്രൈക്കെർ എൻഡിൽ എത്തിയ കൃണാൽ പാണ്ഡ്യായോട് പേസ് ബൗളർ എന്തോ  പറഞ്ഞതാണ്  തർക്കത്തിന് തുടക്കം കുറിച്ചത് .ടോം കരണ്  മറുപടി പറയുവാൻ കൃണാൽ പാണ്ട്യയും ശ്രമിച്ചതോടെ ഇരു താരങ്ങൾക്കുമിടയിൽ വാക്‌പോര്  ശക്തമായി .ഇതിനിടയിൽ ഇടപെട്ട അമ്പയർ നിതിൻ മേനോൻ ഇരു താരങ്ങളെയും  ഉടനടി അനുനയിപ്പിച്ചു . സംഭവത്തിൽ വൈകാതെ വന്ന  വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലറും കൃണാൽ പാണ്ഡ്യയോട്  ഏറെ കയർത്ത് സംസാരിക്കുന്നത്  കാണാമായിരുന്നു .

    ടോം കരൺ : കൃണാൽ പാണ്ട്യ വാക്പോരിന്റെ വീഡിയോ  കാണാം :

  • കോഹ്ലി ഇക്കാര്യത്തിൽ ധോണിയെ മാതൃകയാക്കണം -രൂക്ഷ വിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ

    കോഹ്ലി ഇക്കാര്യത്തിൽ ധോണിയെ മാതൃകയാക്കണം -രൂക്ഷ വിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ

    പൂനെയിൽ നടക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ഏകദിന പരമ്പര ആവേശത്തോടെയാണ് പുരോഗമിക്കുന്നത് .ആദ്യ ഏകദിനം 66 റൺസിന്‌  ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0 മുൻപിലാണ് .നേരത്തെ ടി:20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു .ടി:20 പരമ്പരയിൽ മോശം ബാറ്റിംഗ്  പ്രകടനം കാഴ്ചവെച്ച കെ .എൽ .രാഹുൽ ആദ്യ ഏകദിനത്തിൽ ഫിഫ്റ്റി അടിച്ച് തന്റെ ക്ലാസ്സ്‌ ബാറ്റിംഗ്  വീണ്ടെടുത്തിട്ടുണ്ട് .

    എന്നാൽ വിമർശനങ്ങളെ നേരിടുന്ന കാര്യത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി  മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ കണ്ടു പഠിക്കണമെന്ന് അഭിപ്രായപ്പെടുകയാണ്  മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ . വിമർശനങ്ങളെ എപ്പോഴും  കൈകാര്യം ചെയ്യുമ്പോൾ നായകൻ  വിരാട് കോഹ്ലി മഹേന്ദ്ര സിംഗ് ധോണിയെ പോലെ പക്വതയും ശാന്തതയും നിലനിർത്തുവാൻ  ശ്രമിക്കണം എന്നും  മഞ്ജരേക്കർ  തുറന്ന് പറയുന്നു .കഴിഞ്ഞ 
    ദിവസം ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇന്ത്യൻ താരം കെ.എൽ രാഹുലിനെതിരായ വിമർശനങ്ങൾ അസംബദ്ധം എന്നാണ് വിശേഷിപ്പിച്ചത് .
    താരത്തിന്റെ ബാറ്റിങ്ങിനെ കുറിച്ച് ടീം മാനേജ്മെന്റിന് യാതൊരു ആശങ്കകളും ഇല്ലെന്ന് പറഞ്ഞ കോഹ്ലി ചില ചോദ്യങ്ങളോട് രൂക്ഷമായാണ് പ്രതികരിച്ചത് .

    കോഹ്ലിയുടെ ഈ വാക്കുകളെ തുടർന്നാണ് തന്റെ അഭിപ്രായവുമായി മഞ്ജരേക്കർ രംഗത്ത് എത്തിയത് . എപ്പോഴും  ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ പൊതുസമൂഹം വിലയിരുത്തുമെന്നും അവർ എപ്പോഴും  പ്രതികരിക്കുമെന്നും ഇന്ത്യൻ ടീം നന്നായി കളിക്കുമ്പോൾ പൊതുസമൂഹം പ്രശംസിക്കുമെന്നും പ്രകടനം മികച്ചത് ആവാതിരിക്കുമ്പോൾ വിമർശങ്ങൾ ഉയരുന്നത് ഏതൊരു കാലത്തും  സ്വാഭാവികമാണെന്നും മഞ്ജരേക്കർ പറയുന്നു . ഈ ഒരു  യാഥാർത്ഥ്യത്തെ ശാന്തതയോടും പക്വതയോടും അംഗീകരിക്കാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണിയെ പോലെ വിരാട് കോഹ്ലിയും  തയ്യാറാവണമെന്ന്  പറഞ്ഞ  മഞ്ജരേക്കർ ഏകദിന പരമ്പര ഇന്ത്യൻ ടീം നേടുമെന്നും പ്രവചിച്ചു.

  • അരങ്ങേറ്റത്തിൽ ഹിറ്റായി പ്രസീദ് കൃഷ്ണ : വലംകൈയ്യൻ പേസർ സ്വന്തമാക്കിയത് അപൂർവ്വ റെക്കോർഡ്

    അരങ്ങേറ്റത്തിൽ ഹിറ്റായി പ്രസീദ് കൃഷ്ണ : വലംകൈയ്യൻ പേസർ സ്വന്തമാക്കിയത് അപൂർവ്വ റെക്കോർഡ്

    ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇപ്പോൾ അരങ്ങേറ്റക്കാരുടെ അത്യുജ്വല  പ്രകടനങ്ങളുടെ വരവാണ് .നേരത്തെ ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പരയിൽ അരങ്ങേറിയ സൂര്യകുമാർ യാദവും ഇഷാൻ കിഷനും ആദ്യ മത്സരത്തിൽ തന്നെ ഫിഫ്റ്റി നേടി ടീമിന്റെ ബാറ്റിംഗ് കരുത്തായപ്പോൾ ഇന്നലെ ടീം ഇന്ത്യ ഉയർത്തിയ  വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ തകർത്തത് അരങ്ങേറ്റ താരം പ്രസീദ് കൃഷ്ണയുടെ മാസ്മരിക ബൗളിംഗ് പ്രകടനമാണ് .54 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത താരം ഏകദിന അരങ്ങേറ്റം അവിസ്മരണീയമാക്കി .

    ഏകദിന അരങ്ങേറ്റത്തിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് പ്രസീദ് കൃഷ്ണ ഇന്നലത്തെ ബൗളിംഗ് പ്രകടനത്തോടെ നേടിയത് . ഇതിപ്പോൾ ആദ്യമായാണ് ഇന്ത്യക്ക് വേണ്ടി ഏകദിന അരങ്ങേറ്റത്തിൽ ഒരു താരം നാല്  വിക്കറ്റുകൾ വീഴ്ത്തുന്നത്.പ്രസീദ് കൃഷ്ണയുടെ  4-54 എന്ന  ഇന്നലത്തെ   പ്രകടനത്തോടെ  തകർന്നത്  1997ൽ അരങ്ങേറ്റത്തിൽ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് എടുത്ത നോയൽ ഡേവിഡിന്റെ റെക്കോർഡ് ബൗളിംഗ് പ്രകടനമാണ് .

    നേരത്തെ പ്രസിദ്ധ് കൃഷ്ണയെ ഒരോവറില്‍ 22 റണ്‍സടിച്ച് ബെയര്‍സ്റ്റോ-റോയ് സഖ്യം ഇന്ത്യൻ ക്യാമ്പിനെ വിഷമത്തിലാക്കി .എന്നാൽ തന്നെ അടിച്ചു പറത്തിയവരോട് പ്രസിദ്ധ് കൃഷ്ണ മറുപടി ചോദിക്കുന്നതാണ് പിന്നീട് മത്സരത്തിൽ കണ്ടത് .പതിനാലാം ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ റോയിയെ സൂര്യകുമാർ യാദവിന്റെ കൈകളിൽ എത്തിച്ച താരം അടുത്ത ഓവറില്‍ അപകടകാരിയായ ബെന്‍ സ്റ്റോക്സിനെ(1) കവറില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ കൈകകളിലെത്തിച്ചു. തന്‍റെ മൂന്നാം സ്പെല്ലില്‍ ബില്ലിംഗ്സിനെ(18) മടക്കി പ്രസിദ്ധ് ഇംഗ്ലണ്ടിന്റെ തകർച്ച പൂർണ്ണമാക്കി .പേസർ ടോം കരൺ പ്രസീദ് പന്തിൽ പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിച്ചു .

  • ഇത്തവണ ആദ്യ മത്സരം ജയിച്ച്‌ ഇന്ത്യ : ഇംഗ്ലണ്ടിനെ 66 റൺസിന്‌ മറികടന്ന് ടീം ഇന്ത്യ

    ഇത്തവണ ആദ്യ മത്സരം ജയിച്ച്‌ ഇന്ത്യ : ഇംഗ്ലണ്ടിനെ 66 റൺസിന്‌ മറികടന്ന് ടീം ഇന്ത്യ

    ഓപ്പണർ ശിഖർ ധവാനാണ് മാൻ ഓഫ് ദി മാച്ച്ടെസ്റ്റ് ,ടി:20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയിലും ആദ്യ മത്സരം ജയിച്ച് തുടങ്ങാമെന്ന ഇംഗ്ലണ്ട് ടീമിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി പൂനെയിൽ നടന്ന ആദ്യ ഏകദിനത്തിൽ കോഹ്ലിപടക്ക് 66 റൺസിന്റെ തകർപ്പൻ വിജയം .ടോസ് നഷ്ടപ്പെട്ട് ആദ്യം  ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 317 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ടീം 42.1 ഓവറിൽ 251 റൺസിൽ എല്ലാവരും പുറത്തായി .നാല് വിക്കറ്റ് വീഴ്ത്തിയ പ്രസീദ് കൃഷ്ണ 3 വിക്കറ്റ് വീഴ്ത്തിയ താക്കൂർ 2 വിക്കറ്റ് എടുത്ത ഭുവനേശ്വർ എന്നിവരാണ് ഇംഗ്ലണ്ടിനെ തകർത്തത് .

    ഇന്ത്യ  ഉയർത്തിയ 317 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് ലഭിച്ചത് സ്വപ്നതുല്യ തുടക്കമാണ് .
    കരുതലോടെ ബാറ്റിംഗ് ആരംഭിച്ച റോയ് : ബെയർസ്‌റ്റോ സഖ്യം പതിയെ വമ്പൻ ഷോട്ടുകളോടെ കളംനിറഞ്ഞപ്പോൾ ഇംഗ്ലണ്ട് ക്യാമ്പ് ആവേശത്തിലായി .14 ഓവറിൽ അതിവേഗം 135 റൺസ് അടിച്ചെടുത്ത സഖ്യം കോഹ്ലിയെ വിഷമത്തിലാക്കി .  എന്നാൽ  അർദ്ധ സെഞ്ചുറിയിലേക്ക് കുതിച്ച റോയ് അരങ്ങേറ്റ താരം പ്രസീദ് കൃഷണയുടെ പന്തിൽ സൂര്യകുമാർ യാദവിന്‌ ക്യാച്ച് നൽകി മടങ്ങി .35 പന്തിൽ 46 റൺസടിച്ച താരം 7 ഫോറും 1സിക്സുംനേടിയിരുന്നു.
    ശേഷം തുടർച്ചയായ വിക്കറ്റുകൾ നഷ്ടമായ ഇംഗ്ലണ്ടിന് പിന്നീട് മത്സരത്തിലേക്ക് ഒരു തിരിച്ചുവരവ്
    അസാധ്യമായി .

    ശേഷം പതിനേഴാം ഓവറിൽ ബെൻ സ്റ്റോക്സിനെ പ്രസീദ്  സബ്സ്ടിട്യൂറ്റ് ഫീൽഡറായ ശുഭ്മാൻ കയ്യിലെത്തിച്ചു .
    ഒരു  റൺസ് മാത്രമാണ് താരത്തിന് നേടുവാനായത് .എന്നാൽ മികച്ച രീതിയിൽ ബാറ്റേന്തിയ ബെയർസ്റ്റോയെ
    താക്കൂർ തന്റെ ഓവറിൽ കുൽദീപ് യാദവിന്റെ കൈകളിൽ എത്തിച്ചതോടെ ഇംഗ്ലണ്ടിന്റെ തകർച്ച ആരംഭിച്ചു .66 പന്തിൽ 142.42 പ്രഹരശേഷിയിൽ 6 ഫോറും 7 സിക്സും അടക്കം 94 റൺസടിച്ച താരം ഇന്ത്യൻ  ബൗളിംഗ് നിരയെ പവർപ്ലേയിൽ കണക്കിന് ശിക്ഷിച്ചു .തൊട്ട് പിന്നാലെ മോർഗൻ , ബട്ട്ലർ ,ബില്ലിംഗ്സ് എന്നിവർ പെട്ടന്ന് മടങ്ങിയതോടെ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ച പൂർണ്ണമായി . വാലറ്റത്ത്  മോയിൻ അലി 30 റൺസെടുത്തെങ്കിലും ഇന്ത്യൻ സ്കോർ മറികടക്കുവാൻ അത് പര്യാപതമായിരുന്നില്ല . സ്പിന്നർ കൃണാൽ പാണ്ട്യ ഒരു വിക്കറ്റ്  വീഴ്ത്തി .

    നേരത്തെ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കെ എല്‍ രാഹുലിന്‍റെയും ക്രുനാല്‍ പാണ്ഡ്യയുടെ ബാറ്റിംഗ് മികവിലാണ്  ടോസ് നഷ്ടപെട്ട്   ബാറ്റിംഗ് ഇറങ്ങിയ  മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്കോർ നേടുവാനായത്.
    ബാറ്റിങ്ങിന് ഏറെ അനുകൂലമായ പിച്ചിൽ ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുത്തു. 98 റണ്‍സെടുത്ത് പുറത്തായ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് 43 പന്തില്‍ 62 റണ്‍സെടുത്ത കെ എല്‍ രാഹുലും 31 പന്തില്‍ 58 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യയെ 300 കടത്തിയത്.സെഞ്ചുറിക്ക് രണ്ട് റണ്‍സകലെ ധവാന്‍(98) സ്റ്റോക്സിനെതിരെ പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തില്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന് ക്യാച്ച് നല്‍കി മടങ്ങിയത്   ഇന്ത്യൻ ഇന്നിങ്സിലെ സങ്കടമായി .എന്നാൽ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്രുനാലും രാഹുലും ചേര്‍ന്ന് ഇന്ത്യയെ 300 കടത്തിയത്. ഇരുവരും ചേര്‍ന്ന് 61 പന്തില്‍ 112 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടുയര്‍ത്തിയാണ് ഇന്ത്യയെ വമ്പന്‍ സ്കോറിലേക്ക് നയിച്ചത്.ബൗളിങ്ങിൽ ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സ് മൂന്നും മാര്‍ക്ക് വുഡ്  രണ്ടും വിക്കറ്റെടുത്തു.

  • ഏകദിന അരങ്ങേറ്റം അവിസ്മരണീയമാക്കി കൃണാൽ പാണ്ട്യ : പിതാവിന്റെ ഓർമ്മയിൽ കണ്ണീരണിഞ്ഞ് പാണ്ട്യ ബ്രദേഴ്‌സ് -വീഡിയോ കാണാം

    ഏകദിന അരങ്ങേറ്റം അവിസ്മരണീയമാക്കി കൃണാൽ പാണ്ട്യ : പിതാവിന്റെ ഓർമ്മയിൽ കണ്ണീരണിഞ്ഞ് പാണ്ട്യ ബ്രദേഴ്‌സ് -വീഡിയോ കാണാം

    കഴിഞ്ഞ കുറച്ച് നാളുകളായി ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ആൾറൗണ്ട്  പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ്  സ്‌ക്വാഡിൽ  ക്രുനാല്‍ പാണ്ഡ്യയെ എത്തിച്ചത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ തന്നെ താരത്തിന് പ്ലെയിങ് ഇലവനിൽ അവസരവും ലഭിച്ചു .നേരത്തെ ക്രുനാലിനെ ഇന്ത്യൻ ടീമിൽ എടുത്തപ്പോൾ  കടുത്ത  വിമർശനം ഉന്നയിച്ചവർക്കുള്ള മറുപടിയായിരുന്നു   അരങ്ങേറ്റ മത്സരത്തിലെ താരത്തിന്റെ ബാറ്റിംഗ് .

    ഹാർദിക് പാണ്ട്യ പുറത്തായതോടെ ഏഴാം നമ്പറിൽ 41 ആം ഓവറിലാണ് കൃണാൽ ബാറ്റിങിനിറങ്ങിയത് .മികച്ച ഷോട്ടുകളോടെ തുടക്കം മുതലേ ആക്രമിച്ചു കളിച്ച കൃണാൽ പാണ്ട്യ രാഹുലിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് ഉയർത്തി .26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ക്രുനാല്‍ പുറത്താവാതെ 31 പന്തിൽ 7 ഫോറും 2 സിക്സും അടക്കം 58 റൺസ് അടിച്ചെടുത്തു . കരിയറിലെ ആദ്യ അന്താരാഷ്ട്ര  ഏകദിന മത്സരത്തിൽ ഒട്ടേറെ റെക്കോർഡുകളും കൃണാൽ പാണ്ട്യ സ്വന്തം പേരിൽ കുറിച്ചു .ഏകദിന അരങ്ങേറ്റത്തിലെ  ഒരു താരത്തിന്റെ അതിവേഗ  അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡിട്ടാണ് കൃണാൽ ആദ്യ ഏകദിനം അവിസ്മരണീയമാക്കിയത്  .

    വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ച് ഇന്നിംഗ്സില്‍ നിന്ന് രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും അടക്കം 388 റണ്‍സടിച്ച് ക്രുനാല്‍ തിളങ്ങിയിരുന്നു .കഴിഞ്ഞ  ഐപിൽ സീസണിലടക്കം കൃണാൽ പാണ്ട്യ മുംബൈ ഇന്ത്യൻസ് വേണ്ടിയും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത് . മുൻപ് ഇന്ത്യക്കായി മുമ്പ് 18 ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള കൃണാൽ  പാണ്ട്യ ഇന്ന് ഏകദിന ക്യാപ് സമ്മാനിച്ചതിന് പിന്നാലെ ഏറെ  വികാരാധീനനായി കണ്ണീരണിഞ്ഞിരുന്നു.
    അനിയൻ  ഹാർദിക് പാണ്ട്യ താരത്തിനെ സമാധാനിപ്പിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായിരുന്നു .

    വീഡിയോ കാണാം :


  • വരാനിരിക്കുന്ന ടി:20 ലോകകപ്പ് നേടുവാൻ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യ തന്നെ -തുറന്ന് സമ്മതിച്ച് മുൻ ഇംഗ്ലണ്ട് താരം

    വരാനിരിക്കുന്ന ടി:20 ലോകകപ്പ് നേടുവാൻ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യ തന്നെ -തുറന്ന് സമ്മതിച്ച് മുൻ ഇംഗ്ലണ്ട് താരം

    ഇത്തവണത്തെ  ഐസിസി ടി:20 ലോകകപ്പിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം .
    ഇന്ത്യയിൽ സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിൽ ലോകകപ്പ് മത്സരങ്ങൾ നടത്തുവാനാണ് ആലോചന .പക്ഷേ ലോകകപ്പ്  മത്സരങ്ങൾ ഏത് മാസത്തിൽ നടത്തും എന്നതിൽ  ഐസിസിയുടെ ഭാഗത്ത്‌ നിന്ന്  തീരുമാനമായിട്ടില്ല .
    കോവിഡ് മഹാമാരിയുടെ സാഹചര്യം കൂടി പരിഗണിച്ചാവും തീരുമാനം .

    എന്നാൽ ഇത്തവണത്തെ ട്വന്റി 20 ലോകകപ്പ് നേടാൻ ഏറ്റവും കൂടുതൽ  സാധ്യതയുള്ള ടീം ഇന്ത്യയാണെന്ന് ഇംഗ്ലണ്ട് മുൻ നായകൻ മൈക്ക് ആതർട്ടൻ പ്രവചിക്കുന്നു . ഇപ്പോൾ അവസാനിച്ച  ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ടീം ഇന്ത്യ സ്വന്തമാക്കിയതിന്‍റെ  കൂടി പശ്ചാത്തലത്തിലാണ് ഈ ഒരു  വിലയിരുത്തല്‍ മുൻ ഇംഗ്ലണ്ട് താരം നടത്തിയത് .

    മുൻ ഇംഗ്ലണ്ട് താരം പറയുന്നത് ഇപ്രകാരമാണ്  “ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയും ഇല്ലാതെയാണ് ഇന്ത്യ ലോക ക്രിക്കറ്റിലെ  ഒന്നാം നമ്പർ ടി:20 ടീമായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ഇത്
    ടീം ഇന്ത്യയുടെ കരുത്ത് എന്താണെന്ന് വ്യക്തമാക്കി തരുന്നു  .നായകൻ കോഹ്ലിയുടെ കീഴിൽ ടീം ശക്തമാണ് .
    വരുന്ന ടി:20 ലോകകപ്പ് നേടുവാൻ ഏറ്റവും സാധ്യതയുള്ള ടീമും ഇന്ത്യ
    തന്നെ ” താരം അഭിപ്രായം വിശദമാക്കി .

    നേരത്തെ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും ഇന്ത്യ നേടിയിരുന്നു . പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന് കീഴടക്കിയ ഇന്ത്യ ടി20 പരമ്പര 3-2ന് പരമ്പര സ്വന്തമാക്കി. വരുന്ന ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന അന്താരാഷ്ട്ര   ടി:20 പരമ്പര കൂടിയാണിത് .

  • ഐപിൽ ആരവം ഉയരുന്നു :കപ്പ് സ്വന്തമാക്കുവാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങൾ മുംബൈയിൽ

    ഐപിൽ ആരവം ഉയരുന്നു :കപ്പ് സ്വന്തമാക്കുവാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങൾ മുംബൈയിൽ

    ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിനായി തയ്യാറെടുപ്പുകൾ ആരംഭിച്ച്  ടീമുകൾ .സിനിമ താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്  ടീം പതിനാലാം സീസണിൽ മിന്നും പ്രകടനം കാഴ്ചവെക്കുവാനുള്ള ഉറച്ച തീരുമാനത്തിലാണ് .ഇതിനായി താരങ്ങൾ മുംബൈയിൽ എത്തി. അടുത്ത മാസം ഒൻപതിന് തുടങ്ങുന്ന ഐപിഎല്ലിന് മുൻപ് ക്വാറന്റീൻ പൂ‍ർത്തിയാക്കാനാണ് താരങ്ങൾ നേരത്തേ എത്തിയത്. ഒരാഴ്ചത്തെ നിർബന്ധിത  ക്വാറന്റൈൻ  ശേഷം താരങ്ങൾ പരിശീലനം ആരംഭിക്കും എന്നാണ് ടീം അധികൃതർ നൽകുന്ന സൂചനകൾ . ഇതിനിടെ താരങ്ങളെ പലതവണ കൊവിഡ് പരിശോധനക്ക് വിധേയരാക്കും. ടീമിനൊപ്പമുള്ള സപ്പോർട്ട് സ്റ്റാഫും കോവിഡ് പരിശോധനകൾക്ക് വിധേയരാകും .

    ദിനേശ് കാർത്തിക്, വരുൺ ചക്രവർത്തി, രാഹുൽ തൃപാഠി, കമലേഷ് നാഗർകോട്ടി, മലയാളി താരം സന്ദീപ് വാരിയർ, വൈഭവ് അറോറ തുടങ്ങിയവരാണ് ആദ്യം എത്തിയത്. സഹ പരിശീലകനായ അഭിഷേക് നായരും സഹ ബൗളിംഗ് പരിശീലകൻ ഓംകാർ സാൽവിയും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. വിൻഡീസ് താരങ്ങളായ സുനിൽ നരൈനും ആന്ദ്രേ റസലും ഉടൻ തന്നെ ടീമിനൊപ്പം ചേരും.
    നേരത്തെ ഫിറ്റ്നസ് പരീക്ഷയിൽ തോറ്റ വരുൺ ചക്രവർത്തിയെ ഇംഗ്ലണ്ടിന് എതിരായ ടി:20 പരമ്പരയിൽ നിന്ന് ഇന്ത്യൻ ടീം മാനേജ്‌മന്റ് വൈകാതെ തന്നെ  ഒഴിവാക്കിയിരുന്നു .ഇപ്പോൾ നടക്കുന്ന ഇന്ത്യ : ഏകദിന  പരമ്പരയുടെ ഭാഗമായ  ഇംഗ്ലണ്ട് നായകൻ ഇയാൻ  മോർഗൻ, ശുഭ്മൻ ഗിൽ, കുൽദീപ് യാദവ്, പ്രസിദ് കൃഷ്ണ എന്നിവരെ ബിസിസിഐ  ക്വാറന്റീനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  ഈ താരങ്ങൾക്ക് എല്ലാം പൂനെയിൽ നടക്കുന്ന പരമ്പരക്ക് ശേഷം കൊൽക്കത്ത ടീമിനൊപ്പം ചേരാം എന്നാണ് ബിസിസിഐ പറയുന്നത് .

    അതേസമയം ബംഗ്ലാദേശ് സ്റ്റാർ ആൾറൗണ്ടർ ഷാകിബ് അൽ ഹസൻ ടീമിനൊപ്പം എന്ന് ചേരും എന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല .
    താരത്തിന് വരുന്ന  ഐപിഎല്ലിൽ  പങ്കെടുക്കുവാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്‌ അംഗീകാരം നൽകിയെങ്കിലും താരവും ബോർഡും തമ്മിൽ നിലനിൽക്കുന്ന ചില തർക്കങ്ങൾ കൊൽക്കത്ത ടീം ക്യാമ്പിനെ  വിഷമിപ്പിക്കുന്നുണ്ട് .ഫെബ്രുവരിയില്‍ നടന്ന താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 3.2 കോടിക്കാണ് ഷാക്കിബിനെ സ്വന്തമാക്കിയത്. ഐപിഎല്ലില്‍ 63 മത്സരങ്ങള്‍ കളിച്ച് പരിചയമുള്ള ഷാക്കിബ് 746 റണ്‍സും 59 വിക്കറ്റും നേടിയിട്ടുണ്ട്.  

    കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം സ്‌ക്വാഡ് :Eoin Morgan, Nitish Rana, Prasidh Krishna, Sandeep Warrier, Shivam Mavi, Kamlesh Nagarkoti, Lockie Ferguson, Pat Cummins, Kuldeep Yadav, Varun Chakravarthy, Sunil Narine, Andre Russell, Dinesh Karthik, Rinku Singh, Rahul Tripathi, Tim Seifert, Shubman Gill, Pawan Negi, Venkatesh Iyer, Ben Cutting, Harbhajan Singh, Karun Nair, Vaibhav Arora, Sheldon Jackson, Shakib Al Hasan

  • ബയോ ബബിൾ ജീവിതം ഏറെ ദുഷ്കരം :ഇനി പരമ്പരകൾ ഷെഡ്യൂള്‍ ചെയ്യുമ്പോൾ താരങ്ങളോട് കൂടി ചോദിക്കണം – നിലപാട് വ്യക്തമാക്കി വിരാട് കോഹ്ലി

    ബയോ ബബിൾ ജീവിതം ഏറെ ദുഷ്കരം :ഇനി പരമ്പരകൾ ഷെഡ്യൂള്‍ ചെയ്യുമ്പോൾ താരങ്ങളോട് കൂടി ചോദിക്കണം – നിലപാട് വ്യക്തമാക്കി വിരാട് കോഹ്ലി

    അപ്രതീക്ഷിതമായി ലോകത്ത് ഏറെ മാറ്റങ്ങൾ കൊണ്ടുവന്നത് കോവിഡ് 19 രോഗ വ്യാപനമാണ് .കായിക മേഖലയിലും പ്രത്യേകിച്ച് ക്രിക്കറ്റിലും ഒട്ടേറെ പുതിയ സാഹചര്യങ്ങൾ കോവിഡ് മഹാമാരിയുടെ വരവ് കാരണം സംജാതമായി .കോവിഡ് മഹാമാരിയുടെ  ഭീഷണികൾക്കിടയിലും എല്ലാവിധ സുരക്ഷ മാർഗങ്ങളും പാലിച്ചാണിപ്പോൾ ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നത് .പരമ്പരകൾക്ക് മുൻപായി താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും എല്ലാം കോവിഡ് പരിശോധനകൾ കൂടാതെ നിർബന്ധിത ക്വാറന്റൈൻ  എന്നിവയുമുണ്ട് .

    എന്നാൽ  ടീമിലെ കളിക്കാർക്കും ടീം സ്റ്റാഫിനുമൊക്കെ ഏറെ തലവേദന സൃഷ്ഠിക്കുന്നത് അവർ  കുറച്ച് മാസങ്ങളായി  അനുവർത്തിച്ചു പോരുന്ന ബയോ ബബിൾ സംവിധാനമാണ് .
    കൂടാതെ ഒന്നിന് പിറകെ ഒന്നായി വരുന്ന ക്രിക്കറ്റ് പരമ്പരകളും താരങ്ങളിൽ ഏറെ  മാനസിക സംഘർഷമാണ് പലപ്പോഴും  രൂപപ്പെടുത്തുന്നത് .ഇപ്പോൾ ഇതിനെ കുറിച്ച് തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി .”ബയോ ബബിളുകളിലെ ജീവിതത്തിലൂടെ കടന്ന പോകുന്ന കായിക താരങ്ങള്‍ക്ക് ആവശ്യമുള്ള വിശ്രമം ലഭിക്കേണ്ടത് അത്യാവശ്യമാണ് .  ഇത്തരത്തിൽ എല്ലാവർക്കും പൂർണ്ണ വിശ്രമം ലഭിക്കുന്ന രീതിയിലാവണം  തീരുമാനങ്ങൾ  എന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ഷെഡ്യൂളിംഗ് താരങ്ങളുടെ കൈയ്യിലുള്ള സംഭവം അല്ലെന്നും വര്‍ക്ക് ലോഡും ബയോ ബബിളുകളിലെ മാനസിക നിലകളും എല്ലാ  പരിഗണിച്ചാവണം” ടീമിന്റെ മത്സര  ഷെഡ്യൂള്‍ ക്രമീകരിക്കേണ്ടത് എന്നും അഭിപ്രായപ്പെട്ടു .

    “നാം ശീലിച്ച സാഹചര്യങ്ങൾ അല്ലെ ഇപ്പോഴത്തേത്  ശാരീരികമായ സാഹചര്യം മാത്രമല്ല പുതിയ  അന്തരീക്ഷത്തില്‍ താരങ്ങളുടെ മാനസിക നിലയും  ഏറെ വലിയ ഘടകമാണ്” .ടീം മീറ്റിങ്ങിൽ താരങ്ങളോട്  ഇവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും  ഉണ്ടാകേണ്ടതാണെന്നും കോഹ്ലി  അഭിപ്രായപ്പെട്ടു. ഭാവിയില്‍ എന്താകും  മത്സരങ്ങൾക്ക് മുൻപ്  നിയന്ത്രണങ്ങള്‍ വരുന്നതെന്നോ എത്ര കാലം ബയോ ബബിളില്‍  ഇത് പോലെ കഴിയേണ്ടി വരുമോ എന്നതില്‍ വലിയ വ്യക്തതയില്ലാത്തതിനാല്‍ പരമ്പരകള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന് മുമ്പ്  താരങ്ങളോട് ചോദിക്കേണ്ടത് ഏറെ ആവശ്യമുള്ള ഒരു കാര്യമാണെന്നും നായകൻ കോഹ്ലി അഭിപ്രായപ്പെട്ടു .

    നേരത്തെ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രിയും പരമ്പരകൾക്കിടയിൽ താരങ്ങൾക്ക് വ്യക്തമായ വിശ്രമം അനുവദിക്കണം എന്ന് തുറന്ന് പറഞ്ഞിരുന്നു .ഡിസംബർ -ജനുവരി മാസം ഓസീസ് പര്യടനത്തിന് ശേഷം ഇംഗ്ലണ്ടുമായി ടെസ്റ്റ് & ടി:20 പരമ്പരകൾ പൂർത്തിയാക്കിയ ഇന്ത്യൻ ടീം ഇന്ന്   ആരംഭിക്കുന്ന  ഇംഗ്ലണ്ടിനെതിരായ  ഏകദിന പരമ്പര കളിക്കും .ശേഷം ഏപ്രിൽ 9 ആരംഭിക്കുന്ന ഐപിൽ കളിക്കുവാൻ താരങ്ങൾ തയ്യാറെടുക്കും .
    ജൂൺ രണ്ടാം വാരത്തിലാണ് കിവീസ് എതിരായ ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ .

  • അവൻ ആദ്യ ഏകദിനം കളിക്കുമോ :ആശങ്ക പ്രകടിപ്പിച്ച്‌ ലക്ഷ്മൺ

    അവൻ ആദ്യ ഏകദിനം കളിക്കുമോ :ആശങ്ക പ്രകടിപ്പിച്ച്‌ ലക്ഷ്മൺ

    ടെസ്റ്റ് ,ടി:20 പരമ്പരകൾ നേടിയതിന് പിന്നാലെ ഏകദിന പരമ്പരയിലും വിജയമാവർത്തിക്കാൻ കോഹ്ലിപട ഇന്നിറങ്ങും .പൂനെയിൽ ഇന്ന് ആരംഭിക്കുന്ന മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും .ടി:20 പരമ്പരയിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്ത് കാണിച്ച ടീം ഇന്ത്യ ഏറെ ആത്മവിശ്വാസത്തിലാണ് .

    എന്നാൽ ടി:20 പരമ്പരയിൽ സ്വപ്നതുല്യ അരങ്ങേറ്റം കുറിച്ച മിന്നും ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത സൂര്യകുമാർ യാദവ് ഏകദിന പരമ്പരയിലും ഇന്ത്യൻ പ്ലെയിങ് ഇലവനിൽ ഇടം നേടുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ .
    പക്ഷേ സൂര്യകുമാർ യാദവിന്‌  ആദ്യ മത്സരത്തില്‍  ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാനിടയില്ലെന്നാണ് മുൻ ഇന്ത്യൻ താരം   ലക്ഷ്മണ്‍ അഭിപ്രായപ്പെടുന്നത് .
    “സൂര്യകുമാറിന് ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമോ എന്ന് എനിക്കുറപ്പില്ല. കാരണം ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് അത്ര വലുതാണ്  .ധവാൻ ,രാഹുൽ എന്നിവർ ടീമിനൊപ്പം ചേരുന്നതോടെ ഇന്ത്യൻ ടീം ശക്തമാണ് “ലക്ഷ്മണ്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ക്രിക്കറ്റ് കണക്ടില്‍ 
    തന്റെ അഭിപ്രായം തുറന്നുപറഞ്ഞു .

    “ടെസ്റ്റ് ആയാലും ടി20 ആയാലും ഏകദിനമായാലും സൂര്യകുമാറിന് ടീമില്‍ അവസരം കിട്ടാന്‍  ഏറെ ബുദ്ധിമുട്ടാണ്.
    അത്രമേൽ  സ്ട്രോങ്ങ്‌ ബാറ്റിംഗ് നിരയാണ് ഇന്ത്യയുടേത് .ഓരോ കളിക്കാരനും ടീം ഇന്ത്യക്കായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത് .രാജ്യാന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ച അനേകം  താരങ്ങളുടെ സാന്നിധ്യം തന്നെയാണ് ഇന്ത്യൻ പ്ലെയിങ് ഇലവന്റെ സവിശേഷത . സൂര്യകുമാര്‍ മികച്ച ഫോമിലാണെന്നത് ശരിയാണ്. പക്ഷെ രാജ്യാന്തര ക്രിക്കറ്റില്‍ അവസരം ലഭിച്ചപ്പോൾ എല്ലാം  മികവും സ്ഥിരതയും തെളിയിച്ചവര്‍ക്കൊപ്പമാണ് ഞാന്‍. അതുകൊണ്ടുതന്നെ  ഇന്ന് നടക്കുന്ന ആദ്യ ഏകദിനത്തില്‍ എന്തായാലും സൂര്യകുമാറിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാനിടയില്ല.എന്റെ അഭിപ്രായത്തിൽ  സൂര്യകുമാറിനെയോ ശ്രേയസിനെയോ ടീമിലേക്ക് സെലക്ട് ചെയ്യുവാൻ  വന്നാല്‍ താന്‍ ശ്രേയസിനെ തെരഞ്ഞെടുക്കുമെന്നും” ലക്ഷ്മണ്‍ പറഞ്ഞു.

    അതേസമയം ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി ശിഖര്‍ ധവാനും രോഹിത് ശര്‍മയും തന്നെയാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്നാണ് നായകൻ കോഹ്ലി ഇന്നലെ പ്രസ്‌ മീറ്റിൽ പറഞ്ഞത് .ടി:20 പരമ്പരയിൽ മോശം ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച കെ .എൽ .രാഹുലിന്  ഇന്നത്തെ മത്സരത്തിലും അവസരം ലഭിക്കാനാണ് സാധ്യത .




  • ഐപിഎല്ലിൽ ഓപ്പണറായി ഞാൻ ഉണ്ടാകും : ഏകദിനത്തിലും ഭാവിയിൽ രോഹിത്തിനൊപ്പം ഓപ്പൺ ചെയ്യും -നയം വ്യക്തമാക്കി വിരാട് കോഹ്ലി

    ഐപിഎല്ലിൽ ഓപ്പണറായി ഞാൻ ഉണ്ടാകും : ഏകദിനത്തിലും ഭാവിയിൽ രോഹിത്തിനൊപ്പം ഓപ്പൺ ചെയ്യും -നയം വ്യക്തമാക്കി വിരാട് കോഹ്ലി

    ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ വിരാട് കോലി- രോഹിത് ശര്‍മ സഖ്യം ഓപ്പണിംഗിനെത്തുമെന്ന് ക്രിക്കറ്റ് പ്രേമികൾ ആരും  കരുതിയിരുന്നില്ല.
    ഒരുപക്ഷേ  പരിക്ക് മാറി ഇഷാന്‍ കിഷന്‍ ഓപ്പണറാവുമെന്നും അതുമല്ലെങ്കില്‍ കെ എല്‍ രാഹുലിന് മറ്റൊരു അവസരം കൂടി നല്‍കുമെന്നായിരുന്നു എല്ലാവരും കരുതിയത്  . എന്നാല്‍ എല്ലാവരേയും അമ്പരിപ്പിച്ച് ഇരുവരും ക്രീസിലെത്തി. ആ കൂട്ടുകെട്ട് വിജയകരമാവുകയും ചെയ്തു. ആദ്യ വിക്കില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇരുവരും പിരിഞ്ഞത്. കോഹ്ലി 80 റൺസോടെ മത്സരത്തിൽ പുറത്താവാതെ ബാറ്റിങ്ങിൽ തിളങ്ങി .ഇതോടെ വൈറ്റ് ബോൾ ക്രിക്കറ്റിൽ ഓപ്പണറായി കോഹ്ലി എത്തുന്നതിന്റെ സന്തോഷം ആരാധകർ പങ്കുവെച്ചിരുന്നു .

    എന്നാൽ ഇംഗ്ലണ്ടിനെതിരായ നാളെ ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ കോഹ്ലി ഓപ്പണറായി എത്തുമോ എന്ന ആകാംഷ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഉണ്ടായിരുന്നു .പക്ഷേ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി ശിഖര്‍ ധവാനും രോഹിത് ശര്‍മയും തന്നെയാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുകയെന്ന് ഇപ്പോൾ  വ്യക്തമാക്കുകയാണ്   ഇന്ത്യൻ നായകൻ വിരാട് കോഹ്ലി .കോഹ്ലി പറയുന്നത് ഇങ്ങനെയാണ് “ഭാവിയില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഓപ്പണറായി ഇറങ്ങുന്ന കാര്യം തന്‍റെ സജീവ പരിഗണയിലുണ്ട്  .   ടീമിൽ ആരൊക്കെ ഓപ്പണറായി ഇറങ്ങണമെന്ന കാര്യത്തില്‍ ടീം  സെലക്ടര്‍മാര്‍ക്ക് തീരുമാനിക്കാനാവില്ല. അവിടെ ടീം മാനേജ്മെന്‍റാണ് അന്തിമ തീരുമാനം എടുക്കുന്നത്. അതുപോലെ ടീം സെലക്ട് ചെയ്യുമ്പോള്‍ ഇന്ത്യൻ ടീം  സെലക്ടര്‍മാരുടെ അധികാരത്തില്‍  മാനേജ്മെന്‍റിനും  ഒരുതരത്തിലും പങ്കില്ല.
    ടീമിന്റെ സന്തുലനാവസ്ഥയാണ് പ്രധാനം “
    കോഹ്ലി തന്റെ അഭിപ്രായം വിശദമാക്കി .

    അതേസമയം വരുന്ന ഐപിൽ സീസണിൽ ഓപ്പണറായി തന്നെ ബാറ്റ് ചെയ്യുമെന്നാണ് കോഹ്ലി പറയുന്നത് .
    ” ഓപ്പണറായി  ഞാൻ ഐപിഎല്ലിൽ എത്തും.  ടീമിനായി എല്ലാ സാധ്യതകളും പരീക്ഷിക്കുന്നതിനു വേണ്ടിയാണത്. മൂന്നാം നമ്പറിലും നാലാം നമ്പറിലും ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. ഇനി ടീമിൽ  ഓപ്പണറെന്ന നിലയില്‍ എന്‍റെ പ്രകടനം കൂടി  നന്നായി വിലയിരുത്തേണ്ടതുണ്ട്. ഓപ്പണറായി തിളങ്ങാന്‍ കഴിഞ്ഞാല്‍ സൂര്യകുമാര്‍ യാദവിനെപ്പോലൊരു കളിക്കാരന്  പ്ലെയിങ് ഇലവനിൽ  അവസരങ്ങള്‍ ഒരുക്കാനാവും.”കോഹ്ലി പറഞ്ഞുനിർത്തി .ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിന്റെ നായകനാണ് വിരാട് കോഹ്ലി .

  • റോഡ് സേഫ്റ്റി സീരീസിലും സിക്സർ കിങ്ങായി യുവരാജ് :അറിയാം ടൂർണമെന്റിലെ  ഇതിഹാസ താരങ്ങളുടെ നേട്ടങ്ങൾ

    റോഡ് സേഫ്റ്റി സീരീസിലും സിക്സർ കിങ്ങായി യുവരാജ് :അറിയാം ടൂർണമെന്റിലെ ഇതിഹാസ താരങ്ങളുടെ നേട്ടങ്ങൾ

    ക്രിക്കറ്റ് പ്രേമികൾ  ഏവരും ഏറെ ആവേശത്തോടെ വരവേറ്റ റോഡ് സേഫ്റ്റി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ലേജന്‍ഡ്‌സിന് വിജയമധുരം .ശ്രീലങ്ക ലെജന്‍ഡ്‌സിനെ 14 റൺസിന്‌ തോൽപ്പിച്ചാണ് ഇതിഹാസ താരം  സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനാണ് സാധിച്ചത് .

    ക്രിക്കറ്റ് പ്രേമികൾക്ക് എന്നും ഓർമിക്കാവുന്ന ഒട്ടനവധി  മനോഹര നിമിഷങ്ങളാണ് ലീഗ് സമ്മാനിച്ചത്‌ .
    വിരമിച്ച ശേഷവും ആരാധകരുടെ ഇഷ്ട താരങ്ങളുടെ പ്രകടനം ഒരിക്കല്‍ക്കൂടി കാണാനുള്ള  സുവർണ്ണ അവസരമാണ് ആരാധകര്‍ക്ക് ലഭിച്ചത്. തകര്‍പ്പന്‍ ബാറ്റിങ്ങും ബൗളിങ്ങും പുറത്തെടുത്ത് താരങ്ങളെല്ലാം ആരാധകരെ  ഏറെ  വിസ്മയിപ്പിച്ചു.ടൂർണമെന്റിലെ മികച്ച പ്രകടനങ്ങൾ  പരിശോധിച്ചാൽ ശ്രീലങ്കയുടെ തിലകരത്‌ന ദില്‍ഷനാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. എട്ട് മത്സരത്തില്‍ നിന്ന് 45.17 ശരാശരിയില്‍ 271 റണ്‍സാണ് ദില്‍ഷന്‍ നേടിയത്. റൺസ് വേട്ടയിൽ രണ്ടാം സ്ഥാനം നേടിയത്  ശ്രീലങ്കയുടെ തന്നെ ഉപുല്‍ തരംഗയാണ്. 6 മത്സരത്തില്‍ നിന്ന് 237 റണ്‍സാണ് അദ്ദേഹം നേടിയത്.
    അതേസമയം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് റൺസ് പട്ടികയിൽ  മൂന്നാം സ്ഥാനത്ത്. 7 മത്സരത്തില്‍ നിന്ന് 233 റണ്‍സാണ് സച്ചിന്‍ നേടിയത്. തന്റെ  ട്രേഡ് മാർക്ക് ഷോട്ടുകളായ സ്ട്രൈറ് ഡ്രൈവും ഹുക്ക് ഷോട്ടുകളുമായി സച്ചിൻ ബാറ്റിങ്ങിലെ മികവ് ആവർത്തിച്ചപ്പോൾ ഇന്ത്യ അനായാസം കിരീടം നേടി .

    ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും തന്റെ പ്രതാപ കാലത്തെ ഓർമിപ്പിക്കുന്ന ആൾറൗണ്ട് പ്രകടനമാണ് ദിൽഷൻ പുറത്തെടുത്തത് .
    കൂടുതല്‍ വിക്കറ്റ് നേടിയത് ദില്‍ഷനാണ്. 8 മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് അദ്ദേഹം നേടിയത്.  രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ യൂസഫ് പഠാനാണ്. 5 മത്സരത്തില്‍ നിന്ന് 9 വിക്കറ്റ് യൂസഫ് പത്താൻ ഓഫ്‌ സ്പിൻ ബൗളിങ്ങിലൂടെ വീഴ്ത്തി  . 7 മത്സരത്തില്‍ നിന്ന് മുനാഫ് പട്ടേല്‍ 9 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ മോണ്ടി പനേസര്‍ 5 മത്സരത്തില്‍ നിന്ന് 8 വിക്കറ്റും സ്വന്തമാക്കി. രങ്കന ഹരാത്ത്,സുലിമാന്‍ ബെന്‍ എന്നിവരും എട്ട് വിക്കറ്റ് വീതം സ്വന്തമാക്കി.സൗത്താഫ്രിക്കൻ ലെജന്റ്സ് എതിരെ കുലശേഖര നേടിയ 5 വിക്കറ്റ് പ്രകടനമാണ് ടൂർണമെന്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം .

    ഇന്ത്യയുടെ യുവരാജ് സിങാണ് സിക്‌സര്‍ വേട്ടക്കാരില്‍ ഒന്നാമതെത്തിയത്. 7 മത്സരത്തില്‍ നിന്ന് 17 സിക്‌സാണ് അദ്ദേഹം അടിച്ചെടുത്തത്. യുവരാജ്  ടൂർണമെന്റിൽ സിക്സർ കിംഗ്  താനെന്ന് വീണ്ടും തെളിയിച്ചു  രണ്ടാം സ്ഥാനത്ത് യൂസുഫ് പഠാനാണ്. 5 മത്സരത്തില്‍ നിന്ന് 10 സിക്‌സാണ് യൂസുഫ് പറത്തിയത്. ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്‌സനും ഇന്ത്യയുടെ ഇര്‍ഫാന്‍ പഠാനും 9 സിക്‌സുകള്‍ വീതം നേടിയിട്ടുണ്ട്.
    സെവാഗ് ഏഴ് സിക്‌സാണ് ലീഗിൽ  സ്വന്തമാക്കിയത്.



  • കോഹ്ലിക്ക് ഓപ്പണിങ്ങിലേക്ക് വഴിയൊരുക്കിയത് അവന്റെ ബാറ്റിംഗ് :യുവതാരത്തെ വാനോളം പുകഴ്ത്തി സഹീർ ഖാൻ

    കോഹ്ലിക്ക് ഓപ്പണിങ്ങിലേക്ക് വഴിയൊരുക്കിയത് അവന്റെ ബാറ്റിംഗ് :യുവതാരത്തെ വാനോളം പുകഴ്ത്തി സഹീർ ഖാൻ

    ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ വിരാട് കോലി- രോഹിത് ശര്‍മ സഖ്യം ഓപ്പണിംഗിനെത്തുമെന്ന് ക്രിക്കറ്റ് പ്രേമികൾ ആരും  കരുതിയിരുന്നില്ല.
    ഒരുപക്ഷേ  പരിക്ക് മാറി ഇഷാന്‍ കിഷന്‍ ഓപ്പണറാവുമെന്നും അതുമല്ലെങ്കില്‍ കെ എല്‍ രാഹുലിന് മറ്റൊരു അവസരം കൂടി നല്‍കുമെന്നായിരുന്നു എല്ലാവരും കരുതിയത്  . എന്നാല്‍ എല്ലാവരേയും അമ്പരിപ്പിച്ച് ഇരുവരും ക്രീസിലെത്തി. ആ കൂട്ടുകെട്ട് വിജയകരമാവുകയും ചെയ്തു. ആദ്യ വിക്കില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇരുവരും പിരിഞ്ഞത്. കോഹ്ലി 80 റൺസോടെ മത്സരത്തിൽ പുറത്താവാതെ ബാറ്റിങ്ങിൽ തിളങ്ങി .

    കോലിക്ക് ഓപ്പണിങ് ഇറങ്ങാന്‍ ആത്മവിശ്വാസം നല്‍കിയത് പരമ്പരയിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ യാദവാണെന്ന് ഇപ്പോൾ  അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍. താരം ഭാഗമായ മുംബൈ ഇന്ത്യൻസ് ടീമിന്റെ കോച്ചിങ് പാനലിലുള്ള അംഗമാണ് സഹീർ ഖാൻ .

    സഹീർ ഖാൻ പറയുന്നുത് ഇപ്രകാരമാണ് “എങ്ങനെയാണ് വിരാട് ടീമിനായി  ഓപ്പണ്‍ ചെയ്യാനുള്ള തീരുമാനം കൈകൊണ്ടത്  എന്ന്  ചോദിച്ചാല്‍ എനിക്ക് ഉത്തരമായി ഇന്ത്യൻ ടീമിൽ സൂര്യകുമാറിനെപ്പോലൊരു ബാറ്റ്‌സ്മാന്‍ കളിക്കുവാൻ  ഉള്ളതിനാലാണെന്ന് പറയേണ്ടി വരും. സൂര്യകുമാര്‍ ടീമിലെത്തി മൂന്നാം നമ്പറില്‍ എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് നാലാം ടി:20യിൽ തന്നെ കാണിച്ചുതന്നു  . സൂര്യ മൂന്നാം നമ്പറില്‍ ഇറങ്ങുന്നതോടെ കോലിക്ക് ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറങ്ങേണ്ടി വരും. ആ സാഹചര്യത്തിലാവാം  രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുന്നതാണ് ഏറ്റവും  നല്ലതെന്ന് കോലിക്ക് തോന്നിയതെന്ന് ” സഹീര്‍ ഖാന്‍  പറയുന്നു .

    അതേസമയം അന്താരാഷ്ട്ര കരിയറിൽ
    ആദ്യമായിട്ടാണ്  ഒരു ടി:20 മത്സരത്തിൽ നായകൻ കോഹ്ലി ഓപ്പണറായി എത്തുന്നത് .ഏഴ് വർഷങ്ങൾ മുൻപാണ് രോഹിത്തും കോഹ്ലിയും ആദ്യമായി ഒരു ഏകദിന മത്സരത്തിൽ ഓപ്പണിങ്ങിൽ എത്തിയത് .ഇംഗ്ലണ്ട് എതിരായ പരമ്പര വിജയത്തിന് ശേഷം കോഹ്ലി തുടർന്നും രോഹിത്തിനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു .കോഹ്ലിയുടെ ഓപ്പണിങ് പൊസിഷനിലേക്കുള്ള മാറ്റത്തെ സുനിൽ ഗവാസ്‌ക്കർ അടക്കം മുൻ ഇന്ത്യൻ താരങ്ങളും ഏറെ അഭിനന്ദിച്ചിരുന്നു .

  • വീണ്ടും സച്ചിന്റെ റെക്കോർഡിനൊപ്പമെത്തി കോഹ്ലി : അപൂർവ്വ റെക്കോർഡ് നേട്ടം ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പരക്കൊപ്പം

    വീണ്ടും സച്ചിന്റെ റെക്കോർഡിനൊപ്പമെത്തി കോഹ്ലി : അപൂർവ്വ റെക്കോർഡ് നേട്ടം ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പരക്കൊപ്പം

    കരിയറിൽ വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി നൽകുന്ന താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി .
    നേരത്തെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് മുമ്പ് മോശം ബാറ്റിംഗ്  പ്രകടനങ്ങളുടെ പേരിൽ ഏറെ
    വിമര്‍ശനങ്ങള്‍ നേരിടുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. ആദ്യ ടി:20യിൽ  പൂജ്യത്തിന് പുറത്താവുകയും ചെയ്ത താരം   പരമ്പരയിലെ അവസാന മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടി പരമ്പരയുടെ  താരമായി മാറി .വിലപ്പെട്ട മൂന്ന് ഫിഫ്റ്റികൾ ഉൾപ്പെടെ താരം 231 റൺസാണ് നേടിയത് .പരമ്പരയിലെ മിന്നും ബാറ്റിംഗ് പ്രകടനം താരത്തിന് മാൻ ഓഫ് ദി സീരീസ് പുരസ്‌ക്കാരവും സമ്മാനിച്ചു .

    പരമ്പരയിലെ താരമായതോടെ മറ്റൊരു അപൂർവ്വ നേട്ടവും കോഹ്ലി സ്വന്തമാക്കി.
    കോലിയുടെ കരിയറില്‍ ഇത് 19ാം തവണയാണ് മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരം ലഭിക്കുന്നത്.അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡ് നേടിയവരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. 20 തവണയാണ് സച്ചിന്‍ പരമ്പരയിലെ താരമായത്. ഒരു തവണ കൂടി കോലി പരമ്പരയിലെ താരമായാല്‍ ഈ പട്ടികയിൽ ഇതിഹാസ താരം   സച്ചിനൊപ്പമെത്താൻ  കോഹ്ലിക്ക് സാധിക്കും .കരിയറിലെ ഇനിയും ഏറെ ദൂരം മുൻപോട്ട്  പോകുവാനുള്ള കോഹ്ലി അനായാസം ഈ റെക്കോർഡ് മറികടക്കുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത് .

    കരിയറിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി സീരീസ് നേടിയവരുടെ പട്ടികയിൽ  മൂന്നാം സ്ഥാനത്ത്  ദക്ഷിണാഫ്രിക്കന്‍ മുൻ ഇതിഹാസ താരമായ  ജാക്ക് കാലിസാണ് . 15 തവണയാണ് അദ്ദേഹം പരമ്പരയിലെ താരമായിട്ടുള്ളത്. ഫാസ്റ്റ് ബൗളിംഗ് ആൾറൗണ്ടറായ അദ്ദേഹം ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ആൾറൗണ്ടറാണ് .

    അതേസമയം ടി:20 ക്രിക്കറ്റിലെ പലവിധ നേട്ടങ്ങളും തന്റെ പേരിലാക്കിയ കോഹ്ലി
    ഇംഗ്ലണ്ട് പരമ്പരയിലേത് ഉള്‍പ്പെടെ ഏഴ് മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരമാണ് ഇതുവരെ ടി:20 കരിയറിൽ നേടിയത് .
    ടി:20  ഫോർമാറ്റിൽ മാൻ ഓഫ് ദി സീരീസ് പട്ടികയിൽ രണ്ടാം  സ്ഥാനത്ത് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസുമാണ്. ഇരുവരും നാല് തവണ വീതമാണ് ഈ നേട്ടത്തിലെത്തിയത്. 

  • ടി:20യിൽ അവസാന ഓവറുകളിൽ സിക്സർ കിംഗ് കോഹ്ലി തന്നെ : 2018 ശേഷമുള്ള പട്ടികയിൽ ഒന്നാമതെത്തി താരം

    ടി:20യിൽ അവസാന ഓവറുകളിൽ സിക്സർ കിംഗ് കോഹ്ലി തന്നെ : 2018 ശേഷമുള്ള പട്ടികയിൽ ഒന്നാമതെത്തി താരം

    ഏതൊരു ടി:20 മത്സരത്തിലും ഏറെ നിർണായകമായ   ഓവറുകളാണ് ഡെത്ത് ഓവറുകൾ .മത്സരത്തിന്റെ ഗതി നിർണ്ണയിക്കുന്നത് അവസാന  ഓവറുകളിലെ ബാറ്റിംഗ് ടീമിന്റെ പ്രകടനത്തെ അനുസരിച്ചാണ് .
    അതിനാൽ തന്നെ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെക്കുവാൻ കഴിവുള്ള താരങ്ങളാണ് ഫിനിഷിങ്ങിൽ ശോഭിക്കുന്നത് .അവസാന അഞ്ച്  ഓവറിലെ റണ്ണൊഴുക്ക് ടീമിന്റെ  വിധിയെ  തന്നെ മാറ്റിമറിക്കും.ടി20യില്‍ ഡെത്ത് ഓവറില്‍ വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ള താരങ്ങള്‍ നിരവധിയാണ്. കീറോണ്‍ പൊള്ളാര്‍ഡ്, ഹാർദിക്  പാണ്ഡ്യ, ഓയിന്‍ മോര്‍ഗന്‍ , റിഷാബ് പന്ത് ,റസ്സൽ എന്നിവരാണ് ആധുനിക  ക്രിക്കറ്റിലെ പേരുകേട്ട ഡെത്ത് ഓവർ സ്പെഷ്യലിസ്റ് ബാറ്റസ്മാൻമാർ .

    എന്നാല്‍ 2018ന് ശേഷം ടി20യിലെ ഡെത്ത് ഓവറുകളില്‍ ഏറ്റവും കൂടുതൽ   സിക്‌സര്‍ അടിച്ച താരമെന്ന  റെക്കോർഡ് മറ്റൊരു താരത്തിന്റെ കൈവശമാണ് .
    മറ്റാരുമല്ലത് ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്ലിയാണ് ഈ പട്ടികയിൽ ഒന്നാമത് .30 സിക്‌സുകളാണ് വിരാട് കോലി ഈ കാലയളവില്‍ അവസാന ഓവറുകളിൽ  പറത്തിയത്. ഇന്ത്യൻ ടീമിൽ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായി ഇറങ്ങുന്ന വിരാട് കോഹ്ലിയാണ് ഈ നേട്ടം സ്വന്തം പേരിലാക്കിയത് എന്നതാണ് ഏറെ കൗതുകപരമായ വസ്തുത .

    അവസാന ഓവറുകളിൽ ഏറ്റവും കൂടുതൽ സിക്സ് പായിച്ച താരങ്ങളുടെ പട്ടികയിൽ 27 സിക്സറുകളോടെ അഫ്ഘാൻ ആൾറൗണ്ടർ മുഹമ്മദ് നബിയാണ് രണ്ടാമത് .ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്ലാണ് പട്ടികയിലെ മൂന്നാമന്‍. 19 സിക്‌സാണ് അദ്ദേഹം ഇക്കാലയളവില്‍ അതിർത്തി കടത്തിയത് .ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണ് പട്ടികയിലെ നാലാമന്‍. ഇക്കഴിഞ്ഞ ഇന്ത്യക്ക് എതിരായ ടി:20 പരമ്പരയിൽ താരത്തിന് ബാറ്റിങ്ങിൽ തിളങ്ങുവാൻ കഴിഞ്ഞില്ലയെങ്കിലും ഏതൊരു സാഹചര്യത്തിലും ടീമിന്റെ ബാറ്റിംഗ് കരുത്താണ് താരം .18 സിക്സറുകൾ താരം ഇക്കാലയളവിൽ പായിച്ചു .

  • അദ്ദേഹത്തിൽ ഞാൻ കണ്ടത് എന്നെ തന്നെ :മുൻ ഇന്ത്യൻ താരത്തെ വാനോളം പുകഴ്ത്തി ഇതിഹാസ ഫിനിഷർ ലാൻസ് ക്ലൂസ്നർ

    അദ്ദേഹത്തിൽ ഞാൻ കണ്ടത് എന്നെ തന്നെ :മുൻ ഇന്ത്യൻ താരത്തെ വാനോളം പുകഴ്ത്തി ഇതിഹാസ ഫിനിഷർ ലാൻസ് ക്ലൂസ്നർ

    സൗത്താഫ്രിക്കൻ മുൻ ആൾറൗണ്ടർ ലാൻസ് ക്ലൂസ്നർ  എക്കാലത്തും ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ പ്രശസ്തനായ വ്യക്തിയാണ് .ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫിനിഷറെന്ന ഖ്യാതി താരത്തിന് സ്വന്തമാണ് .
    ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയിട്ടുള്ള ലാൻസ് ക്ലൂസ്നർ  അന്താരാഷ്ട്ര മത്സരങ്ങളിലും തന്റെ ഫിനിഷിങ് മികവിൽ സൗത്താഫ്രിക്കൻ ടീമിന് അത്ഭുത  വിജയങ്ങൾ നേടികൊടുത്തിട്ടുണ്ട് .

    നേരത്തെ ഇംഗ്ലണ്ടിൽ നടന്ന 1999 ക്രിക്കറ്റ് ലോകകപ്പിൽ താരം സൗത്താഫ്രിക്കൻ ടീമിന്റെ ബാറ്റിംഗ് കരുത്തായിരുന്നു .1999 ലെ ക്രിക്കറ്റ്  ലോകകപ്പിൽ ലാൻസ് ക്ലൂസ്നർ  തന്നെയായിരുന്നു ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് .നിർഭാഗ്യവശാൽ സെമി ഫൈനലിൽ ഓസീസ് ടീമിനോട് സമനില വഴങ്ങിയ സൗത്താഫ്രിക്കൻ ടീം ലോകകപ്പ് ഫൈനൽ കാണാതെ പുറത്തായി .അഫ്ഘാനിസ്ഥാൻ ദേശീയ  ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ചായ 49 വയസ്സുകാരൻ താരമിപ്പോൾ തന്റെ കരിയറിലെ അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് .

    തന്റെ ബാറ്റിങ്ങിന് ഇന്ത്യൻ മുൻനായകൻ മഹേന്ദ്ര സിംഗ് ധോണിയുമായി ഒട്ടേറെ സാമ്യതകൾ ഉണ്ടെന്നാണ് മുൻ താരം വ്യക്തമാക്കുന്നത് . താരത്തിന്റെ വാക്കുകൾ ഇപ്രകാരമാണ് ” പലപ്പോഴും ഇന്ത്യൻ ഇതിഹാസ നായകൻ ധോണിയുടെ ബാറ്റിങ്ങിൽ ഞാൻ കണ്ടിരുന്നത് എന്നെ തന്നെയാണ് .
    മത്സരങ്ങൾ അതിന്റെ അവസാനം വരെ എത്തിച്ച് ടീമിനെ ജയിപ്പിക്കുന്നതിൽ ധോണി മന്ത്രികനാണ് .വാലറ്റത്തിനൊപ്പം അദ്ധേഹത്തിന്റെ  മത്സരങ്ങൾ ഫിനിഷ് ചെയ്യുവാനുള്ള കഴിവ്  മികച്ചതാണ്.ആദ്യ പന്ത് മുതലേ ബൗളർമാരെ ആക്രമിച്ചു കളിക്കാനാണ് ധോണി ശ്രമിക്കുക .
    ആക്രമണ ശൈലിയിൽ സ്കോറിങ് ഉയർത്തുവാനാണ് ധോണി എപ്പോഴും ശ്രമിക്കുക “താരം പറഞ്ഞുനിർത്തി .